ADVERTISEMENT

ഉയർന്ന മാർക്കോടെ ഞാൻ പ്ലസ് ടു ജയിച്ചു. സൈക്കോളജി ബിരുദമെടുത്താൽ അവസരങ്ങളെന്തെല്ലാം? അതുവഴി സർക്കാർ ജോലി കിട്ടുമോ? 

എം.എൻ.ഹമീഷ 

ഏതു ബിരുദധാരിക്കും കിട്ടാവുന്ന സർക്കാർ ജോലികളിൽ പ്രവേശിക്കാൻ സൈക്കോളജി ബിരുദക്കാർക്കും ശ്രമിക്കാം. സൈക്കോളജിയുമായി ബന്ധപ്പെട്ട ജോലി വേണമെങ്കിൽ ഇതേ വിഷയത്തിലോ കൗൺസെലിങ്ങിലോ ഉപരിപഠനം നേടേണ്ടതുണ്ട്. ഏറെ സാധ്യതകളുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി ‘റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ’യുടെ അംഗീകാരം ലഭിക്കണമെങ്കിൽ എംഫിൽ യോഗ്യത വേണം. വേറെ പല തരത്തിലുമുള്ള അവസരങ്ങളും സൈക്കോളജിയിൽ ഉന്നത ബിരുദങ്ങൾ നേടിയവർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com