ADVERTISEMENT

ലോകം മുഴുവൻ സഞ്ചരിക്കാം, ശമ്പളമായി മാസം 26.6 ലക്ഷത്തോളം രൂപയും നേടാം. സ്വപ്നതുല്യമായൊരു തൊഴിലവസരവുമായാണ് ഈ ഓസ്ട്രേലിയയിലെ ഒരു കോടീശ്വരൻ കാത്തിരിക്കുകയാണ്. അവിശ്വസനീയമെന്ന് തോന്നാം, പക്ഷേ, സംഗതി സത്യമാണ്.

Matthew-Lepre2

ഇ കോം വാരിയർ അക്കാദമി സ്ഥാപകൻ മാത്യു ലെപ്രെ ആണ് ഈ മോഹന വാഗ്ദാനവുമായെത്തുന്നത്. ഫോട്ടോഗ്രാഫറുടെ ജോലികളും അദ്ദേഹം വിവരിക്കുന്നുണ്ട്. നിരന്തരം യാത്ര ചെയ്യേണ്ടി വരും. തനിക്കൊപ്പം ലോകം മുഴുവൻ എപ്പോഴും സഞ്ചരിക്കാൻ സന്നദ്ധനാവണം. പ്രത്യേകിച്ച് യൂറോപ്പിലും, യുഎസിലും, ഫോട്ടോകളെടുക്കണം. ഫോട്ടോഗ്രാഫിയിൽ മിടുക്കും വേണം.അവ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അപ്‍ലോഡ് ചെയ്യുകയും വേണം. സാധ്യതയുള്ള പാസ്പോർട്ട് ഉള്ളയാളാവണം.’ –ലെപ്രെ പറയുന്നു. യാത്രയും താമസവുമെല്ലാം സൗജന്യമാണ്. 

െലപ്രെയുടെ സുഹൃത്തായിരുന്ന മിച്ച് ആയിരുന്നു ഇതുവരെ ഈ റോൾ വഹിച്ചിരുന്നത്. ബിസിനസ് വിപുലീകരിച്ചതോടെ മിച്ചിന് പുതിയ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടി വന്നതിനാലാണ് പുതിയ ഫോട്ടോഗ്രാഫറെ തേടുന്നതെന്ന് ലെപ്രെ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com