ADVERTISEMENT

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് ഉൾപ്പെടെ 26 വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ, വനിതാ ശിശു വികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ പീഡിയാട്രിക് നെഫ്രോളജി,  ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രാഫി,  ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, മെഡിക്കൽ ഫോട്ടോഗ്രാഫർ, തുറമുഖ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് രണ്ട്, സീമാൻ, ആയുർവേദ കോളജിൽ നഴ്സ് ഗ്രേഡ് രണ്ട്, എൻസിസി/ൈസനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്ഡിവി), ജലഗതാഗത വകുപ്പിൽ കാർപെന്റർ, അഗ്രോമെഷിനറി കോർപറേഷനിൽ പെയിന്റർ, ചലച്ചിത്ര വികസന കോർപറേഷനിൽ ഇലക്ട്രീഷൻ തുടങ്ങി 107 തസ്തികയിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 

49 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. എച്ച്എസ്എ അറബിക്, എൽപിഎസ്എ (കന്നട മീഡിയം), ഭാരതീയ ചികിൽസാ വകുപ്പിൽ മെഡിക്കൽ ഒാഫിസർ ആയുർവേദം എന്നീ മൂന്നു തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള നിയമനം. വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ, വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, പൊതുമരാമത്ത് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ തുടങ്ങി 11 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അധ്യാപകർ (വിവിധ വിഷയങ്ങൾ), കാർഷിക വികസന/കാർഷികക്ഷേമ വകുപ്പിൽ കൃഷി ഒാഫിസർ, ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ തുടങ്ങി 44 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. 

അസാധാരണ ഗസറ്റ് തീയതി 11–12–2019. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 15 രാത്രി 12 വരെ. 

വെബ്സൈറ്റ് :www.keralapsc.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com