ADVERTISEMENT

ഒരു സർക്കാർ ജോലി നേടുക എന്ന സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാർ ഒട്ടും കുറവല്ല. ചിലർ അതിനു കഠിനമായി ശ്രമിക്കും. ചിലർ ആ സ്വപ്നം മനസിലിട്ടു നടക്കും. എന്നാൽ കണ്ടുനിൽക്കുന്നവർക്കെല്ലാം പ്രചോദനമായി സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിലേക്കു നടന്നുകയറുകയായിരുന്നു ചിറയിൻകീഴിലെ ഒരു കൂട്ടം ചെറുപ്പക്കാർ. 2005ല്‍ വെറും പതിനഞ്ചു ചെറുപ്പക്കാർ ഒപ്പമിരുന്നു തുടങ്ങിയ ഈ ക്വിസ് ക്ലബ് ഇന്നു നൂറുകണക്കിന് ചെറുപ്പക്കാർക്കു സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ പ്രചോദനം നൽകുന്ന വേദിയാണ്.

Quiz-Previous-Year

പരീക്ഷയെ നേരിടാൻ ഉത്തമ മാർഗം ദിവസേനയുള്ള ക്വിസ് മത്സരങ്ങളാണ് എന്ന തിരിച്ചറിവാണ് ഈ ചെറുപ്പക്കാർക്ക് വഴികാട്ടിയായത്. 250ൽ പരം അംഗങ്ങൾ ഇന്നു ക്വിസ് ക്ലബ്ബിൽ ഉണ്ട്. നൂറിൽ പരം പേർ ഇതിനകം തന്നെ വിവിധ സർക്കാർ വകുപ്പുകളിൽ ഉദ്യോഗസ്ഥരായി കഴിഞ്ഞു. ജോലി കിട്ടിയവർ തുടർന്നു ക്ലബ്ബിലെത്തിയവർക്ക് സഹായത്തിനായി ഇന്നും സ്ഥിരമായി ക്ലബിൽ എത്തുന്നു. സർക്കാർ ജോലി നേടുക എന്നത് അത്ര പ്രയാസമല്ല എന്ന പാഠം ഇവിടെ ഈ ചെറുപ്പക്കാർ തുറന്ന് കാട്ടുന്നു.

ചിറയിൻകീഴ് പാലകുന്നിലെ ഈഞ്ചക്കർ ടവറിലാണ് ക്വിസ് ക്ലബ് പ്രവർത്തിക്കുന്നത്. ദിവസവും വൈകുന്നേരം 6.30 മുതൽ രണ്ടു മണിക്കൂർ ക്വിസ് മൽസരത്തിനായി ഇവർ മാറ്റിവച്ചു. മറ്റു സ്ഥാപനങ്ങളിൽ പ്രാവീണ്യം നേടിയ ക്ലബ് അംഗങ്ങൾ ഇവിടുത്തെ മറ്റ് അംഗങ്ങൾക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. പിഎസ്‌സി കോച്ചിങ്ങിനായ പണം മുടക്കാൻ ഇല്ലാത്ത പാവപ്പെട്ടവർക്കാണു ക്ലബ് കൂടുതൽ ഉപകാരപ്രദമാകുന്നത്. ഇവിടെ അംഗത്വം സൗജന്യമാണ്. 2009ൽ ആണ് എലൈറ്റ് ക്ലബ് റജിസ്റ്റർ ചെയ്യുന്നത്. അതുകഴിഞ്ഞ് അഖില കേരള അടിസ്ഥാനത്തിൽ അവർ ക്വിസ് മൽസരങ്ങളും സംഘടിപ്പിക്കാൻ തുടങ്ങി. പിന്നീട് വനിതകൾക്കായി ക്ലബിന്റെ  വനിതാ വിഭാഗവും തുടങ്ങി. പകൽ സമയങ്ങളിലാണ് ഇവരുടെ പരിശീലനം.

അഖില കേരളാ ക്വിസ് മത്സരം
എലൈറ്റ് ക്ലബിന്റ ആഭിമുഖ്യത്തിൽ അഖില കേരളാടിസ്ഥാനത്തില്‍ എല്ലാ വർഷവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള മത്സാരാഥികൾ ഇതിൽ ആവേശത്തോടെ പങ്കെടുക്കാറുമുണ്ട്. കഴിഞ്ഞ വർഷം 300ൽ പരം ടീമുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ‘എലൈറ്റ് കപ്പ് ക്വിസ് ചലഞ്ച് 2019’ അഖിലകേരള ക്വിസ് മത്സരം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019 ഒക്ടോബർ 13ന് രാവിലെ 9.30 ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

ഒാപ്പൺ, ജീനിയർ (ഹൈസ്കൂൾ,യു.പി), എൽ.പി (എഴുത്ത് പരീക്ഷ മാത്രം) എന്നീ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ഇൗ  ക്വിസ് മത്സരത്തിൽ  പങ്കെടുക്കുന്നതിന് റജിസ്ട്രേഷൻ ഫീസ് ഇല്ല. രണ്ട് പേർ വീതമടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. സംസ്ഥാന ചീഫ് ഇലക്ടറൽ ഒാഫീസർ ടീക്കാ റാം മീണ െഎഎഎസ് ആണ് സമ്മാനദാനം നിർവ്വഹിക്കുന്നത്. ഒാപ്പൺ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം രൂപ 15,000/-, 8000/-,4000/- എന്നിങ്ങനെയും ജൂനിയർ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം രൂപ 5,000/-, 3000/-,2000/-എന്നിങ്ങനെയും യുപി /എൽപി  വിഭാഗത്തിനു പ്രത്യേകം ക്യാഷ് പ്രൈസുകളും നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9809903683, 9074955512, 9895510089

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com