ADVERTISEMENT

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, കെഎസ്ഇബിയിൽ പിആർഒ, പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (ഇലക്ട്രിക്കൽ), ജലസേചന വകുപ്പിൽ മൂന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഓവർസിയർ (മെക്കാനിക്കൽ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (കന്നട),  ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് മൂന്ന്,  ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ അസിസ്റ്റന്റ് കംപയിലർ, ആയുർവേദ കോളജിൽ ഫിസിയോ തെറപ്പിസ്റ്റ്, വിനോദ സഞ്ചാര വകുപ്പിൽ കുക്ക് തുടങ്ങി 53 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. സഹകരണ വകുപ്പിൽ ജൂനിയർ കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, റബർമാർക്കിൽ ക്ലാർക്ക് എന്നിവയിൽ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്. 

ഡയറി ഫാം ഇൻസ്ട്രക്ടർ, ക്ലാർക്ക് ടൈപ്പിസ്റ്റ്, സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട്, സിഎ ഗ്രേഡ് രണ്ട് എന്നീ നാലു തസ്തികയിൽ പട്ടികവിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), ഐസിഡിഎസ് സൂപ്പർവൈസർ, എൽഡി ക്ലാർക്ക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി 29 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 15–10–2019. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20–11–2019 രാത്രി 12 വരെ. 

പ്രധാന തസ്തികകൾ ചുവടെ

ജനറൽ റിക്രൂട്‌മെന്റ് സംസ്ഥാനതലം

കാറ്റഗറി നമ്പർ: 133/2019 

അനലിസ്റ്റ് ഗ്രേഡ് III ,  ഡ്രഗ്സ് കൺട്രോൾ  

ശമ്പളം:39,500-83,000 രൂപ 

ഒഴിവുകളുടെ എണ്ണം : 07 

പ്രായം: 21-36  ഉദ്യോഗാർഥികൾ 02/01/1983നും 01-01-1998 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകൾ:  ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫാർമസി ബിരുദം. 

കാറ്റഗറി നമ്പർ: 134/2019 

ഫോർമാൻ (ഇലക്ട്രിക്കൽ), വ്യവസായവും വാണിജ്യവും 

ശമ്പളം: 35,700-75,600 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

പ്രായം : 18-36. ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ: 1. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ നേടിയിട്ടുള്ള ബിരുദം. 

2. ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപറേഷൻ / സ്ഥാപനത്തിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തിൽ കുറയാതെ നേടിയിട്ടുള്ള തൊഴിൽ പരിചയം ഉണ്ടായിരിക്കണം. പ്രായോഗിക പരിചയം അക്കാദമിക് യോഗ്യത നേടിയതിന് ശേഷമുള്ളതായിരിക്കണം. ഉദ്യോഗാർഥികൾ പരിചയ സർട്ടിഫിക്കറ്റ് വാങ്ങി പ്രവൃത്തിപരിചയം സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തി പരിചയ സർട്ടിഫിക്കറ്റിന്റെ scanned image upload ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പിക്കൽ സാധ്യമാകുകയുള്ളു. (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. www.keralapsc.gov.in)  

കാറ്റഗറി നമ്പർ: 135/2019  

ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരിൽ നിന്നു തസ്തികമാറ്റം വഴി) - കോ ഓപറേഷൻ

ശമ്പളം:   27800-59400 രൂപ (പുതുക്കിയത്) 

ഒഴിവുകളുടെ എണ്ണം : 02 

പ്രായം: തസ്തികമാറ്റം വഴിയുള്ള നിയമനമായതിനാൽ ഉയർന്ന പ്രായപരിധി ബാധകമല്ല. എന്നാൽ നിയമിക്കപ്പെടുമ്പോൾ അവർക്ക് 56 വയസ് തികയാൻ പാടില്ല

യോഗ്യതകൾ : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി അഞ്ച് വർഷത്തിൽ കുറയാതെയുള്ള സർവ്വീസ് ഉണ്ടായിരിക്കണം (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപ് അഞ്ച് വർഷത്തെ സർവീസ് പൂർത്തിയായിരിക്കണം. (സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുകwww.keralapsc.gov.in) 

കാറ്റഗറി നമ്പർ: 136/2019 

ഒന്നാം ഗ്രേഡ് ഓവർസീയർ / ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ), പൊതുമരാമത്ത്  

ശമ്പളം :  26500-56700  രൂപ

ഒഴിവുകളുടെ എണ്ണം : 01

∙ ഭിന്നശേഷിയുള്ളവർ മേൽ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല. 

