വിദേശത്തു പ്രൊജക്ട് ചെയ്യാൻ ആഗ്രഹിച്ചു; ലഭിച്ചത് 6 മാസത്തെ ഇന്റേൺഷിപ്പ്

sanjana
SHARE

വിദേശത്തു പ്രൊജക്ട് ചെയ്യാൻ ആഗ്രഹിച്ചു; ഒടുവിൽ അവസരം ലഭിച്ചതാകട്ടെ, ആറു മാസത്തെ ഇന്റേൺഷിപ്പിന്. അതു സ്റ്റൈപെൻഡോടു കൂടി. ബെൽജിയത്തിലെ ഐഎംഇസി ഇന്റർനാഷനൽ ആൻഡ് ഡവലപ്മെന്റ് റിസർച്ച് ഹബിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ച സന്തോഷത്തിലാണ്  ടികെഎം കോളജിലെ അവസാന വർഷ എംടെക് വിദ്യാർഥിനി സഞ്ജന അന്ന ലൂക്കോസ്. പ്രൊജക്ട് അസിസ്റ്റന്റായാണു സഞ്ജന ഇന്റേൺഷിപ് ചെയ്യുന്നത്. 

‘കോളജ് മുഖേനെയാണ് അധ്യാപകന്റെ നിർദേശമനുസരിച്ച് ഇന്റേൺഷിപ്പിനായി അപേക്ഷിക്കുന്നത്. പ്രൊജക്ടിനാണ് അപേക്ഷ നൽകിയത്. വിദേശത്ത് എവിടെയെങ്കിലും പ്രൊജക്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനാണ് അപേക്ഷിച്ചതും. എന്നാൽ അതിന്റെ തുടർ പ്രവർത്തനങ്ങൾ ഏറെ വൈകി. തുടർന്നാണ് ഇന്റേൺഷിപ് ഐഎംഇസിയിൽ ചെയ്യാമെന്നു ചിന്തിക്കുന്നത്. അങ്ങനെയാണ് 6 മാസത്തെ ഇന്റേൺഷിപ്പിനായി ഇവിടേക്ക് എത്തുന്നത്. ജൂലൈയിലാണ് ഇന്റേൺഷിപ് ആരംഭിച്ചത്. അതു പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ മടങ്ങും’– സഞ്ജന പറയുന്നു. 

‘വിഎൽഎസ്ഐ ഡിസൈൻ ആൻഡ് എക്സ്പീരിയൻസ് ഇൻ റിസർച്ച് ലാബ് വർക്കിങ് വിത്ത് റിസർച്ചേഴ്സ് ഹു വർക്ക് ഇൻ മെന്റർ ഗ്രാഫിക്സ്’ എന്നതായിരുന്നു സഞ്ജനയുടെ അവസാന വർഷ എംടെക് പ്രൊ‍‍ജക്ട്. ഐഎംഇസിയിലെ ഇന്റേൺഷിപ്പിനു കാരണമായതും ഈ പ്രൊജക്ടാണ്. ഒന്നാം ഘട്ടത്തിൽ പ്രൊജക്ട് സമർപ്പിക്കുകയും രണ്ടാം ഘട്ടമായി വിഡിയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയും ചെയ്ത ശേഷമാണു സഞ്ജനയ്ക്ക് ഇന്റേൺഷിപ് ലഭിച്ചത്. 

മറ്റുള്ള സർവകലാശാലകളിൽ നിന്നുള്ളവർ ഐഎംഇസിയിൽ ഇന്റേൺഷിപ്പിനും പ്രോജക്ടിനും എത്തുന്നുണ്ടെങ്കിലും കേരള സർവകലാശാലയിൽ നിന്ന് അധികമാരും എത്താറില്ലെന്നും സഞ്ജന പറഞ്ഞു. ടികെഎം കോളജ് ഡീൻ ഡോ.റെബി റോയ് ആണ് ഇതിനു വേണ്ട പരിശീലനം നൽകിയതെന്നും സഞ്ജന പറഞ്ഞു. കൊല്ലം കുണ്ടറ സെറേനിൽ ജോൺ ലൂക്കോസിന്റെയും ഡാർലി ലൂക്കോസിന്റെയും മകളാണു സഞ്ജന. 

Content Summary: Sucess Story, Sanjana Anna Lukose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA