ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയുടെ പുതിയ വിജ്ഞാപനം നവംബറിലോ ഡിസംബറിലോ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി ആലോചിക്കുന്നു. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവരുടെ അവസരം നഷ്ടമാകാതിരിക്കാനാണ് വിജ്ഞാപനം ഡിസംബര്‍ 31ന് മുൻപ് പ്രസിദ്ധീകരിക്കുന്നത്. 

മുൻ എൽഡി ക്ലാർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 25–11–2016 ലായിരുന്നു 17.94 ലക്ഷം പേർ അന്ന്  അപേക്ഷ നൽകി.  ഇത്തവണ അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നേക്കും.

എസ്എസ്എൽസി വിജയമാണ് എൽഡി ക്ലാർക്ക് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഇതു പ്ലസ്ടു ആക്കാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും  ഉത്തരവൊന്നും  പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എസ്എസ്എൽസി വിജയിച്ചവർക്ക് ഇത്തവണയും അവസരമുണ്ടാകും.  പ്രായപരിധി 18–36. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. 

എൽഡി ക്ലാർക്ക് തസ്തികയ്ക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പൂർത്തിയാക്കി കഴിഞ്ഞു. 02–04–2018ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ 01–04–2021ന് മൂന്നു വർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കത്തക്ക വിധമാണ് പിഎസ്‌സി തിരഞ്ഞെടുപ്പ് നടപടികൾ ആസൂത്രണം ചെയ്യുന്നത്.  പുതിയ പരിഷ്കാരം അനുസരിച്ച് രണ്ടര ലക്ഷം പേർക്കേ ഒരു ദിവസം പരീക്ഷ നടത്താൻ കഴിയൂ. അതിനാൽ എട്ടു മുതൽ 10 വരെ ഘട്ടമായിട്ടായിരിക്കും 14 ജില്ലകളിലെയും പരീക്ഷ പൂർത്തിയാക്കുക. 

എൽഡിസി പരീക്ഷയ്ക്കു തയാറെടുക്കാം മനോരമ ഹൊറൈസണിലൂടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com