ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18 രാത്രി 12 വരെ. 

എൽഡി ക്ലാർക്ക് തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടില്ല. എസ്എസ്എൽസി വിജയിച്ചവർക്ക് ഇത്തവണയും അപേക്ഷ നൽകാം. പ്രായപരിധി 18–36. പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കുള്ള സംവരണം മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമായി ഉയർത്തിയിട്ടുണ്ട്. 

അടുത്തവർഷം ജൂണിനു ശേഷം എൽഡിസി പരീക്ഷ ആരംഭിക്കും. 2021 ജനുവരിയോടെ സാധ്യതാ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു തുടങ്ങും.  ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന കൂടി പൂർത്തിയാക്കിയ ശേഷം ഏപ്രിൽ രണ്ടിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ തസ്തികയ്ക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏപ്രിൽ ഒന്നിനാണ് അവസാനിക്കുക. എൽഡി ക്ലാർക്ക് തസ്തികയുടെ വിശദമായ വിജ്ഞാപനവും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങളും അടുത്ത ലക്കം തൊഴിൽവീഥിയിൽ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com