നിയമന രീതി : പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രം (പൊതുമരാമത്ത് വകുപ്പിലേക്കുള്ള നിയമനം).  

പ്രായം: ഉയർന്ന പ്രായപരിധി ഈ തിരഞ്ഞെടുപ്പിനു ബാധകമല്ല. എന്നാൽ യാതൊരു കാരണവശാലും ഉയർന്ന പ്രായം 01.01.2019ൽ 50 കവിയാൻ പാടില്ല. 

യോഗ്യതകൾ : 1 (എ) എസ്എസ്എൽസിയോ തത്തുല്യമായ യോഗ്യതയോ.  (ബി) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തെ പഠനത്തിനുശേഷം ലഭിച്ചിട്ടുള്ള ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ. മുകളിൽ പറഞ്ഞിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ടെക്നിക്കൽ സ്കൂളിൽ നിന്നു രണ്ടു വർഷത്തെ പഠനത്തിനു ശേഷം ലഭിച്ചിട്ടുള്ള ഇലക്ട്രിക്കൽ എൻജിനീയറിങ് സർട്ടിഫിക്കറ്റും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലോ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും ഇലക്ട്രിസിറ്റി സ്ഥാപനത്തിലോ 5  വർഷത്തെ പരിചയവും ഉള്ളവരെ പരിഗണിക്കും. 

മുകളിൽ സൂചിപ്പിച്ച യോഗ്യതകൾക്കു പുറമേ ബന്ധപ്പെട്ട വകുപ്പിൽ രണ്ടാംഗ്രേഡ് ഓവർസീയർ/ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ, ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് എംപ്ലോയി എന്നീ തസ്തികകളിൽ രണ്ടു വർഷത്തിൽ കുറയാതെ സർവീസുണ്ടായിരിക്കണം. 

സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

കാറ്റഗറി നമ്പർ: 137/2019

മാനേജർ ഗ്രേഡ് III

വിനോദ സഞ്ചാര വകുപ്പ് 

ശമ്പളം:   25200-54000 രൂപ 

ഒഴിവുകളുടെ എണ്ണം: 01

നിയമന രീതി : നേരിട്ടുള്ള നിയമനം 

പ്രായം: 20-36   ഉദ്യോഗാർഥികൾ 02.01.1983 നും 01.01.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി/ പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ : 1) എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. 

2) മുംബൈയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേറ്ററിങ് ടെക്നോളജി ആൻഡ് അപ്ലൈഡ് ന്യൂട്രീഷനിൽ നിന്നോ അല്ലെങ്കിൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ സംസ്ഥാന ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നോ കേറ്ററിങ് മാനേജ്മെന്റിൽ 21 ആഴ്ചയിൽ കുറയാത്ത കാലയളവിലുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ തത്തുല്യപരിശീലനം നേടിയിരിക്കണം. 

അഭിലഷണീയം : ബംഗ്ലാവ് മാനേജ്മെന്റിലുള്ള പരിജ്ഞാനം. 

കാറ്റഗറി നമ്പർ: 138/2019

റീജനൽ ഓഫിസർ 

കേരള ആർട്ടിസാൻസ് ഡവലപ്മെന്റ്കോർപറേഷൻ ലിമിറ്റഡ് 

ശമ്പളം :  20,740- 36,140 രൂപ (PR)  

ഒഴിവുകളുടെ എണ്ണം : 01

പ്രായം  : 18-41  ഉദ്യോഗാർഥികൾ 02.01.1978നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ് ഇളവുണ്ട്.  

യോഗ്യതകൾ : 1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ നേടിയ ബിരുദം. 

2) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ എംബിഎ.

3) വ്യാവസായിക യന്ത്രസാമഗ്രികളുടെ പ്രവർത്തന പരിപാലനത്തിലും ഉൽപാദന സാങ്കേതികതയിലും അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)

കാറ്റഗറി നമ്പർ: 139/2019 

ഫയർ ആൻഡ് റെസ്ക്യു സർവീസസ്

ഫയർമാൻ (ട്രെയിനി)

ശമ്പളം :  20,000 -45,800 രൂപ

ഒഴിവുകളുടെ എണ്ണം : കണക്കാക്കപ്പെട്ടിട്ടില്ല.  

