ADVERTISEMENT

യോഗ്യതാ സർട്ടിഫിക്കറ്റിലല്ല, പണിയിലാണു കാര്യം. ജോലി അറിയാമെങ്കിൽ അവസരങ്ങളുടെ പെരുമഴയൊരുക്കുന്ന സർക്കാരിന്റെ ഇന്ത്യ സ്കിൽസ് കേരള 2020 മത്സരത്തിനു 31 വരെ റജിസ്റ്റർ ചെയ്യാം. 

ജില്ലാതല മത്സരം ജനുവരി 15 മുതൽ 20 വരെയും സംസ്ഥാന മത്സരം ഫെബ്രുവരിയിലുമാണ്. ഓരോ ട്രേഡിലും സംസ്ഥാന ഒന്നാം സ്ഥാനക്കാർക്ക് 1 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും ബാക്കി 4 പേർക്കു 10,000 രൂപയുമാണു സമ്മാനം. തുടർന്ന് ദേശീയ മത്സരവും ചൈനയിലെ ഷാങ്ഹായിയിൽ ലോകമത്സരവും നടക്കും. ചെലവെല്ലാം സർക്കാർ വഹിക്കും. മത്സര ഉപകരണങ്ങളും പരിശീലനവും മാത്രമല്ല, വൻകിട കമ്പനികളിൽ ജോലിയും സർക്കാർ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞവർഷം റഷ്യയിൽ നടന്ന ലോകമത്സരത്തിൽ കേരളത്തിൽനിന്നു 3 പേർ മുൻനിരയിലെത്തി. 

കാർപെന്റർ, പ്ലമിങ്, വെൽഡിങ്, ഹോട്ടൽ റിസപ്ഷൻ, പെയിന്റിങ് & ഡെക്കറേറ്റിങ്, മെക്കാനിക്കൽ എ‍‍‍‍‍‍‍ൻജിനീയറിങ്, റസ്റ്ററന്റ് സർവീസ്, ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, പ്രിന്റ് മീഡിയ ടെക്നോളജി, ബ്യൂട്ടി തെറപ്പി, കാർ പെയിന്റിങ്, ജ്വല്ലറി, ലാൻഡ്സ്കേപ് &  ഗാർഡനിങ്, സൈബർ സെക്യൂരിറ്റി, പാചകം, ബേക്കറി, വെബ് ടെക്നോളജി, റഫ്രിജറേറ്റർ & എസി, വാട്ടർ ടെക്നോളജി, മൊബൈൽ റൊബോട്ടിക്സ്, ഹെയർ ഡ്രെസിങ്, ഫാഷൻ ടെക്നോളജി, ഫ്ലോറിസ്ട്രി തുടങ്ങി നിത്യജീവിതത്തിൽ 42 ട്രേഡുകളിലാണു മത്സരം. 

1999 ജനുവരി ഒന്നോ അതിനു ശേഷമോ ജനിച്ചവരാകണം. ഇൻഫർമേഷൻ നെറ്റ്‌വർക്ക് കേബിളിങ്, ക്ലൗഡ് കംപ്യൂട്ടിങ്, വാട്ടർ െടക്നോളജി, സൈബർ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ 1996 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

അപേക്ഷിക്കാൻ: http//www.indiaskillskerala.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com