ജെഇഇ അഡ്വാൻസ്ഡിന് ഇനി ആറു മാസം

jee
SHARE

ഐഐടികളിലേക്കും മറ്റും പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള തീയതികളുമായി. ഒന്നും രണ്ടും പേപ്പർ മേയ് 17നും ആർക്കിടെക്ചർ അഭിരുചിപരീക്ഷ ജൂൺ 12നുമാണ്. രണ്ടു തവണയായുള്ള മെയിൻ പരീക്ഷയുടെ തീയതികൾ നേരത്തേ വന്നിരുന്നു. 

ഐഐടികളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ജെഇഇ മെയിനിൽ മികവു പുലർത്തി, തുടർന്ന് ജെഇഇ അഡ്വാൻസ്ഡിലും നല്ല സ്കോർ നേടണം. സ്ഥാപനങ്ങളുടെ സംഖ്യയിൽ മാറ്റം വരാം.

ജെഇഇ റാങ്ക് നോക്കി പ്രവേശനം നടത്തുന്നത് സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ് / ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി വഴിയായിരിക്കും. (https://csab.nic.in & https://josaa.nic.in).

JEE_exam

ജെഇഇ അഡ്വാൻസ്ഡ് ഐഐടിയുടെ ചുമതലയിലാണു നടത്തുക. അടിസ്ഥാനവിവരങ്ങൾ https://jeeadv.ac.in എന്ന വെബ്സൈറ്റിലുണ്ട്. പുതിയ വിവരങ്ങൾ യഥാസമയം സൈറ്റിൽ വരികയും ചെയ്യും. 

ഇനിപ്പറയുന്നവ ഇപ്പോൾ സൈറ്റിലുണ്ട്. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ആർക്കിടെക്ചർ അഭിരുചി അഡ്വാൻസ്ഡ് പരീക്ഷകളുടെ സിലബസ്, 2007 – 2019 കാലത്തെ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും, കഴിഞ്ഞ നാലു വർഷത്തെ ക്ലോസിങ് റാങ്കുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA