ADVERTISEMENT

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (എഫ്എസിടി) അസിസ്റ്റന്റ് മാനേജർ, ടെക്നീഷ്യൻ തസ്തികയിലെ 52 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുരുഷൻമാർക്കാണ് അവസരം. ഓൾ ഇന്ത്യാ റിക്രൂട്മെന്റാണ്. നവംബർ 13 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളുടെ എണ്ണവും യോഗ്യതയും ചുവടെ.

അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ – 15): എൻജിനീയറിങ് ബിരുദം (കെമിക്കൽ എൻജിനീയറിങ്/ പെട്രോകെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി/ പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ എൻജിനീയറിങ്/ പോളിമർ ടെക്നോളജി), 3 വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് മാനേജർ മെയിന്റനൻസ് (ഇൻസ്ട്രുമെന്റേഷൻ–3): ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം, 3വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് മാനേജർ (ഫയർ ആൻഡ് സേഫ്റ്റി–2): ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം, 3വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് മാനേജർ (തെർമൽ ഇലക്ട്രിക്കൽ), അസിസ്റ്റന്റ് മാനേജർ (തെർമൽ മെക്കാനിക്കൽ–4): ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, 3 വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഉയർന്ന പ്രായം: 35 വയസ്, ശമ്പളം: 20600-46500 രൂപ, അപേക്ഷാഫീസ്: 1000 രൂപ.

ടെക്നീഷ്യൻ പ്രോസസ് (28) :–

പ്രൊഡക്ഷൻ: കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ (കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ)). നാല് വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.    

ക്വാളിറ്റി അഷ്വറൻസ്: കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി ബിരുദം, നാല് വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഉയർന്ന പ്രായം: 37 വയസ്, ശമ്പളം: 9250-32000 രൂപ, അപേക്ഷാഫീസ്: 500 രൂപ.

അർഹരായവർക്ക് ഉയർന്നപ്രായത്തിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. 

എസ്‌സി/ എസ്ടി, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. 

വെബ്സൈറ്റിൽ നിന്നും ഡൗൺലോ‍‍ഡ് ചെയ്ത അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ അപേക്ഷിക്കണം. 

കവറിന് മുകളിൽ "Application for the post of .................- FACT 2019" എന്ന് എഴുതണം.

വിലാസം: Assistant General Manager (IE&HR), Human Resources Department, FEDO Building, FACT Ltd., Udyogamandal, Kerala. PIN 683 501 

വിശദവിവരങ്ങൾക്ക്: www.fact.co.in.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com