ADVERTISEMENT

30 കോടി കുട്ടികൾ, 15 ലക്ഷം സ്കൂളുകൾ, 70 ലക്ഷം അധ്യാപകർ-ആവശ്യമുണ്ട് പരിശീലനം നേടിയ പ്രഫഷണലുകളെ. 

വിദ്യാഭ്യാസ രംഗത്തേക്കു സംഭാവനകൾ നൽകാനുള്ള ഒരേയൊരു മാർഗ്ഗം ഒരു അധ്യാപകനാവുകയാണെന്നാണു നമ്മുടെ സമൂഹത്തിന്റെ പൊതുസങ്കൽപം. അടുത്ത തലമുറയ്ക്കു വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പ്രധാന പങ്കിനു വിശദീകരണങ്ങളൊന്നും ആവശ്യമില്ല. പണ്ടു കാലത്തെ 11 മാസ ബിഎഡ് പ്രോഗ്രാമിൽ നിന്നു രണ്ടു വർഷ ബിഎഡ് പ്രോഗ്രാമിലേക്കു നാം ദൂരമേറെ സഞ്ചരിച്ചു കഴിഞ്ഞു. ബിഎസ്‌സി ബിഎഡ് / ബിഎ ബിഎഡ് പോലുള്ള നന്നായി രൂപകൽപന ചെയ്ത നാലു വർഷ സംയോജിത പ്രോഗ്രാമുകളുടെ ആവിർഭാവവും ശുഭകരമായ മാറ്റമാണ്. എന്നാൽ പൊതു വിദ്യാഭാസ സംവിധാനത്തെ പുനർനിർമ്മിക്കുന്നതിനു നമുക്കു മുന്നിലുള്ള വെല്ലുവിളികൾ അതിസങ്കീർണ്ണമാകയാൽ അതിന്റെ ഉത്തരവാദിത്തം മുഴുവനും അധ്യാപകരുടെ മാത്രം മുകളിൽ കെട്ടിവയ്ക്കാനാകില്ല. വിദ്യാഭ്യാസ സംവിധാനത്തിൽ എപ്പോഴെങ്കിലും പരാജയങ്ങളുണ്ടാകുമ്പോൾ അതിന്റെ പഴി ഒന്നുകിൽ അധ്യാപകനോ അല്ലെങ്കിൽ വിദ്യാർഥിക്കോ ആണു സാധാരണ കേൾക്കേണ്ടി വരിക. ആ പ്രവണത നിർത്തി നാം താഴെ പറയുന്ന ചോദ്യങ്ങൾ ചോദിക്കണം. 

∙പ്രാരംഭ വർഷങ്ങളിൽ (2- 6 വയസ്സ്) നാം എന്താണു കുട്ടികളെ പഠിപ്പിക്കേണ്ടത്? 

∙ കളികളിൽ ഏർപ്പെടുന്നതു കുട്ടിക്ക് എത്ര മാത്രം പ്രധാനമാണ്? 

∙മിഡിൽ സ്കൂൾ വർഷങ്ങളിൽ പ്രായത്തിന് അനുസരിച്ചുള്ള കാര്യങ്ങളാണോ നാം പഠിപ്പിക്കുന്നത്? 

∙ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചു സ്കൂൾ പാഠപുസ്തകങ്ങൾ എഴുതാൻ കഴിയുന്ന വിദഗ്ദ്ധർ നമുക്കുണ്ടോ? 

∙ കുട്ടിയുടെ പഠനം വിലയിരുത്താൻ നാം എന്താണു ബോർഡ് പരീക്ഷ എന്ന പേരിൽ പ്രധാനപ്പെട്ട ഒരു പരീക്ഷ മാത്രം നടത്തുന്നത്? 

∙കുട്ടിയുടെ പഠനം മെച്ചപ്പെടുത്താനുള്ള പരിഹാരം അവരെ തടഞ്ഞു വയ്ക്കലാണോ? 

azim-premji-university-1

∙ആഴ്ചയിൽ എത്ര മണിക്കൂർ കലയും സംഗീതവും പഠിപ്പിക്കേണ്ടതുണ്ട്? 

∙സാമൂഹിക ശാസ്ത്രത്തേക്കാൾ ഗണിതത്തിനും ശാസ്ത്ര വിഷയങ്ങൾക്കും സ്കൂൾ ടൈം ടേബിളിൽ നാം മുൻഗണന നൽകുന്നുണ്ടോ? 

∙കണക്ക് പഠിപ്പിക്കുമ്പോൾ നമുക്ക് ലിംഗ സംവേദനത്വവും പഠിപ്പിക്കാൻ കഴിയുമോ? 

∙ ജീവിത നൈപുണ്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും സ്കൂൾ വിഷയങ്ങളുമായി സംയോജിപ്പിക്കാൻ സാധിക്കുമോ? 

∙കുട്ടികൾ സ്കൂളിൽ 3 ഭാഷകൾ പഠിക്കേണ്ടതുണ്ടോ? 

∙സാങ്കേതിക വിദ്യ എങ്ങനെയാണ് അധ്യാപകരെയും വിദ്യാർഥികളെയും ശരിയായ രീതിയിൽ സഹായിക്കുന്നത്? 

ഈ പട്ടിക നീളുമ്പോൾ വർത്തമാനകാല വിദ്യാഭ്യാസ വ്യവസ്ഥയിലെ പ്രശ്നങ്ങളും വിഷയങ്ങളും അധ്യാപകനോ മാത്രം സൃഷ്ടിക്കുന്നതല്ലെന്നു വ്യക്തമാകും. ഇന്ത്യയിലെ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഉയർന്ന കാര്യശേഷിയും പ്രതിജ്ഞാബദ്ധതയുമുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയെ നല്ല വണ്ണം മനസ്സിലാക്കിയവരും, ക്ലാസ് റൂം അധ്യാപനം മുതൽ നയരൂപീകരണവും വിദ്യാഭ്യാസ പരിപാടികളുടെ കാര്യനിർവഹണവും വരെ നീളുന്ന വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടത്താൻ കഴിയുന്നവരുമായിരിക്കണം ഇവർ. 

ക്ലാസ് റൂം അധ്യാപനത്തിന് അപ്പുറമുള്ള മേഖലകൾ 

വിദ്യാഭ്യാസ മേഖലയെ തിയറി, പ്രാക്ടിക്കൽ, ഗവേഷണം, നയം, ആസൂത്രണം തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും വിധമാണു നാം വിദ്യാഭ്യാസ പ്രഫഷണലുകളെ നാം പരിശീലിപ്പിക്കേണ്ടത്. ഇവിടെയാണു വിദ്യാഭ്യാസത്തിലെ ഒരു ബിരുദാനന്തര ബിരുദ കോഴ്സിന്റെ പ്രസക്തി. ക്ലാസ് റൂം അധ്യാപനത്തിന് ഉപരിയായ മേഖലകളിൽ അർഥവത്തായി ഇടപെടാൻ അക്കാദമിക പരിശീലനം നൽകുന്ന വളരെ കുറച്ചു പ്രോഗ്രാമുകളെ നമ്മുടെ രാജ്യത്തുള്ളൂ. ഇത്തരം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പൊതുവേ ശാസ്ത്രം, എൻജിനീയറിങ്, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ് തുടങ്ങിയവ ഉൾപ്പെടെയുള്ള  എല്ലാ ബിരുദധാരികൾക്കും പ്രവേശനം നൽകും. 

എജ്യുക്കേഷനിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാം ഊന്നൽ നൽകുന്നതു താഴെ പറയുന്നവയ്ക്കാണ്. 

ഈ സങ്കീർണ്ണമായ മേഖലയെ സാമൂഹിക ശാസ്ത്ര വിഷയങ്ങളായ ഫിലോസഫി, സോഷ്യോളജി, ചൈൽഡ്-സൈക്കോളജി, കംപാരിറ്റീവ് ഹിസ്റ്ററി, പൊളിറ്റിക്കൽ എക്കണോമി പോലുള്ളവ വഴി മനസ്സിലാക്കി വിദ്യാഭ്യാസത്തിൽ പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുക. ഈ കാഴ്ചപ്പാടുകൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ കണ്ടെത്താനും രാജ്യത്തെ വിദ്യാഭ്യാസ നയത്തെയും സ്കൂൾ സംവിധാനങ്ങളെയും പറ്റി മനസ്സിലാക്കാനും അവരെ സഹായിക്കും. എങ്ങനെയാണു കുട്ടിയുടെ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകൾ പഠന ഫലങ്ങളെ ബാധിക്കുകയെന്നും അവർ തിരിച്ചറിയും. 

ഇത്തരം കോഴ്സുകളിലെ സംയോജിത ഫീൽഡ് പ്രാക്ടീസ് ഘടകം വിദ്യാർഥികൾക്കു മുന്നിൽ പൊതു വിദ്യാഭാസ സംവിധാനത്തിലെ പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു കാട്ടും. സ്കൂളുകളിലെ പ്രതിവാര ഫീൽഡ് പ്രാക്ടീസുകളും ദീർഘമായ ഫീൽഡ് ഇന്റൺഷിപ്പുകളും പ്രോജക്ടുകളും ഇതിൽ ഉൾപ്പെടുന്നു. 

പ്രാരംഭ ശൈശവ വിദ്യാഭ്യാസം, സ്കൂൾ സംഘടന ചട്ടക്കൂട്ട്, അധ്യാപകരുടെ പ്രഫഷണൽ വികസനം, ശാസ്ത്ര, ഗണിത,സാമൂഹിക ശാസ്ത്ര, ഭാഷാ, സാഹിത്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പാഠ്യക്രമവും അധ്യാപനശാസ്ത്രവും എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധയൂന്നാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കു ലഭിക്കും. 

വിദ്യാഭ്യാസ മേഖലയിലെ കരിയറുകൾ 

വിദ്യാഭ്യാസ കർമ്മ പരിപാടിക്ക് അടിത്തറ സൃഷ്ടിക്കുന്നതിനുള്ള ദിശാബോധവും, സാമൂഹിക കരുതലും, പ്രചോദനവും എജ്യുക്കേഷൻ ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ വികസിക്കും. വിദ്യാഭ്യാസ പരിതസ്ഥിയിൽ അർഥവത്തായ സംഭാവനകൾ നൽകാൻ കഴിയുന്ന ആത്മവിശ്വാസമുള്ള പ്രഫഷണലുകളായി അവർ മാറും. കരിക്കുലം ഡിസൈനർ, നയ രൂപകർത്താക്കൾ, സ്കൂൾ നടത്തിപ്പുകാർ, അധ്യാപക പരിശീലകർ, പഠന വസ്തുക്കൾ നിർമ്മിക്കുന്നവർ, വിദ്യാഭ്യാസ ഗവേഷകർ, വിദ്യാഭാസ പ്രോഗ്രാം മാനേജർമാർ, വിദ്യാഭ്യാസത്തിന്റെ പങ്കു വയ്ക്കലും ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്ന അസോസിയേറ്റുകൾ  തുടങ്ങിയ നിരവധി ജോലികൾ ഇവരെ കാത്തിരിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ നടപ്പാക്കുന്ന സാമൂഹിക സംരംഭകരാകാനും എജ്യുക്കേഷൻ ബിരുദാനന്തര ബിരുദധാരികൾക്ക് കഴിയും. 

സ്കൂളിൽ പോകുന്ന 30 കോടി കുട്ടികളും 15 ലക്ഷം സ്കൂളുകളും 70 ലക്ഷം അധ്യാപകരുമുള്ള ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും അത്ര തന്നെ സങ്കീർണ്ണവും ബൃഹത്തുമാണ്. ഇവയ്ക്കെല്ലാം പരിഹാരം കണ്ട് എല്ലാ കുട്ടികൾക്കും പഠിക്കാനാകുന്ന ഒരു നല്ല നാളേയ്ക്കായി മാറ്റത്തിന്റെ ചാലകശക്തിയാകാൻ വിദ്യാഭ്യാസ പ്രഫഷണലുകൾക്കു സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കുന്നതിനും 


https://azimpremjiuniversity.edu.in/pg?utm_source=website&utm_medium=banner&utm_campaign=pgadmissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com