∙ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും സ്ത്രീകൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാൻ അർഹത ഇല്ല. 

പ്രായം- 18 – 26. ഉദ്യോഗാർഥികൾ 02/01/1993നും 01/01/2001 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ).  പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതിയിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 1. വിദ്യാഭ്യാസ യോഗ്യതകൾ  പ്ലസ്ടു അല്ലെങ്കിൽ തത്തുല്യപരീക്ഷയോ ജയിച്ചിരിക്കണം. 

അഭിലഷണീയം : കംപ്യൂട്ടർ ആപ്ലിക്കേഷനിലുളള ഡിപ്ലോമ. 

2. ശാരീരിക യോഗ്യതകൾ: ഉദ്യോഗാർഥികൾക്ക് താഴെപ്പറയുന്ന ശാരീരിക യോഗ്യതകൾ വേണം.

പൊതു വിഭാഗം പട്ടികജാതി/ പട്ടികവർഗം

a) ഉയരം

(പാദരക്ഷകളില്ലാതെ) 165 സെ.മീ 160 സെ.മീ 

b) തൂക്കം -- 50 കി.ഗ്രാം 48 കി.ഗ്രാം 

c) നെഞ്ചളവ് :  81 സെ.മീ .  76 സെ.മീ

d) നെഞ്ച് വികാസം 5 സെ.മീ.  5 സെ.മീ.   

3. നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം 

∙ നീന്തലിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിന് പ്രായോഗിക പരീക്ഷ നടത്തുന്നതാണ്. രണ്ട് മിനിറ്റിനുള്ളിൽ 50 മീറ്റർ പൂർത്തിയാക്കണം,  നീന്തൽക്കുളത്തിന്റെ ആഴം കൂടിയ ഭാഗത്ത് 2 മിനിറ്റ് വെളളത്തിൽ പൊങ്ങി കിടക്കണം എന്നീ രണ്ട് ഇനങ്ങളും വിജയിച്ചാൽ മാത്രമേ നീന്തൽ പരീക്ഷയിൽ വിജയിക്കൂ. 

4. കാഴ്ചശക്തി: കണ്ണട കൂടാതെ തന്നെ താഴെ പറയുന്ന രീതിയിൽ കാഴ്ചശക്തി ഉണ്ടായിരിക്കണം.

കണ്ണ് : വലത്  ഇടത് 

(എ) ദൂരകാഴ്ച: 6/6 സ്നെല്ലൻ 6/6 സ്നെല്ലൻ 

(ബി) സമീപ കാഴ്ച:  0.5 സ്നെല്ലൻ  0.5 സ്നെല്ലൻ 

(സി) ഫീൽഡ് ഓഫ് വിഷൻ.  പൂർണ്ണം , പൂർണ്ണം

∙ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, കോങ്കണ്ണ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ അനാരോഗ്യകരം ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കും. 

മുകളിൽ പറയുന്ന വിധത്തിൽ കണ്ണട വയ്ക്കാതെയുളള കാഴ്ചശക്തി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കായികശേഷി, ആയാസകരമായ ജോലികൾ ചെയ്യുന്നതിനുള്ള പ്രാപ്തി, കാഴ്ചശക്തി ഇവ സംബന്ധിച്ച് സിവിൽ സർജന് താഴെയല്ലാത്ത റാങ്കിലുള്ള ഒരു മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം (മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വിജ്ഞാപനം കാണുക). കാഴ്ചശക്തിയെ സംബന്ധിച്ച വിവരങ്ങൾ സർട്ടിഫിക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 

വിഷൻ നോർമൽ/ ആവറേജ്, മുതലായ അവ്യക്തമായ പ്രസ്താവനകൾ സ്വീകരിക്കുന്നതല്ല. ഓരോ കണ്ണിനേയും സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കണം. കാഴ്ചശക്തി മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിധത്തിൽ അല്ലാത്ത സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല. 

5. കായികക്ഷമതാ പരീക്ഷ: 

ഉദ്യോഗാർഥികൾ കായികക്ഷമതാ പരീക്ഷയിൽ താഴെ കൊടുത്തിരിക്കുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. 

ക്രമനമ്പർ ഇനങ്ങൾ വൺ സ്റ്റാർ നിലവാരം 

1. 100 മീറ്റർ ഓട്ടം 14 സെക്കൻഡ്

2. ഹൈ ജംപ് 132.20 സെ.മീ.

