ADVERTISEMENT

ഇപ്പോൾത്തന്നെ ധാരാളം പേർ നല്ല രീതിയിൽ നടത്തുന്ന സംരംഭമാണു കണ്ടന്റ് റൈറ്റിങ്. എങ്കിലും, ഈ രംഗത്ത് ഇനിയും ധാരാളം അവസരങ്ങളുണ്ട്. ബി2ബി മാതൃകയിൽ ബിസിനസ് ചെയ്യാൻ അവസരവുമുണ്ട്. ഉൽപന്നങ്ങൾ ഒന്നും ഉണ്ടാക്കുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്യേണ്ടതില്ല എന്നതാണു പ്രധാന ആകർഷണം. നല്ല രചനാചാതുരി ഉണ്ടെങ്കിൽ ഈ മേഖലയിൽ വളരാനും ഉയരാനും നല്ല സാധ്യതയുമുണ്ട്. 

ആശയം 
പോർട്ടൽ വഴി വിൽക്കാൻ വച്ചിരിക്കുന്ന ഒരു ഉൽപന്നം സംബന്ധിച്ച മികച്ച വിവരണം ഏതാനും വാക്കുകളിൽ ചുരുക്കി നൽകുകയാണു കണ്ടന്റ് റൈറ്ററുടെ പ്രധാനപ്പെട്ട ഒരു മേഖല. രണ്ടോ മൂന്നോ വാക്കുകളിൽനിന്ന് ഉൽപന്നത്തിന്റെ സ്വഭാവം, പ്രത്യേകത, ഉപയോഗം, മേൻമ എന്നിവ ഉപഭോക്താവിനെ ബോധ്യപ്പെടുത്താൻ കഴിയണം. ഇത്തരം വാചകങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ സമൂഹമാധ്യമങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. കസ്റ്റമറുടെ ലഭ്യതയ്ക്കനുസരിച്ച് ഓരോ മാസവും കണ്ടന്റ് കലണ്ടർ തയാറാക്കി പ്രവർത്തിക്കാവുന്നതാണ്. 

ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക് ഉപഭോക്താക്കളെ ബന്ധിപ്പിക്കാൻ ആകർഷകമായ വാചകങ്ങൾ ഉപയോഗിക്കുകയാണു ബിസിനസ് ആശയം. കണ്ടന്റ് വേഡ്, മെസേജ്, ഇമേജുകൾ എന്നിവ സ്വയം തയാറാക്കണം. കണ്ടന്റിൽ 80% ചിത്രവും 20% വാക്കുമായിരിക്കുന്നതാണു നല്ലത്. നന്നായി ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് സുപ്രധാന യോഗ്യതയാണ്. മലയാളത്തിലും ഇംഗ്ലിഷിലും ബിരുദമോ പിജിയോ ഉള്ളവർക്കു ശോഭിക്കാൻ കഴിയുന്ന മേഖലയാണിത്. അനിമേഷൻ ഉൾപ്പെടെ ദൃശ്യങ്ങളുടെ സാധ്യതയും ഉപയോഗിക്കാൻ കഴിയണം. 

വിപണി 
ഒരു ലാപ്ടോപ്പും നെറ്റ് കണക്‌ഷനുമാണു പ്രധാനമായി വേണ്ടത്. ഉൽപാദകരെ കണ്ടെത്തുന്നതു പ്രധാനം. ടെക്സ്റ്റൈൽ, ഭക്ഷ്യ ഉൽപന്നങ്ങൾ, ആരോഗ്യം, ഭക്ഷണം, മൈൻഡ് പവർ ട്രെയിനിങ്, സർജിക്കൽ ഉപകരണങ്ങൾ, ജ്വല്ലറി ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ബ്യൂട്ടി ക്ലിനിക്കുകൾ തുടങ്ങി ഒട്ടേറെ മേഖലകൾ കണ്ടന്റ് റൈറ്റിങ് ഉപയോഗപ്പെടുത്തുന്നുണ്ട്. ആഘോഷങ്ങൾ, പാർട്ടി പ്രോഗ്രാമുകൾ എന്നീ രംഗത്തും ശോഭിക്കാൻ കഴിയും. 

നേട്ടം 
വളരെ ചെറിയ തുക മുടക്കി ഉൽപാദകർക്കു സൗകര്യം ഉപയോഗപ്പെടുത്താം. എവിടെയിരുന്നും ബിസിനസ് ചെയ്യാൻ കഴിയും. ബിസിനസ് ലഭിക്കുന്നതിനനുസരിച്ചു ചെറിയ തോതിൽ കമ്മിഷൻ ലഭിക്കുന്നു. ഒഴിവുസമയം ഉപയോഗപ്പെടുത്തിയും ഈ ബിസിനസ് ചെയ്യാം. കുടുംബിനികൾക്കു നന്നായി ശോഭിക്കാവുന്ന മേഖലയുമാണ്. ബിസിനസ് വികസിക്കുന്നതിനനുസരിച്ച് ഒട്ടേറെപ്പേർക്കു തൊഴിൽ നൽകാനും അവസരമൊരുങ്ങും. 30,000 മുതൽ 60,000 വരെ രൂപ ആദ്യമാസങ്ങളിൽത്തന്നെ നേടാൻ സാധ്യതയുമുണ്ട്. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com