sections
MORE

പിഎസ്‍സി പരീക്ഷകളിൽ ഇനി കടുകട്ടി നിയന്ത്രണം

PSC
SHARE

സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു കർശന വ്യവസ്ഥകൾ നടപ്പാക്കാൻ പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. ഒക്ടോബര്‍ 5 നു നടക്കുന്ന എൽഡി ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) പരീക്ഷ മുതലായിരിക്കും പരിഷ്കാരങ്ങൾ പൂർണമായി നടപ്പാക്കുക. പുതിയ വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗാർഥികളെ നിയമനനടപടികളിൽനിന്നു സ്ഥിരമായിട്ടുള്ള വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. 

ഉദ്യോഗാർഥികൾക്കുള്ള നിർദേശങ്ങൾ

∙ ഉദ്യോഗാർഥികൾക്കൊപ്പം വരുന്ന ആരെയും പരീക്ഷാകേന്ദ്രത്തിന്റെ വളപ്പിലേക്കു പ്രവേശിപ്പിക്കില്ല. 

∙ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയതിനു 15 മിനിറ്റ് മുൻപ് മുതൽ മാത്രം പരീക്ഷാഹാളിലേക്കു പ്രവേശനം. 

∙ അനുവദിച്ച സീറ്റുകളിൽത്തന്നെ ഉദ്യോഗാർഥി ഇരിക്കണം. 

പരീക്ഷാച്ചുമതലക്കാർക്കുള്ള നിർദേശങ്ങൾ

∙ ഒാരോ പരീക്ഷാ കേന്ദ്രത്തിനും ഒരു ചീഫ് സൂപ്രണ്ട് ഉണ്ടായിരിക്കണം. പിഎസ്‌സി ജീവനക്കാർ എത്തിക്കുന്ന ചോദ്യ പേപ്പർ ചീഫ് സൂപ്രണ്ട് നേരിട്ട് കൈപ്പറ്റണം. 

∙ ഒരു സ്ഥാപനത്തിൽ ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളുണ്ടെങ്കിൽ ഒാരോ കേന്ദ്രത്തിനും പ്രത്യേകം ചീഫ് സൂപ്രണ്ട്, ക്ലാർക്ക്, ഒാഫിസ് അറ്റൻഡന്റ് എന്നിവർ വേണം. 

∙ പരീക്ഷ കഴിഞ്ഞ് ഒാരോ പരീക്ഷാ കേന്ദ്രത്തിലെയും ഉത്തരക്കടലാസ്, signed list എന്നിവ അതതു പരീക്ഷാ കേന്ദ്രങ്ങളുടെ പായ്ക്കറ്റുകളിൽ തന്നെ വയ്ക്കണം. ഇടകലർത്തൽ പാടില്ല.  

∙ പരീക്ഷയുടെ ഉത്തരവാദിത്തം പൂർണമായി ചീഫ് സൂപ്രണ്ട് ഏറ്റെടുക്കണം. 

∙ അസിസ്റ്റന്റ് സൂപ്രണ്ടുമാരായി അധ്യാപകരെത്തന്നെ നിയമിക്കണം. അസിസ്റ്റന്റ് സൂപ്രണ്ടുമാർ പരീക്ഷാ ഹാളിൽ ഐഡന്റിറ്റി കാർഡ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. 

∙ പരീക്ഷ നടക്കുന്ന ക്ലാസുകളിൽ വൃത്തിയും വെളിച്ചവും ഉദ്യോഗാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ടെന്നു ചീഫ് സൂപ്രണ്ട് ഉറപ്പു വരുത്തണം.

∙ പരീക്ഷാ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്, പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് അഡീഷനൽ ചീഫ് സൂപ്രണ്ട് നടപടിക്രമങ്ങളെക്കുറിച്ചു ക്ലാസ് നൽകണം.

