ADVERTISEMENT

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), ഒാവർസിയർ ഗ്രേഡ് ഒന്ന്/ഡ്രാഫ്ട്സ്മാൻ (ഇലക്ട്രിക്കൽ), ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ (വിഇഒമാരിൽ നിന്ന് തസ്തികമാറ്റം) തുടങ്ങി 42 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഒക്ടോബര്‍ പകുതിയോടെ വിജ്ഞാപനങ്ങൾ ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കും. പൂർണമായ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങളും  തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന മറ്റു തസ്തികകൾ ചുവടെ

∙ജനറൽ സംസ്ഥാനതലം–  അനലിസ്റ്റ് ഗ്രേഡ്– 3, ഫോർമാൻ (ഇലക്ട്രിക്കൽ), മാനേജർ ഗ്രേഡ്– 3, റീജനൽ ഒാഫിസർ, ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്ട്സ്മാൻ, ഒാവർസിയർ ഗ്രേഡ്– 3/ഡ്രാഫ്ട്സ്മാൻ/ട്രേസർ (മെക്കാനിക്കൽ), ലൈബ്രേറിയൻ ഗ്രേഡ് – 4 (കന്നട അറിയാവുന്നവർ), മീറ്റർ റീഡർ, പബ്ലിക് റിലേഷൻസ് ഒാഫിസർ, ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 1, ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ), സ്റ്റെനോഗ്രഫർ, ഒാപ്പറേറ്റർ, അസിസ്റ്റന്റ് കംപയിലർ, ക്ലാർക്ക് (സൊസൈറ്റി വിഭാഗം)

∙ജനറൽ ജില്ലാതലം– ഫിസിയോ തെറപ്പിസ്റ്റ്, കുക്ക്

∙സ്പെഷൽ റിക്രൂട്മെന്റ് സംസ്ഥാനതലം– ഡെയറിഫാം ഇൻസ്ട്രക്ടർ (പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്– 2 (പട്ടികവർഗം– വിമുക്തഭടൻമാർ).

∙സ്പെഷൽ റിക്രൂട്മെന്റ് ജില്ലാതലം– കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (എസ്‌സി/എസ്ടി), ക്ലാർക്ക്–ടൈപ്പിസ്റ്റ് (എസ്‌സി/എസ്ടി).

∙എൻസിഎ സംസ്ഥാനതലം– ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്  (എൽസി/എഐ), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (ധീവര), ലക്ചറർ ഇൻ ഉറുദു (എസ്‌സി), അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്‌സിസിസി), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ (എസ്ടി), അസിസ്റ്റന്റ് മറൈൻ സർവെയർ (എസ്‌സി), അഗ്രികൾചർ ഒാഫിർ (ധീവര), ലക്ചറർ ഇൻ മൃദംഗം (മുസ്ലിം), പ്രീപ്രൈമറി ടീച്ചർ ഡഫ് സ്കൂൾ (ഈഴവ), ഐസിഡിഎസ് സൂപ്പർവൈസർ (എസ്‌സിസിസി), ഗോഡൗൺ മാനേജർ (ഈഴവ), യൂണിറ്റ് മാനേജർ (എസ്‌സി, എൽസി/എഐ),  ഫോർമാൻ വുഡ് വർക്‌ഷോപ്പ് (ഈഴവ), എൽഡി ക്ലാർക്ക് (മുസ്ലിം).

∙എൻസിഎ ജില്ലാതലം– ജൂനിയർ െഹൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് (എൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാർ, ധീവര), പാർട്ട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് ഉറുദു (എസ്‌സി), ഡ്രൈവർ ഗ്രേഡ്– 2 എച്ച്ഡിവി (വിമുക്തഭടൻമാർ– പട്ടികജാതി, മുസ്ലിം, എസ്ഐയുസി നാടാർ), കുക്ക് (മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, എസ്‌സി, എൽസി/എഐ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com