3. ലോംഗ് ജംപ് 457.20 സെ.മീ.

4. പുട്ടിംഗ് ദ ഷോട്ട് 

(7264 ഗ്രാം) 609.60 സെ.മീ.

5. ത്രോയിംഗ് ദി 

ക്രിക്കറ്റ് ബാൾ 6096 സെ.മീ.

6. റോപ് ക്ലൈംബിംഗ് 

(കൈകൾ മാത്രം 

ഉപയോഗിച്ച്) 365.80 സെ.മീ. 

7. പുൾ അപ് അഥവാ 

ചിന്നിങ്  8 തവണ

8. 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കൻഡ്

മുൻഗണന: മറ്റു തരത്തിൽ തുല്യമാകുന്നപക്ഷം ഹോം ഗാർഡായി മൂന്നുവർഷംസേവനം പൂർത്തിയാക്കുകയും പ്രസ്തുത കാലയളവിൽ ഫയർ ഫൈറ്റിംഗിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത വോളന്റിയർമാർക്ക് മുൻഗണന നൽകും.

പ്രൊബേഷൻ: ഈ തസ്തികയിൽ നിയമിതനാകുന്ന ഓരോ ഉദ്യോഗാർഥിയും ട്രെയിനിംഗും പരീക്ഷയും പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തിനുള്ളിൽ രണ്ട് വർഷം പ്രൊബേഷനിലായിരിക്കും.

കാറ്റഗറി നമ്പർ: 140/2019 

ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 

ശമ്പളം: 19240-34500 രൂപ (PR)

ഒഴിവുകളുടെ എണ്ണം : 2 

പ്രായം: 18-36, ഉദ്യോഗാർഥികൾ 01.01.2001നും 02.01.1983നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) എസ്‌സി / എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു റഗുലർ പഠനത്തിലൂടെ നേടിയ ആർക്കിടെക്ചർ ബിരുദം. 

കാറ്റഗറി നമ്പർ: 141/2019 

മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ

(മെക്കാനിക്കൽ)/ ട്രേസർ, ജലസേചനം 

ശമ്പളം:  19000-43600 രൂപ

ഒഴിവുകളുടെ എണ്ണം : 03

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/ പട്ടികവർഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ : 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

കൂടാതെ 

താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗ്യതയും ഉണ്ടായിരിക്കണം. 

1) എസ്എംറ്റി (ശ്രീമൂലം ടെക്നിക്കൽ) ഇൻസ്റ്റിറ്റ്യൂട്ട് ഓവർസിയേഴ്സ് കോഴ്സ് (മെക്കാനിക്കൽ) ദ്വിവത്സര കോഴ്സ്.

2) ഗിണ്ടി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഡ്രാഫ്റ്റ്സ്മാൻ കോഴ്സ് (മെക്കാനിക്കൽ)

3) കെജിടിഇ അല്ലെങ്കിൽ എംജിടിഇയുടെ താഴെ പറയുന്ന വിഷയങ്ങൾ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം.

(a) അപ്ലൈഡ് മെക്കാനിക്സ് (ഹയർ) 

(b) മെഷീൻ ഡ്രോയിങ് (ഹയർ) 

(c) ഹീറ്റ് എൻജിൻ (ഹയർ)

(d) ഹൈഡ്രോളിക്സ് ആൻഡ് സാനിറ്ററി എൻജിനീയറിങ് (ഹയർ)

(e) പ്രാക്ടിക്കൽ, പ്ലെയിൻ ആൻഡ് സോളിഡ് ജ്യോമെട്രി (ലോവർ) അല്ലെങ്കിൽ ജ്യോമെട്രിക്കൽ ഡ്രോയിങ് (ലോവർ). 

(f) മെൻസുറേഷൻ (ലോവർ) 

4) തിരുവനന്തപുരം എൻജിനീയറിങ് കോള‌ജിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീയറിങ് സർട്ടിഫിക്കറ്റ് കോഴ്സ് (ദ്വിവത്സര കോഴ്സ്)

5) രണ്ടു വർഷത്തെ കോഴ്സിനു ശേഷം ഗവൺമെന്റ് നൽകുന്ന ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിലുള്ള ഐടിഐ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

6) മെക്കാനിക്കൽ എൻജിനീയറിങ്ങിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (ദ്വിവൽസര കോഴ്സ്)

അല്ലെങ്കിൽ

കെ.ജി.റ്റി.ഇ./ എം.ജി.റ്റി.ഇ. (ഹയർ) അല്ലെങ്കിൽ ലോവർ താഴെ പറയുന്ന വിഷയങ്ങൾ പാസ്സായിരിക്കണം. 

