ADVERTISEMENT

ജെഇഇ വഴി ഏഴിമലയിൽ

നേവിയുടെ പ്ലസ്‌ടു (ബിടെക്) കേഡറ്റ് എൻട്രി സ്‌കീമിൽ പെർമനന്റ് കമ്മിഷൻ. 37 ഒഴിവ്. ജെഇഇ മെയിൻ വഴി ആൺകുട്ടികൾക്കാണു പ്രവേശനം. ഏഴിമല നാവിക അക്കാദമിയിലാണു പഠനം. 

അപേക്ഷ: നവംബർ 29 – ഡിസംബർ 19

www.joinindiannavy.gov.in

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് വിഷയങ്ങൾക്ക് മൊത്തം 70 % മാർക്കോടെ പ്ലസ്‌ടു.10, 12 ക്ലാസുകളിൽ ഇംഗ്ലിഷിനു കുറഞ്ഞത് 50 % മാർക്ക് 

പ്രായം: 2001 ജനുവരി രണ്ട്– 2003 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം.  

എൻട്രൻസ് ടെസ്റ്റ് വഴി നേവിയിൽ ഓഫിസർ

നേവിയുടെ എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എജ്യുക്കേഷൻ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം. 144 ഒഴിവ്. ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഐനറ്റ്) മുഖേനയാണു തിരഞ്ഞെടുപ്പ്. അവിവാഹിത പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. 

അപേക്ഷ: നവംബർ 29 – ഡിസംബർ 19 വരെ

www.joinindiannavy.gov.in

 

ബ്രാഞ്ചുകളും യോഗ്യതയും

∙ എക്സിക്യൂട്ടീവ് ബ്രാഞ്ച്: 60 % മാർക്കോടെ ബിഇ/ ബിടെക്, എംഎസ്‌സി (കംപ്യൂട്ടർ), എംഎസ്‌സി (ഐടി), എംസിഎ, എംബിഎ, ബിഎസ്‌സി/ ബികോം/ ബിഎസ്‌സി (ഐടി), ഫിനാൻസ്/ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് പിജി ഡിപ്ലോമ വിഭാഗക്കാർക്കു വിവിധ വിഭാഗങ്ങളിലായി അവസരമുണ്ട്. 

∙ ടെക്‌നിക്കൽ ബ്രാഞ്ച്:  60 % മാർക്കോടെ ബിഇ/ ബിടെക്

∙ എജ്യുക്കേഷൻ ബ്രാഞ്ച്: ഒന്നാം ക്ലാസോടെ ബിഎസ്‌സി (ഫിസിക്സ്, മാത്‌സ്), എംഎസ്‌സി (മാത്‌സ് / ഒാപറേഷനൽ റിസർച്, ഫിസിക്സ്/ ന്യൂക്ലിയർ ഫിസിക്സ്, മീറ്റിയറോളജി/ ഒാഷ്യനോളജി/ അറ്റ്മോസ്ഫെറിക് സയൻസ്, കംപ്യൂട്ടർ സയൻസ്/ ഐടി / കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ സിസ്റ്റംസ്), ബിഇ/ ബിടെക്

10, 12 ക്ലാസുകളിൽ 60 % മാർക്കും ഇംഗ്ലിഷിനു പ്രത്യേകം 60 % മാർക്കും നേടിയിരിക്കണം. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  

പത്താം ക്ലാസ് കഴിഞ്ഞ് നേവിയിൽ സെയ്‌ലർ

ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്സ് ഫോർ മട്രിക് റിക്രൂട് ബാച്ചിലേക്ക് അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഷെഫ്, സ്‌റ്റ്യുവാർഡ്, ഹൈജീനിസ്‌റ്റ് വിഭാഗങ്ങളിലായി 400 ഒഴിവ്. പരിശീലന ശേഷം 15 വർഷത്തേക്കു പ്രാഥമിക നിയമനം.

അപേക്ഷ: നവംബർ 28 വരെ 

www.joinindiannavy.gov.in

യോഗ്യത: മട്രിക്കുലേഷന്‍ ജയം, 

ഷെഫ്/ സ്‌റ്റ്യുവാർഡ്/ ഹൈജീനിസ്‌റ്റ് മേഖലയിലുള്ള പരിചയം.

പ്രായം: 2000 ഒക്ടോബർ ഒന്ന്– 2003 സെപ്റ്റംബർ 30 കാലയളവിൽ ജനിച്ചവരാകണം. 

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ; തൂക്കവും നെഞ്ചളവും ആനുപാതികം; നെഞ്ച് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. കാഴ്‌ചശക്‌തി സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ വഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com