ശ്ശെടാ, ഇവന്മാരിതെങ്ങനെയറിഞ്ഞു! ഡേറ്റ സയന്റിസ്റ്റിനു ഇത് നിസ്സാരം; പുതിയ കരിയർ...

computer
SHARE

ആമസോൺ പോലുള്ള ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഒരു തവണയെങ്കിലും തിരഞ്ഞ ഉൽപന്നങ്ങൾ പിന്നീട് കുറച്ചു നാളേക്ക് ഓൺലൈനിൽ നമ്മെ പിന്തുടരുന്നതു ശ്രദ്ധിച്ചിട്ടില്ലേ? ശെടാ, ഇവന്മാരിതെങ്ങനെയറിഞ്ഞു എന്നു നമ്മളൊക്കെ ചിന്തിക്കും. 

ബ്രൗസിങ് ഹിസ്റ്ററി പോലുള്ള വിവരങ്ങൾ ശേഖരിച്ച് ഓരോ വ്യക്തിക്കും വേണ്ടി തയാറാക്കുന്ന പരസ്യങ്ങൾക്കു പിന്നിലെ അടിസ്ഥാനം ഡേറ്റ സയൻസും ഡേറ്റ അനലിറ്റിക്സുമാണ്. ഡേറ്റ സയന്റിസ്റ്റ് ജോലി ഇന്നു ലോകമെങ്ങും ആകർഷകമായ കരിയറാണ്. ഇന്ത്യയിലും ഒട്ടേറെ പ്രഫഷനലുകൾ ഡേറ്റ സയൻസിലേക്കു ചുവടുമാറ്റുന്നുണ്ട്. 

പണ്ടില്ലാത്ത ജോലികൾ
സങ്കൽപിക്കാവുന്നതിലധികം ഡേറ്റായണ് ഓരോ സെക്കൻഡിലും ഉൽപാദിപ്പിക്കപ്പെടുന്നത്. ഇന്റർനെറ്റും അനുബന്ധ ഉപരണങ്ങളും വളരുന്നതിനൊപ്പം ഡേറ്റയും ഏറിവരുന്നു. ഈ ഡേറ്റയൊക്കെ അപഗ്രഥിച്ച് ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണു ഡേറ്റ സയന്റിസ്റ്റിന്റെ ജോലി. പ്രത്യേകം വികസിപ്പിച്ച ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും നിർമിതബുദ്ധി ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയും ഇതു ചെയ്യാം.

വിവര‌ശേഖരണം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളുടെ സഹായത്തോടെയാണു ഡേറ്റ സയൻസ് നിലനിൽക്കുന്നത്. വ്യക്തിപരമായി ഓരോ ഉപഭോക്താക്കളെയും ലക്ഷ്യമിടുക, മാർക്കറ്റിങ് രീതികൾ നിർണയിക്കുക തുടങ്ങിയ പ്രയോജനങ്ങളാണ് ഡേറ്റ സയൻസ് ഉപയോഗിക്കുന്ന കമ്പനികളെ കാത്തിരിക്കുന്നത്. പത്തോ പതിനഞ്ചോ വർഷം മുൻപ് ഇത്തരം ജോലികൾ ഇല്ലായിരുന്നു. ഡേറ്റ അനലിസ്റ്റ്, ബിഗ് ഡേറ്റ അനലിസ്റ്റ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഇപ്പോൾ രൂപപ്പെട്ട ജോലിമേഖലകൾ കുറച്ചല്ല. 

പണിയത്ര എളുപ്പമല്ല 
ഡേറ്റ സയന്റിസ്റ്റ് ആവുക അത്രയെളുപ്പമല്ല. കംപ്യൂട്ടർ സയൻസിൽ നല്ല ജ്ഞാനമുള്ളവർക്കു യോജിക്കുന്ന കരിയർ സാധ്യതയാണിത്. പൈതൺ ഉൾപ്പെടെയുള്ള പ്രോഗ്രാമിങ് ലാംഗ്വേജുകൾ അറിഞ്ഞിരിക്കണം. ഓൺലൈൻ കോഴ്സിനു ചേർന്നു പെട്ടെന്നു പഠിച്ചെടുക്കാവുന്ന സംഗതിയുമല്ല. ഡേറ്റ സയൻസിൽ മികച്ച പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ ഇപ്പോഴുണ്ട്. പരിചയസമ്പത്തുള്ളവർക്കു മികച്ച വരുമാനം ഉറപ്പാണ്. ആവശ്യത്തിനു ഡേറ്റ സയന്റിസ്റ്റുകളെ കിട്ടാനില്ല എന്നതാണു യാഥാർഥ്യം. കമ്പനികളിൽ ജോലി ചെയ്യുകയോ ഫ്രീലാൻസായി പ്രവർത്തിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA