ADVERTISEMENT

എൽഡി ക്ലാർക്ക് അപേക്ഷാ സമർപ്പണം ഡിസംബർ 18ന് അവസാനിച്ചപ്പോൾ 14 ജില്ലകളിലായി അപേക്ഷ നൽകിയത് 17,58,338 പേർ. 2016 നെ അപേക്ഷിച്ച് 35,753 അപേക്ഷകൾ ഇത്തവണ കുറഞ്ഞു. ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്– 1,98,186. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിൽ– 51,475. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഒരു ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്. 

LDC_Table

2016നെ അപേക്ഷിച്ച് 8 ജില്ലകളിൽ എൽഡി ക്ലാർക്ക് അപേക്ഷകർ കുറഞ്ഞു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ അപേക്ഷകർ കൂടി. ആലപ്പുഴ ജില്ലയിലാണ് അപേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത്. ഇവിടെ   അപേക്ഷകരുടെ എണ്ണം  88,763 ൽ നിന്ന് 1,01,114 ആയി. വിവിധ ജില്ലകളിലെ എൽഡിസി അപേക്ഷകരുടെ എണ്ണം പട്ടികയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com