ADVERTISEMENT

സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽ ക്രമക്കേട് നടന്ന പശ്ചാത്തലത്തിൽ പിഎസ്‌സി ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി  പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ എല്ലാ ഉദ്യോഗാർഥികളും തങ്ങളുടെ ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്നത് നിർബന്ധമാക്കി. ആധാറില്ലാത്തവർ മറ്റു തിരിച്ചറിയൽ രേഖകൾ ഉൾപ്പെടുത്തണം. 50 ലക്ഷത്തിലധികം പേരാണ് പിഎസ്‌സി വെബ്സൈറ്റിൽ ഇതുവരെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. ഇതിൽ  10 ശതമാനത്തോളം പേർ ഇതുവരെ ആധാർ ലിങ്ക് ചെയ്തിട്ടില്ല. 

ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നത് തടയുന്നതിന്റെ ഭാഗമായി പരീക്ഷാ ഹാളിൽ ഉദ്യോഗാർഥികൾ രേഖപ്പെടുത്തുന്ന ഒപ്പ് ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത ഒപ്പിന്റെ മാതൃക പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. 

ഒറ്റത്തവണ റജിസ്ട്രേഷനിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം  എന്നിവ സംബന്ധിച്ച് ധാരാളം പേർ തെറ്റായ വിവരങ്ങൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് സർജൻ തസ്തികയ്ക്ക് പത്താംക്ലാസ് പോലും വിജയിക്കാത്തവർ വരെ ഈ രീതിയിൽ അപേക്ഷ നൽകിയത് പിഎസ്‌സിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  തെറ്റായ യോഗ്യത പ്രൊഫൈലിൽ ചേർത്തവർ പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും നടപടിയെടുക്കാനാണ് തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com