ADVERTISEMENT

ഞാൻ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ്. പ്ലസ് ടു കഴിഞ്ഞ് ജേണലിസം ചെയ്യാൻ ആഗ്രഹിക്കുന്നു. കേരളത്തിലുള്ള പഠനസാധ്യതകൾ അറിയിക്കാമോ? ബിഎയ്ക്കു ശേഷം പഠിച്ചാലുള്ള സാധ്യതകൾ എന്തൊക്കെയാണ്? 

വിസ്മയ, 

ചിതറ, കൊല്ലം

അനന്തസാധ്യതകളുള്ള പ്രഫഷനൽ രംഗമാണു ജേണലിസം. അച്ചടി മേഖലയിലും ടെലിവിഷനടക്കം ഇലക്ട്രോണിക് മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. അടുത്ത കാലത്തു വൻ പ്രാധാന്യം കൈവരിച്ച മേഖലയാണ് ഓൺലൈൻ ജേണലിസം. 

പരീക്ഷായോഗ്യതകളില്ലാതെ തനതായ ശേഷികൾകൊണ്ടു ജേണലിസത്തിൽ തിളങ്ങിയവരുണ്ടെങ്കിലും പ്രഫഷനൽ യോഗ്യതകൾ കൂടി ഉള്ളവർക്ക് ഉയർച്ചയ്ക്കു കൂടുതൽ സൗകര്യമുണ്ട്. മാത്രമല്ല, ഈ രംഗങ്ങളിൽ ശോഭിക്കണമെങ്കിൽ പ്ലസ് ടു കഴിഞ്ഞുള്ള ബാച്‌ലർ പ്രോഗ്രാമുകൾ മാത്രം മതിയാവില്ല. ഏതെങ്കിലും വിഷയത്തിലെ ബാച്‍ലർ ബിരുദത്തിനു ശേഷം ജേണലിസം/മാസ് കമ്യൂണിക്കേഷൻ വിഷയങ്ങളിലെ പിജി കൂടി നേടുന്നവർക്കാവും സാധാരണഗതിയിൽ കൂടുതൽ വിജയസാധ്യത.

വിസ്മയയ്ക്കു പോകാൻ സൗകര്യമുള്ള ഏതാനും ബാച്‌ലർ, പിജി പഠനസൗകര്യങ്ങൾ സൂചിപ്പിക്കുന്നു: 

(എ) പ്ലസ് ടി കഴിഞ്ഞ് ബിഎ ജേണലിസം, മാസ് കമ്യൂണിക്കേഷൻ & വിഡിയോ പ്രൊഡക്‌ഷൻ: എസ്എൻ കോളജ് കൊല്ലം, ഡോ. പ്ൽപു കോളജ് ഓഫ് ആർട്സ് & സയൻസ്, പുതുശ്ശേരി, കൊല്ലം, എജെ കോളജ് ഓഫ് ആർട്സ് & സയൻസ്, തോന്നയ്ക്കൽ, സെന്റ് സേവിയേഴ്സ്, തുമ്പ; മാർ ഈവാനിയോസ്, തിരുവനന്തപുരം, എസ്ഡിവി കോളജ് ഓഫ് ആർട്സ് & അപ്ലൈഡ് സയൻസ്, ആലപ്പുഴ, മദർ തെരേസ കോളജ്, കാട്ടാക്കട. തുമ്പ സെന്റ് സേവിയേഴ്സിലും കാട്ടാക്കട മദർ തെരേസയിലും ബിഎ മലയാളം & മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമുമുണ്ട്.

(ബി) ബിരുദം കഴിഞ്ഞ് കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, കേരള/എംജി/കാലിക്കറ്റ് സർവകലാശാലകളിലെ എംസിജെ, കൊച്ചി കാക്കനാട്ടെ കേരള മീഡിയ അക്കാദമിയിലെ പിജി ഡിപ്ലോമ ഇൻ ജേണലിസം, കോട്ടയം മനോരമ സ്കൂൾ ഓഫ് മാസ്  കമ്യൂണിക്കേഷനിലെ (മാസ്കോം) ഒരു വർഷ പിജി ഡിപ്ലോമ ഇൻ പ്രിന്റ് ജേണലിസം/ബ്രോഡ്കാസ്റ്റ് ജേണലിസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com