1) മെഷീൻ ഡ്രോയിംഗ്

2) ജ്യോമെട്രിക്കൽ ഡ്രോയിംഗ്

അല്ലെങ്കിൽ 

പ്രാക്ടിക്കൽ, പ്ലെയിൻ ആൻഡ് സോളിഡ് ജ്യോമെട്രി 

3) അപ്ലൈഡ് മെക്കാനിക്സ്

അല്ലെങ്കിൽ ജൂനിയർ ടെക്നിക്കൽ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്

കാറ്റഗറി നമ്പർ: 142/2019 

ലൈബ്രേറിയൻ ഗ്രേഡ് IV (കന്നഡ) 

കോളജ് വിദ്യാഭ്യാസ വകുപ്പ് 

ശമ്പളം: 19000-43600 രൂപ

ഒഴിവുകളുടെ എണ്ണം : 01

പ്രായം: 18-36, ഉദ്യോഗാർഥികൾ 02/01/1983 നും 01/01/2001 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി / പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ: 1) എസ്.എസ്.എൽ.സി (എട്ടാം സ്റ്റാൻഡേർഡ് വരെ കന്നഡ ഒരു ഭാഷയായി പഠിച്ചിരിക്കണം). 

2) ലൈബ്രറി സയൻസിലുള്ള സർട്ടിഫിക്കറ്റ്

കാറ്റഗറി നമ്പർ: 143/2019

മീറ്റർ റീഡർ

കേരള വാട്ടർ അതോറിറ്റി 

ശമ്പളം: 19000-42900 രൂപ

ഒഴിവുകളുടെ എണ്ണം : 08

പ്രായം: 19-36, ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2000നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ: ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്/ ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്ററിൽ നിന്നും പ്ലംബിങ് ട്രേഡിൽ ലഭിച്ചിട്ടുള്ള ക്രാഫ്റ്റ്സ്മാൻഷിപ്പ് ഡിപ്ലോമ അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ്

അല്ലെങ്കിൽ 

കുറഞ്ഞത് മൂന്നു വർഷത്തെ ഫുൾടൈം അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയശേഷം പ്ലംബിങ് ട്രേഡിൽ ലഭിച്ചിട്ടുള്ള നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്.

 അല്ലെങ്കിൽ

എസ്എസ്എൽസി പാസായിരിക്കണം. വാട്ടർ മീറ്റർ റീഡിങ്ങിൽ പ്രായോഗിക പരിചയവും ഉണ്ടായിരിക്കണം (പരിചയം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് വാട്ടർ വർക്സ് യൂണിറ്റിന്റെ ചാർജുള്ള എക്സിക്യൂട്ടീവ് എൻജിനീയറുടെ റാങ്കിൽ കുറയാതെയുള്ള ഒരു ഓഫിസർ നൽകിയിരിക്കണം). 

കാറ്റഗറി നമ്പർ: 144/2019 

പബ്ലിക് റിലേഷൻസ് ഓഫിസർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് 

ശമ്പളം : 17015-24215 രൂപ (PR)

ഒഴിവുകളുടെ എണ്ണം : ഒന്ന് 

പ്രായം : 25-36, ഉദ്യോഗാർഥികൾ 02.01.1983 നും 01.01.1994നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും).

യോഗ്യതകൾ:

1. യുജിസി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയോ ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടോ നൽകുന്ന ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

2. പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ് & ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, പബ്ലിക് റിലേഷൻസ് & വിഷ്വൽ മീഡിയ കമ്മ്യൂണിക്കേഷൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ ലഭിച്ച ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ (മേൽപ്പറഞ്ഞ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം ബിരുദാനന്തര ഡിപ്ലോമ ഭാരത സർക്കാർ / കേരള സർക്കാർ അംഗീകരിച്ചിട്ടുള്ളതായിരിക്കണം.)

3. മലയാളത്തിലും ഇംഗ്ലിഷിലുമായി വാർത്തകൾ, ന്യൂസ് സ്റ്റോറി, പരസ്യങ്ങൾ, പത്രക്കുറിപ്പുകൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവ തയാറാക്കുന്നതിലുള്ള പ്രാവീണ്യം.

പ്രവൃത്തിപരിചയം: ഏതെങ്കിലും ഗവൺമെന്റ് വകുപ്പിലോ, പൊതുമേഖലാ സ്ഥാപനത്തിലോ അല്ലെങ്കിൽ പ്രശസ്തമായ ഏതെങ്കിലും സ്ഥാപനത്തിലോ ചുരുങ്ങിയത് 2 വർഷത്തിൽ കുറയാത്ത കാലയളവിൽ മുഴുവൻ സമയ പബ്ലിക് റിലേഷൻസ് ഓഫിസറായുള്ള പ്രവൃത്തിപരിചയം അല്ലെങ്കിൽ മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകളിൽ പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന, 1956 ലെ കമ്പനി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ മേൽ സൂചിപ്പിച്ച കാലദൈർഘ്യത്തോളം വർക്കിങ് ജേണലിസ്റ്റായുള്ള സേവന പരിചയം അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് വകുപ്പിൽ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്ന ഓഫിസറായുള്ള രണ്ടു വർഷത്തെ പരിചയം. 

(പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക )

കാറ്റഗറി നമ്പർ: 145/2019 

ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I

കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് 

വകുപ്പ് : കേരള സംസ്ഥാന ഭവന

നിർമാണ ബോർഡ് 

ഉദ്യോഗപ്പേര് : ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I 

ശമ്പളം : 13900 -24040 രൂപ (PR)

ഒഴിവുകളുടെ എണ്ണം : 3

പ്രായം : 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) എസ്‌സി/എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ: 

1) എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. 

2) ആർക്കിടെക്ചറിലുള്ള ഡിപ്ലോമയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.

കാറ്റഗറി നമ്പർ: 146/2019

ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) 

കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്

ശമ്പളം :  8530 – 16090 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

പ്രായം : 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ), മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

യോഗ്യതകൾ : (i) എസ്എസ്എൽസി. ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

(ii) ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

∙ ഓട്ടോകാഡ്, ഇൻവെന്റർ 2009, എൽ.റ്റി. 2006 എന്നിവയിൽ പ്രായോഗിക പരിജ്ഞാനം.

കാറ്റഗറി നമ്പർ: 147/2019

സ്റ്റെനോഗ്രഫർ , കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ 

ശമ്പളം : 5,650-8,790 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

പ്രായം : 18-36, ഉദ്യോഗാർഥികൾ  02.01.1983നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 

1) എസ്.എസ്.എൽ.സി. പാസായിരിക്കണം.  

2) ടൈപ്പ്റൈറ്റിംഗ് മലയാളം (ലോവർ) കെ.ജി.ടി.ഇ. അല്ലെങ്കിൽ തത്തുല്യം.

3) ടൈപ്പ്റൈറ്റിംഗ് ഇംഗ്ലിഷ് (ഹയർ)കെ.ജി.ടി.ഇ., കംപ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം 

4) ഷോർട്ട് ഹാൻഡ് ഇംഗ്ലിഷ് (ലോവർ) കെ.ജി.ടി.ഇ. അല്ലെങ്കിൽ തത്തുല്യം.

കാറ്റഗറി നമ്പർ: 148/2019

ഓപ്പറേറ്റർ , കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് 

ശമ്പളം:    5385-10025 രൂപ

ഒഴിവുകളുടെ എണ്ണം : 05

പ്രായം : 18-36 (ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : (1) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം. 

(2) മെഷിനിസ്റ്റ് ടർണർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ് 

കാറ്റഗറി നമ്പർ: 149/2019

അസിസ്റ്റന്റ് കമ്പയിലർ 

കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ്ബോർഡ് ലിമിറ്റഡ് 

ശമ്പളം: 5250-8390 രൂപ (PR) 

ഒഴിവുകളുടെ എണ്ണം : 09 

പ്രായം : 18-36 (ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : മാത്തമാറ്റിക്സിന് 60% മാർക്കിൽ കുറയാതെ എസ്എസ്എൽസി ജയിച്ചിരിക്കണം. 

∙ മാത്തമാറ്റിക്സ് , ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് ബിരുദധാരികൾക്ക് എസ്എസ്എൽസിക്ക് മാത്തമാറ്റിക്സിന് 60% മാർക്ക് വേണമെന്ന് നിർബന്ധമില്ല.

അല്ലെങ്കിൽ 

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന A, B, C കംപ്യൂട്ടർ സർട്ടിഫിക്കറ്റ്

അല്ലെങ്കിൽ

കൊമേഴ്സിലുള്ള നാഷനൽ ഡിപ്ലോമ. 

പരിചയം : ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിലോ റജിസ്റ്റേഡ് കമ്പനിയിലോ എൽഡി കമ്പയിലറായുള്ള രണ്ട് വർഷത്തെ പരിചയം. 

∙ നിശ്ചിത പ്രായോഗിക പരിചയം നേടിയ പട്ടിക ജാതി / പട്ടിക വർഗ്ഗ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മേൽപ്പറഞ്ഞ പ്രായോഗിക പരിചയം ഇല്ലാത്ത പട്ടികജാതി / പട്ടികവർഗ ഉദ്യോഗാർഥികളെ പരിഗണിക്കും (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക) 

കാറ്റഗറി നമ്പർ: 150/2019

ക്ലാർക്ക് , കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ 

മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (RUBBERMARK)

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

ഉദ്യോഗപ്പേര് : ക്ലാർക്ക് 

ശമ്പളം:  3125 - 7000 രൂപ (PR) 

ഒഴിവുകളുടെ എണ്ണം : 04 

പ്രായം  : 18 -50,  ഉദ്യോഗാർഥികൾ 02.01.1969നും 01.01.2001 നുമിടയിൽ ജനിച്ചവരായിരിക്കണം . (രണ്ടു തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ : 1) അപേക്ഷകന് /അപേക്ഷകയ്ക്ക് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (RUBBERMARK) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തെ റഗുലർ സർവീസ് ഉണ്ടായിരിക്കുകയും അത്തരക്കാർ അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റി സർവീസിൽ തുടരുന്നവരുമായിരിക്കണം. 

2) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎ/ ബിഎസ്‌സി/ ബികോം ബിരുദവും എച്ച്ഡിസി/ ജെഡിസിയും

 അല്ലെങ്കിൽ

കോഓപ്പറേഷനോടു കൂടിയ ബികോം ബിരുദം

അല്ലെങ്കിൽ

കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള കോഓപ്പറേഷൻ ആൻഡ് ബാങ്കിങ്ങോടു കൂടിയ ബിഎസ്‌സി ബിരുദം. 

സർവീസ് സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.  (സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക) 

ജനറൽ റിക്രൂട്‌മെന്റ്      

ജില്ലാതലം

കാറ്റഗറി നമ്പർ: 151/2019 

ഫിസിയോതെറപ്പിസ്റ്റ്, ആയുർവേദ കോളജ് 

ശമ്പളം: 32300-68700  രൂപ

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

:  തിരുവനന്തപുരം  (ഒന്ന്) 

പ്രായം  : 18-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 1) ഫിസിയോതെറപ്പിയിലുള്ള ബിരുദം

 അല്ലെങ്കിൽ

2) (എ) പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.  

(ബി) സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നു ഫിസിയോതെറപ്പിയിലുള്ള ഡിപ്ലോമ

അല്ലെങ്കിൽ

ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് || വിഭാഗത്തിൽ ഫിസിയോതെറപ്പിസ്റ്റ് ട്രെയിനിങ് ലഭിച്ചിരിക്കണം.

∙ ഫിസിയോതെറപ്പിയിൽ ബിരുദമുള്ളവർക്ക് മുൻഗണന

കാറ്റഗറി നമ്പർ: 152/2019

കുക്ക് , വിനോദസഞ്ചാര വകുപ്പ് 

ശമ്പളം: 17500-39500 രൂപ 

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

- തൃശൂർ (ഒന്ന്) 

പ്രായം : 

18-36, ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2001നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. 

പട്ടികജാതി/ പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ :  1) എസ്എസ്എൽസി പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

ii) ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ഫുഡ് പ്രൊഡക്ഷനിലുള്ള കെ.ജി.സി.ഇ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ യോഗ്യത.

സ്പെഷൽ റിക്രൂട്‌മെന്റ്                       

സംസ്ഥാനതലം

കാറ്റഗറി നമ്പർ: 153/2019

ഡെയറി ഫാം ഇൻസ്ട്രക്ടർ (സ്പെഷൽ റിക്രൂട്മെന്റ് പട്ടികവർഗം മാത്രം)

കേരള ക്ഷീരവികസനം 

ശമ്പളം:  25200-54000 രൂപ

ഒഴിവുകളുടെ എണ്ണം : 03

പ്രായം: 19-41, ഉദ്യോഗാർഥികൾ 02.01.1978 നും 01.01.2000 നു മിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ).

യോഗ്യത: മാത്തമാറ്റിക്സോ, ബയോളജിയോ ഐച്ഛിക വിഷയമായെടുത്ത് പ്രീഡിഗ്രി പാസായതിനുശേഷം നേടിയ ബിരുദം ഉണ്ടായിരിക്കണം.  

കാറ്റഗറി നമ്പർ: 154/2019

സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II 

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്‌മെന്റ് യൂണിറ്റ് 

ശമ്പളം : 6350-12560 രൂപ (പ്രീ റിവൈസ്ഡ്) 

ഒഴിവുകളുടെ എണ്ണം : ഒന്ന്

പ്രായം - : 18-41

(ഉദ്യോഗാർഥികൾ 02.01.1978 നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ : 1) ഏഴാം ക്ലാസ് (പുതിയത്) പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. 

2) സായുധ സേനയിൽ (ആർമി, നേവി അല്ലെങ്കിൽ എയർഫോഴ്സ്) മൂന്ന് വർഷത്തിൽ കുറയാതെയുള്ള സേവന പരിചയം ഉണ്ടായിരിക്കണം. 

3) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. 

4) ഉയരം : 168 സെ. മീ. 

5) നെഞ്ചളവ് : സാധാരണ നിലയിൽ 81 സെ. മീ. വികസിക്കുമ്പോൾ 86 സെ. മീ. 

∙ ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടാൻ സ്ത്രീകൾ അർഹരല്ല. 

സ്പെഷൽ റിക്രൂട്‌മെന്റ്                        

ജില്ലാതലം

കാറ്റഗറി നമ്പർ: 155/2019 

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II

വിവിധ വകുപ്പുകൾ

ശമ്പളം : 20000-45800 രൂപ 

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ, കാസർകോട് (ഒന്ന്) (പട്ടികജാതി/പട്ടികവർഗം) 

പ്രായം : 18-41. ഉദ്യോഗാർഥികൾ 02.01.1978നും 01.01.2001നു മിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). 

യോഗ്യതകൾ  : 1. പ്ലസ്ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

2. ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. (2002 ജനുവരി മാസത്തിനുമുമ്പ് ടൈപ്പ്റൈറ്റിംഗ് കെ.ജി.റ്റി.ഇ പരീക്ഷ പാസായിട്ടുള്ള ഉദ്യോഗാർഥികൾ കംപ്യൂട്ടർ വേഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം)

3. മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

4. ഇംഗ്ലിഷ് ഷോർട്ട് ഹാൻഡ്. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

5. മലയാളം ഷോർട്ട്ഹാൻഡ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത. (G.O (Ms) No.21/2011/P&ARD dated 01.07.2011). ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും ഐഎംസി സർട്ടിഫിക്കറ്റുകളും സ്വീകാര്യമല്ല. 

കാറ്റഗറി നമ്പർ: 156/2019 

ക്ലാർക്ക് ടൈപ്പിസ്റ്റ്, വിവിധം 

ശമ്പളം : 19000-43600 രൂപ

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ 

ആലപ്പുഴ (പട്ടികജാതി/പട്ടികവർഗം) –01 

തൃശ്ശൂർ  (പട്ടികജാതി/പട്ടികവർഗം) –01 

കണ്ണൂർ  (പട്ടികജാതി/പട്ടികവർഗം) –01 

പ്രായപരിധി : 18-41, ഉദ്യോഗാർഥികൾ 02.01.1978നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). 

യോഗ്യതകൾ : 1) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത 

2) മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ.) അല്ലെങ്കിൽ തത്തുല്യം. 

3) ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ.) കംപ്യൂട്ടർ വേഡ് പ്രോസസ്സിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും. 2002 ജനുവരി മാസത്തിനു മുമ്പ് കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ) യോഗ്യത നേടിയവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലോ തത്തുല്യ യോഗ്യതയിലോ ഉള്ള പ്രത്യേകം സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com