sections
MORE

കറന്റ് അഫയേഴ്സ്: ചോദ്യങ്ങൾ എവിടെനിന്നും പ്രതീക്ഷിക്കാം

Success_tips
SHARE

കെഎഎസ് പ്രാഥമിക പരീക്ഷയുടെ രണ്ടാം പേപ്പറിലെ പ്രധാന ഭാഗമാണ് ആനുകാലിക സംഭവങ്ങള്‍ അഥവാ കറന്റ് അഫയേഴ്സ്. പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെ എല്ലാത്തരം മത്സര പരീക്ഷകള്‍ക്കും ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചോദ്യങ്ങൾ വരാറുണ്ട്. പരീക്ഷയ്ക്ക് ഒന്നോ രണ്ടോ മാസം മുൻപു മുതൽ പിറകിലേക്ക് ഒരു വർഷം വരെയുള്ള സംഭവങ്ങളാണു സാധാരണഗതിയിൽ ചോദിക്കാറുള്ളത്. കേരളത്തിലെ ഒരു പഞ്ചായത്ത് മുതൽ അങ്ങു ലാറ്റിനമേരിക്ക വരെ എവിടെയും നടക്കുന്ന സംഭവങ്ങളിൽനിന്നു ചോദ്യം വരാം. കല, രാഷ്ട്രീയം, കായികം, സയൻസ് തുടങ്ങി എല്ലാ മേഖലകളിലെയും സമീപകാല സംഭവങ്ങൾ അറിഞ്ഞിരിക്കണം.

എങ്ങനെ പഠിക്കാം

പത്രവായന

പത്രങ്ങളാണ് ആനുകാലിക സംഭവങ്ങള്‍ മനസ്സിലാക്കാനുള്ള പ്രധാന മാർഗം. മത്സരപരീക്ഷകൾക്കു ചോദിക്കാൻ സാധ്യതയുള്ള വിവരങ്ങൾ ഓരോ ദിവസത്തെയും പത്രത്തിൽനിന്നു കണ്ടെത്തുക. ചെറു കുറിപ്പുകളും തയാറാക്കാം. ആവശ്യമുള്ള വാർത്തകളുടെ ഫോട്ടോ ഫോണിൽ എടുത്താൽ യാത്രയിലും മറ്റും ഇടയ്ക്കിടെ നോക്കാം. പത്രവായനയ്ക്ക് ആവശ്യമുള്ളതിൽ കൂടുതൽ സമയമെടുക്കുകയും ചെയ്യരുത്.

റിവിഷൻ പ്രധാനം

പത്രങ്ങൾക്കു പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങളും കറന്റ് അഫയേഴ്സ് വെബ്സൈ‌റ്റുകളും നോക്കാം. ആഴ്ചയവസാനം ഇവ പരിശോധിച്ചു നമ്മൾ വിട്ടുപോയ സംഭവങ്ങൾ കുറിപ്പിൽ ഉൾപ്പെടുത്തണം. എല്ലാ മാസവും അവസാനം കറന്റ് അഫയേഴ്സ് റിവൈസ് ചെയ്യണം. പരീക്ഷയ്ക്കു മുൻപ് എല്ലാ മാസത്തെയും ഒരുമിച്ച് റിവൈസ് ചെയ്യാം.

തരം തിരിച്ച് നോട്സ്

എല്ലാ ഒരു ബുക്കിലാക്കാതെ വിഷയങ്ങൾ തരം തിരിച്ച് എഴുതാം. ഉദാഹരണത്തിനു രാഷ്ട്രീയം, ഭരണകാര്യം, മന്ത്രിമാർ തുടങ്ങിയവയ്ക്കായി ഒരു ബുക്ക്, കായിക, കലാ വാർത്തകൾക്കായി മറ്റൊരു ബുക്ക് എന്നിങ്ങനെ അവരവരുടെ താൽപര്യം പോലെ തരം തിരിക്കാം. പ്രാഥമിക പരീക്ഷയ്ക്കു പുറമേ മെയിൻ പരീക്ഷയ്ക്കും അഭിമുഖത്തിനും ഇതു പ്രയോജനപ്പെടുമെന്ന കാര്യവും ഓർക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA