ADVERTISEMENT

വ്യോമസേനയുടെ ഗ്രൂപ്പ്– എക്സ് ട്രേഡിൽ (എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ) എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഒക്ടോബർ 17 മുതൽ 23 വരെ കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ റിക്രൂട്മെന്റ് റാലി നടത്തും. 

കേരളം, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഒക്ടോബർ 21നാണ് കേരളത്തിൽ നിന്നുള്ളവർക്കു റിക്രൂട്മെന്റ്.

യോഗ്യത: കുറ‍ഞ്ഞത് 50 % മാർക്കോടെ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ബിഎ അല്ലെങ്കിൽ ഫിസിക്സ്/ സൈക്കോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ഐടി/ കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിഎസ്‌സി/ബിസിഎ, കുറ‍ഞ്ഞത് 50 % മാർക്കോടെ ബിഎഡ് അല്ലെങ്കിൽ 50 % മാർക്കോടെ എംഎ ഇംഗ്ലിഷ്/ സൈക്കോളജി അല്ലെങ്കിൽ എംഎസ്‍‌സി മാത്‌സ്/ ഫിസിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ കംപ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ, കുറ‍ഞ്ഞത് 50% മാർക്കോടെ ബിഎഡ്.

പ്രായം: 

ബിരുദക്കാർക്ക്: 

1995 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ. 

പിജി ബിരുദക്കാർക്ക്: 1992 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ. 

എൻറോൾമെന്റ് സമയത്ത് ബിരുദക്കാരുടെ ഉയർന്ന പ്രായം 25 വയസും പിജി ബിരുദക്കാരുടെ ഉയർന്ന പ്രായം 28 വയസുമായിരിക്കണം. 

എൻറോൾമെന്റ് സമയത്ത് വിവാഹിതരായ പുരുഷന്മാരുടെ ഉയർന്ന പ്രായം 22 വയസിനു മുകളിലായിരിക്കണം.

ശാരീരിക യോഗ്യതകൾ: ഉയരം 152.5 സെമീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെമീ വികസിപ്പിക്കാൻ കഴിയണം. 

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

കോർണിയൽ ശസ്‌ത്രക്രിയകൾക്കു വിധേയരായവരെ തിരഞ്ഞെടുപ്പിനു പരിഗണിക്കില്ല. 

നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസു വരെ നീട്ടിക്കിട്ടാം. 

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

ശാരീരികക്ഷമതാ പരിശോധനയിൽ 6മിനിറ്റ് 30 സെക്കൻഡുക്കൾക്കുള്ളിൽ 1.6 കി.മീ ഓട്ടം പൂർത്തിയാക്കണം.(27 വയസിന് മുകളിലുള്ളവർക്ക് ഏഴ് മിനിറ്റ് വരെ അനുവദിക്കും). 10 പുഷ് അപ്പ്, 10 സിറ്റ് അപ്പ്, 20 സ്ക്വാട്ട്സ് എന്നിവയുമുണ്ടാകും.

വിശദവിവരങ്ങൾക്ക്: www.airmenselection.cdac.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com