ADVERTISEMENT

കെഎഎസ് സിലബസിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗങ്ങളിലൊന്നാണു ഭൂമിശാസ്ത്രം (ജ്യോഗ്രഫി). വ്യക്തമായ സിലബസാണു പിഎസ്‌സി നൽകിയിരിക്കുന്നത്. ജനറൽ ജ്യോഗ്രഫി എന്ന പേരിൽ സിലബസിൽ പറഞ്ഞിരിക്കുന്ന പ്രധാന മേഖലകൾ– സൗരയൂഥം, ഭൂമിയുടെ ചലനം, സമയം, ഋതുക്കൾ, ഭൂമിയുടെ ആന്തരിക ഘടന, ഭൂരൂപങ്ങൾ, അന്തരീക്ഷവും അനുബന്ധ മേഖലകളും, സമുദ്രം.

അനുബന്ധ മേഖലകൾ– ലോകം, ഇന്ത്യ, കേരളം എന്നിവയുടെ ഭൗതിക, സാമ്പത്തിക, മാനവിക ഭൂമിശാസ്ത്ര മേഖലകൾ, ഭൂകമ്പം, സൂനാമി, അഗ്നിപർവതം, അന്തരീക്ഷച്ചുഴികൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ. നിലവിലെ കേരളത്തിന്റെയും ഇന്ത്യയുടെയും ഏറ്റവും പ്രാധാന്യമേറിയ പരിതസ്ഥിതികളിലൂടെയാണു സിലബസ് കടന്നുപോകുന്നത്. 

എങ്ങനെ പഠിച്ചെടുക്കാം ?
ഗൈഡുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം പ്രയോജനകരമാകില്ല. എൻസിഇആർടി, എസ്‌സിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല വഴി. കുറഞ്ഞതു രണ്ടു തവണയെങ്കിലും ഇവ മനസ്സിരുത്തി വായിച്ചാൽ ഏതു നിലവാരത്തിലുള്ള ചോദ്യങ്ങളും നേരിടാം. Certificate Physical and Human Geography (By Goh Cheng Leong) എന്ന പുസ്തകവും വളരെ ഉപകാരപ്രദമാണ്. 

സ്കൂൾ പാഠപുസ്തകങ്ങൾ വായിക്കുമ്പോൾ അനുബന്ധമായി ഷോർട് നോട്ടുകൾ തയാറാക്കുന്നതു പ്രിലിമിനറിയിലും തുടർന്നുള്ള മെയിൻ പരീക്ഷയിലും സഹായകരമാകും. 

ചോദ്യങ്ങളുടെ നിലവാരം
സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി തലത്തിനു സമാനമായ നിലവാരം ഏറെക്കുറെ പ്രതീക്ഷിക്കാം. നമ്മുടെ കെഎഎസിനു സമാനമായ രാജസ്ഥാൻ പിഎസ്‌സിയുടെ ആർഎഎസ് പരീക്ഷയുടെ പ്രിലിമിനറി ചോദ്യക്കടലാസ് ഒരു പരിധി വരെ ആശ്രയിക്കാവുന്ന മാതൃകയാണ്. 

പഠനരീതി എങ്ങനെ വേണം?
ജ്യോഗ്രഫി അടിസ്ഥാനപരമായി ശാസ്ത്രശാഖയാണ്. അതുകൊണ്ടു തന്നെ ഇതിലെ അടിസ്ഥാന തത്വങ്ങൾ (fundamentals) ഹൃദിസ്ഥമാക്കിക്കഴിഞ്ഞാൽ ഏതു തരം ചോദ്യങ്ങളെയും നേരിടാം. എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകി ചിട്ടയായ പഠനരീതി പിന്തുടരുകയും വേണം. 

(കേരള സ്റ്റേറ്റ് സിവിൽ സർവീസ്  അക്കാദമിയിൽ അധ്യാപകനാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com