ADVERTISEMENT

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി) തസ്തികയിൽ ഇത്തവണ മൂന്നു ലക്ഷത്തോളം പേർ അപേക്ഷിക്കാൻ സാധ്യത. ഈ തസ്തികയുടെ 12–05–2017ൽ പ്രസിദ്ധീകരിച്ച മുൻ വിജ്ഞാപന പ്രകാരം  2,71,771 പേർ അപേക്ഷ നൽകിയിരുന്നു. ഇവർക്കായി 23–09–2017ൽ ഒഎംആർ പരീക്ഷ നടത്തി. പരീക്ഷയിൽ 54.33 മാർക്കും അതിൽ കൂടുതലും നേടിയവരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. കായികക്ഷമതാ പരീക്ഷയിൽ  വിജയിച്ചവരെ കൂടി  ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 641, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 257, ഉൾപ്പെടെ 898 പേരെയാണ് ഉൾപ്പെടുത്തിയത്. ഇവരിൽ 358 പേർക്ക് ഇതുവരെ നിയമനശുപാർശ ലഭിച്ചു. ബാക്കി 540 പേർ  നിയമനം കാത്തിരിക്കുന്നു.

യോഗ്യത പ്ലസ്ടു വിജയം
പ്ലസ്ടു വിജയമാണ് ഫയർമാൻ (ട്രെയിനി) തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ അഭിലഷണീയ യോഗ്യതയാണ്.  പ്രായപരിധി 18–26. ഉദ്യോഗാർഥികൾക്ക് ഇനി പറയുന്ന ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. 

ഉയരം 165 സെ.മീ (പട്ടികവിഭാഗക്കാർക്ക് 160 സെ.മീ), തൂക്കം 50 കി.ഗ്രാം (പട്ടികവിഭാഗക്കാർക്ക് 48 കി.ഗ്രാം), നെഞ്ചളവ് 81 സെ.മീ (പട്ടികവിഭാഗക്കാർക്ക് 76 സെ.മീ), നെഞ്ച് വികാസം 5 സെ.മീ (പട്ടികവിഭാഗക്കാർ ഇളവില്ല). രണ്ടു കണ്ണുകൾക്കും പൂർണമായ കാഴ്ചശക്തി നിർബന്ധം. 

ഉദ്യോഗാർഥികൾക്ക് നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. രണ്ടു മിനിറ്റിനുള്ളിൽ 50 മീറ്റർ നീന്തി പൂർത്തിയാക്കണം, നീന്തൽ കുളത്തിന്റെ ആഴം കൂടിയ ഭാഗത്ത് 2 മിനിറ്റ് വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള കഴിവ് എന്നിവയാണ് നീന്തലിലെ പ്രാവീണ്യം പരിശോധിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

നിശ്ചിത ശാരീരിക യോഗ്യതയ്ക്ക് പുറമേ ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷയുമുണ്ട്. എട്ട് കായിക ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടണം. ഇനങ്ങൾ താഴെ പറയുന്നു.

1. 100 മീറ്റർ ഒാട്ടം– 14 സെക്കന്റ്

2. ഹൈജംപ്– 132.20 സെ.മീ

3. ലോംങ് ജംപ്– 457.20 സെ.മീ

4. പുട്ടിങ് ദ് ഷോട്ട് ( 7264 ഗ്രാം)– 609.6 സെ.മീ

5. ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ– 6096 സെ.മീ

6. റോപ്പ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്)– 365.80 സെ.മീ

7. പുൾ അപ് അഥവാ ചിന്നിങ്– 8 തവണ

8. 1500 മീറ്റർ ഒാട്ടം– 5 മിനിറ്റ് 44 സെക്കന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com