∙ പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപ് മാത്രമേ ഉദ്യോഗാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാവൂ. ഇതിൽ വീഴ്ച വരുത്തുന്ന അസിസ്റ്റന്റ് സൂപ്രണ്ടുമാരുടെ വിവരം അഡീഷനൽ ചീഫ് സൂപ്രണ്ടുമാർ റിപ്പോർട്ട് ചെയ്യണം. 

∙ പരീക്ഷ തുടങ്ങാൻ ബെൽ അടിച്ചാൽ ഉടൻ ക്ലാസ് റൂം അലോട്മെന്റ് ലിസ്റ്റ് നീക്കം ചെയ്യുകയും ഗേറ്റ് അടയ്ക്കുകയും വേണം. 

∙ പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുൻപു മാത്രമേ ചോദ്യ പേപ്പർ കവർ പൊട്ടിക്കാവൂ. 

∙ ചോദ്യപേപ്പർ നൽകുംമുൻപ് ഉപയോഗിക്കാത്ത ഒഎംആർ ഷീറ്റ് ക്യാൻസൽ ചെയ്തു മാറ്റണം. 

∙ ഉപയോഗിക്കാത്ത ചോദ്യ പേപ്പർ എണ്ണി ചോദ്യ പേപ്പർ പായ്ക്കറ്റിലിട്ടു സീൽ ചെയ്യണം. ഈ കവറിന്റെ പുറത്ത് ഉപയോഗിക്കാത്ത ചോദ്യപേപ്പറിന്റെ എണ്ണം രേഖപ്പെടുത്തണം. 

∙ പരീക്ഷ തുടങ്ങാൻ ബെൽ അടിച്ച േശഷം ഒാരോ അര മണിക്കൂറിലും ബെൽ അടിക്കണം. പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപ് വാണിങ് ബെൽ അടിക്കണം. 

∙ ഉദ്യോഗാർഥികളുടെ Signed List, തിരിച്ചറിയൽ രേഖ എന്നിവ പരിശോധിച്ച് ഒരാൾ തന്നെയെന്ന് ഉറപ്പാക്കിയേ ഒഎംആർ ഷീറ്റ് നൽകാവൂ. 

∙ അഡീഷനൽ ചീഫ് സൂപ്രണ്ടുമാർ എപ്പോഴും ക്ലാസ് റൂമുകൾ സന്ദർശിക്കണം. ചീഫ് സൂപ്രണ്ടിന്റെ നിർദേശത്തിൽ മാത്രം പരീക്ഷ നടത്തരുത്. പരീക്ഷാ നടത്തിപ്പ് പൂർണമായി പിഎസ്‌സിയിലെ ഉദ്യോഗസ്ഥന്റെ കൂടി മേൽനോട്ടത്തിലാവണം. 

∙ ഇൻവിജിലേറ്റർമാർ നിരുത്തരവാദപരമായി പെരുമാറിയാൽ അഡീഷനൽ ചീഫ് സൂപ്രണ്ട് വിവരം ചീഫ് സൂപ്രണ്ടിനെ അറിയിക്കണം. പരിഹാരം കാണുന്നില്ലെങ്കിൽ വിവരം റിപ്പോർട്ടായി നൽകണം.

∙ ഉത്തരക്കടലാസുകൾ എണ്ണിത്തിട്ടപ്പെടുത്തുക, Contents Card ൽ രേഖപ്പെടുത്തുന്ന എണ്ണം ഉത്തരക്കടലാസുകൾ തിരികെ അയയ്ക്കുക എന്നീ ചുമതലകൾ ചീഫ് സൂപ്രണ്ടിനും അഡിഷനൽ ചീഫ് സൂപ്രണ്ടിനുമാണ്.

∙ പരീക്ഷാ സമയം കഴിയുന്നതുവരെ അസിസ്റ്റന്റ് സൂപ്രണ്ടുമാർ പരീക്ഷാഹാളിൽ ഉണ്ടായിരിക്കുകയും ഉദ്യോഗാർഥികൾ ക്രമക്കേടൊന്നും നടത്തുന്നില്ല എന്നുറപ്പുവരുത്തുകയും വേണം. എന്തെങ്കിലും ക്രമക്കേടു നടന്നാൽ അസിസ്റ്റന്റ് സൂപ്രണ്ടായിരിക്കും ഉത്തരവാദി. 

പരീക്ഷാഹാളിൽ കൊണ്ടുപോകാവുന്നത് 

അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, നീല/കറുപ്പ് ബോൾപോയിന്റ് പേന എന്നിവ മാത്രം

ഹാളിനു പുറത്തുപോലും മൊബൈൽ വയ്ക്കരുത് 

∙ ഉദ്യോഗാർഥികളുടെ മൊബൈൽ ഫോൺ ക്ലാസിനു വെളിയിൽ പോലും വയ്ക്കാൻ അനുവദിക്കരുത്. 

∙ പരീക്ഷാ ഹാളിൽ അസി. സൂപ്രണ്ടുമാരും മൊബൈൽ ഉപയോഗിക്കരുത്. ചീഫ് സൂപ്രണ്ട്, അഡീ. ചീഫ് സൂപ്രണ്ട് എന്നിവരും ഒൗദ്യോഗികാവശ്യത്തിനേ പരീക്ഷാ സമയത്തു മൊബൈൽ ഉപയോഗിക്കാവൂ. 

∙ ഉദ്യോഗാർഥികൾക്കു ബാഗ്, പഴ്സ്, ഫോൺ തുടങ്ങിവ വയ്ക്കാൻ പരീക്ഷാ ഹാളിനു ദൂരെ ക്ലാസ് റൂം ക്ലോക്ക് റൂമായി നൽകണം. 

∙ സംശയമുള്ള ഉദ്യോഗാർഥികളെ പുരുഷ/വനിതാ ഉദ്യോഗസ്ഥർ ഇൻവിജിലേറ്റർമാരുടെ സഹായത്തോടെ പരിശോധിക്കണം. 

ഹാളിലേക്കു കൊണ്ടുപോകാൻ അനുവാദമില്ലാത്തവ

∙  പൊതി‍ഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കൾ 

∙ കുപ്പിവെള്ളം  

∙ മൊബൈൽ ഫോൺ 

∙ ബ്ലൂടൂത്ത് 

∙ ഇയർ ഫോൺ 

∙ മൈക്രോഫോൺ 

∙ പേജർ 

∙ റിസ്റ്റ് വാച്ച് 

∙ സ്മാർട് വാച്ച് 

∙ ക്യാമറ വാച്ച് 

∙ പെൻഡ്രൈവ് 

∙ കാൽക്കുലേറ്റർ 

∙ ഇലക്ട്രോണിക് പേന 

∙ സ്കാനർ 

∙ ഹെൽത്ത് ബാൻഡ് 

∙ ക്യാമറ പെൻ 

∙ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയ 

ഒളിപ്പിക്കാൻ സാധിക്കുന്ന ലോഹ, 

പ്ലാസ്റ്റിക് വസ്തുക്കൾ 

∙ മാലയുടെ ലോക്കറ്റ് 

∙ ബെൽറ്റിന്റെ ലോഹഭാഗങ്ങൾ 

∙ അച്ചടിച്ചതോ എഴുതിയതോ ആയ പഠനവസ്തുക്കൾ 

∙ കടലാസ് തുണ്ടുകൾ 

∙ ജ്യാമിതീയ ഉപകരണങ്ങൾ 

∙ ബോക്സുകൾ 

∙ പ്ലാസ്റ്റിക് കവർ 

∙ റബർ 

∙ വച്ചെഴുതാനുള്ള ബോർഡ് 

∙ ലോഗരിതം പട്ടിക 

∙ പഴ്സ് 

∙ പൗച്ച് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA