ADVERTISEMENT

വിദ്യാഭ്യാസരംഗം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ ഉയരങ്ങൾ തേടുന്ന കാലഘട്ടത്തിലാണ് നാം.  പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാത്തവർ പിന്നിലായിപ്പോയ കഥകളും നാം പലപ്പോഴും  കേട്ടിട്ടുണ്ട്. എല്ലാ മേഖലകളിലും സാങ്കേതികവിദ്യകൾ കൊണ്ടുവന്ന സമൂലമായ മാറ്റങ്ങൾക്കും നാം സാക്ഷികളാണ്.  ഇത്തരത്തിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവമാകുന്ന മുന്നേറ്റമാണ് മനോരമ ഹൊറൈസൺ.കോം

manorama-horizon-03

സ്കൂളുകളിലാണ് അടിസ്ഥാനവിദ്യാഭ്യാസവും പഠനേതരപ്രവർത്തനങ്ങളും നടക്കുന്നത്.  സ്കൂളുകളിൽ ലഭിക്കുന്ന പഠനത്തിനു പുറമേ  സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുന്ന വിദ്യാർഥികളും കുറവല്ല.  ഈ മേഖലയിലാണ് മനോരമ ഹൊറൈസൺ .കോം ശ്രദ്ധ പതിപ്പിക്കുന്നത്. 

സ്വകാര്യ ട്യൂഷനുകളിൽ മാതാപിതാക്കളും കുട്ടികളും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം സുരക്ഷയാണ്. സ്കൂളിൽനിന്ന് ട്യൂഷൻ സ്ഥാപനങ്ങളിലേക്കും അവിടെ നിന്ന് വീടുകളിലേക്കുമുള്ള യാത്രകൾ നമ്മുടെ മാറിയ സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് ഉണ്ടാക്കുന്ന ടെൻഷൻ ചെറുതല്ല.

manorama-horizon-02

സുരക്ഷാപ്രശ്നങ്ങൾ ഒഴിവാക്കാനാകുന്ന ഏറ്റവും എളുപ്പമുള്ള മാർഗം വീടിനോടോ, സ്കൂളിനോടോ ചേർന്നുള്ള ഒരു സ്ഥാപനത്തെ ട്യൂഷനുവേണ്ടി സമീപിക്കുക എന്നതാണ്.  വിജ്ഞാനമുള്ള, സബ്ജക്ടിനെപ്പറ്റി ആഴമുള്ള അറിവുള്ള അദ്ധ്യാപകരെ കിട്ടുക എന്നതും  പ്രശ്നമായി അവശേഷിക്കും. ഇവിടെയാണ് സബ്ജക്ടിൽ അഗാധമായ അറിവുള്ള ഒരധ്യാപകന്റെ ആവശ്യം വരുന്നത്.  ട്യൂഷൻ സമയത്തിനുമുണ്ട് പ്രശ്നം. 

ഇപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മനോരമ ഹൊറൈസൺ.കോം . ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള കമ്പ്യൂട്ടറും ഒരു ഹെഡ്ഫോണും ഉണ്ടെങ്കിൽ സ്വന്തം വീടിന്റെ സ്വച്ഛതയിലും ശാന്തതയിലും സുരക്ഷിതത്വത്തിലും കുട്ടിയുടെ ഇഷ്ടമനുസരിച്ചുള്ള  സമയക്രമത്തിലും, സബ്ജക്ടിൽ നല്ല അറിവുള്ള ഒരു അദ്ധ്യാപകന്റെ സഹായത്തോടെ പഠിക്കാം.  അതും ഒരു യഥാർത്ഥ ക്ലാസ്റൂമിന്റെ ചിട്ടവട്ടത്തിലുള്ള എല്ലാ ആശയവിനിമയ സാധ്യതകളും  ഉപയോഗിച്ചുകൊണ്ടുതന്നെ.

ലൈവ് ക്ലാസ്സുകളാണ് മനോരമ ഹൊറൈസൺ.കോം വിദ്യാർഥികൾക്ക് നൽകുന്നത്.  അതുകൊണ്ട്തന്നെ ലൈവ് ആയി തന്നെ സംശയനിവാരണത്തിനും അവസരമുണ്ട്. ടീച്ചറുമായും സഹപാഠികളുമായും ചാറ്റ് നഷ്ടപ്പെട്ടതോ, അറ്റൻ‍്‍ഡ് ചെയ്യാൻ പറ്റാത്തതോ ആയ ക്ലാസ്സുകളുടെ വീഡിയോ സ്ട്രീമിങ്ങ്, ഓൺലൈൻ അസൈൻമെന്റ്്സ്, ടെസ്റ്റ് പേപ്പറുകൾ, വർക് ഷീറ്റുകൾ എന്നിവയെല്ലാം പരീക്ഷാകേന്ദ്രീകൃതവും  പ്രായോഗികതലത്തിലുള്ള പഠനത്തിനാണ് വഴിയൊരുക്കുന്നത്.  ഇതുകൂടാതെ ബൃഹത്തായ ഒരു ക്വസ്റ്റ്യൻ ബാങ്കും പഠിതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.  ഇതോടൊപ്പം തന്നെ ആഴ്ചതോറും കുട്ടികളുടെ പഠനനിലവാരം മാതാപിതാക്കളെ അറിയിക്കുവാനുള്ള സംവിധാനവും മനോരമഹൊറൈസൺ.കോം നൽകുന്നുണ്ട്.  ഇത് കൂടാതെ 24 x 7 ഓൺലൈൻ കണ്ടന്റും കുട്ടികൾക്ക് ലഭിക്കും.   

8 മുതൽ 12 വരെയുള്ള സി.ബി.എസ്.ഇ കുട്ടികൾക്കാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത് 8,9,10 ക്ലാസുകളിൽ കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്കും, 11,12, ക്ലാസുകളിൽ കണക്ക്,ഫിസിക്സ്,കെമിസ്ട്രി, ബയോളജി, എന്നീ വിഷയങ്ങൾക്കുമാണ്  ഇപ്പോൾ ഈ സേവനം ലഭ്യമായിട്ടുള്ളത്. കേരളത്തിലേയും കേരളത്തിനുപുറത്തുമുള്ള വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ നടത്തുന്നത് എന്നുകൂടി അറിയുക.

കൂടുതൽ വിവരങ്ങൾക്ക്

Ph- 9048991111

സന്ദർശിക്കുക. www.manoramahorizon.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com