ADVERTISEMENT

സാഹചര്യങ്ങൾക്കനുസരിച്ചു ജോലികൾക്കു വരുന്ന മാറ്റം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ അത്തരമൊരു ജോലി ചെയ്യുന്ന വിഭാഗക്കാരാണു കാർ പ്ലേറ്റ് ബ്ലോക്കേഴ്സ്. കാറിന്റെ നമ്പർ പ്ലേറ്റ് മറയ്ക്കുന്നവർതന്നെ. ഇവർ അത്യാവശ്യം നല്ല രീതിയിൽ കാശ് സമ്പാദിക്കുന്നുണ്ടെങ്കിലും ഈ ജോലി നിയമവിധേയമല്ല. അതുകൊണ്ടുതന്നെ ഇനി പറയാൻ പോകുന്ന ജോലി അനുകരിക്കാൻ ആരും ശ്രമിക്കേണ്ട.

തടയാനാവാതെ വാഹനപ്രളയം
ടെഹ്റാനിൽ കാറുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ ഭരണകൂടം കണ്ടെത്തിയ മാർഗമാണു ട്രാഫിക് നിയന്ത്രണം. ചിലയിടങ്ങളിൽ വാഹനമോടിക്കാൻ അനുവാദമില്ല. നടക്കുകയോ സൈക്കിളോടിക്കലോ ആവാം. ഒരു ദിവസം ഒറ്റസംഖ്യയിൽ തുടങ്ങുന്ന റജിസ്ട്രേഷൻ നമ്പരുകളുള്ള വാഹനങ്ങൾ ഓടിക്കാമെങ്കിൽ അടുത്ത ദിവസം ഇരട്ടസംഖ്യയിൽ തുടങ്ങുന്ന റജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങൾ മാത്രമേ ഓടിക്കാവൂ എന്ന നിയന്ത്രണവും നടപ്പാക്കി. നമ്മുടെ ഡൽഹിയിലും ഇത്തരം ഒറ്റസംഖ്യ, ഇരട്ട സംഖ്യ നിയന്ത്രണം നടപ്പിലാക്കിയിരുന്നു. എന്നിട്ടൊന്നും നിയന്ത്രണങ്ങൾക്കു വഴങ്ങാത്ത ചിലരുണ്ടായിരുന്നു. നിയമലംഘനത്തിനുള്ള ശിക്ഷയിൽ നിന്നൊഴിവാകാൻ അവർ മാർഗങ്ങളും കണ്ടെത്തി.

നിയമലംഘകർക്ക് സഹായപ്പണി! 
നിയമങ്ങൾ ലംഘിച്ചു നിരത്തിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാൻ സിസിടിവി ക്യാമറകൾ ടെഹ്റാനിലെങ്ങും സ്ഥാപിച്ചു. കാറുകളുടെ നമ്പർ പ്ലേറ്റുകൾ നോക്കി കനത്ത പിഴ ഈടാക്കുന്നതാണു രീതി. എന്നാൽ, ക്യാമറക്കണ്ണുകളിൽ നന്നു നമ്പർ പ്ലേറ്റുകളെ രക്ഷപ്പെടുത്താൻ കാർ പ്ലേറ്റ് ബ്ലോക്കർമാർ കാറുകൾക്കു പിന്നാലെ നടക്കും. ക്യാമറയിൽ നമ്പർ പതിഞ്ഞില്ലെങ്കിൽ പിഴ ഈടാക്കാൻ സാധിക്കില്ലല്ലോ. നല്ല ട്രാഫിക് ഉള്ള സ്ഥലങ്ങളിലാകും ഇവർ കാത്തുനിൽക്കുക. നിയമം ലംഘിച്ചു നിരത്തിലിറങ്ങുന്ന കാറുകൾക്കു സമീപം ഇവരെത്തും. ആദ്യം തന്നെ കാശ് വാങ്ങും. തുടർന്ന് ഇഴഞ്ഞുനീങ്ങുന്ന ട്രാഫിക്കിൽ കാറിനു പിന്നിലെ നമ്പർ പ്ലേറ്റ് മറച്ചുകൊണ്ടു നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com