ADVERTISEMENT

ഞാൻ ഒന്നാം വർഷ ഇംഗ്ലിഷ് എംഎയ്ക്കു പഠിക്കുന്നു. ഓക്സ്ഫഡിലോ കേംബ്രിജിലോ സ്കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണം നടത്താൻ ആഗ്രഹമുണ്ട്. ഈ സ്വപ്നം എങ്ങനെ സാക്ഷാൽക്കരിക്കാം? 

മേഘ എസ്.ജെ.കുമാർ

സൂചിപ്പിച്ച തരത്തിലുള്ള മികച്ച സർവകലാശാലകൾ പ്രവേശന സംബന്ധമായ വിവരങ്ങൾ കാലികപൂർണതയോടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. നമ്മുടെ സർവകലാശാലകളെ അപേക്ഷിച്ച് യുകെ, യ‌ുഎസ് മുതലായ രാജ്യങ്ങളിലെ സർവകലാശാലകൾ വളരെക്കൂടുതൽ ഉത്തരവാദിത്തത്തോടെ വിദ്യാർഥിസൗഹൃദം പുലർത്തി കൃത്യമായി വിവരങ്ങൾ നൽകിവരുന്നു.

ഉദാഹരണത്തിന്, കേബ്രിജിൽ ആധുനിക ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡിക്കു ചേരണമെങ്കിൽ എന്തു ചെയ്യണമെന്നറിയാൻ അവരുടെ ഇന്റർനാഷനൽ സ്റ്റുഡന്റ്സിനുള്ള പോർട്ടലിൽ എത്തുക. ഓരോ രാജ്യത്തുള്ളവർക്കും എത്ര മാർക്കോടെ ഏതു യോഗ്യത വേണമെന്നറിയാം. 70% എങ്കിലും മാർക്കോടെ ഇന്ത്യയിലെ മാസ്റ്റർ ബിരുദമുള്ളവർക്ക് അർഹതയുണ്ട്. ഇംഗ്ലിഷ് ഭാഷാപ്രാവീണ്യത്തിന് ഐഇഎൽടിഎസ് അഥവാ ടോഫലിന് ഇത്ര സ‌്കോറെങ്കിലും വേണമെന്നും കാണിച്ചിട്ടുണ്ട്. അപേക്ഷാസമയവും അറിയാം. ‘ഗ്രാജുവേറ്റ് അഡ്മിഷൻ’ സൈറ്റിലെ വിവരങ്ങൾ ഇവിടത്തെ ബിഎ, ബിഎസ്‌സി പോലെയുള്ളവയുടെ വിവരങ്ങളല്ല നൽകുന്നതെന്ന് ഓർക്കുക. 

ഇംഗ്ലിഷ് പിഎച്ച്ഡിക്കാർക്ക് ആഴ്ചയിൽ 10 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതി കിട്ടും. പല സർവകലാശാലകളും 20 മണിക്കൂർ വരെയും അനുവദിക്കാറുണ്ട്. സ്കോളർഷിപ്പുകൾ സംബന്ധിച്ച വിവരങ്ങളും സൈറ്റിലുണ്ട്. ഇതിൽ മാറ്റങ്ങൾ വരാമെന്നതിനാൽ പ്രവേശനത്തിനു മുൻപു വിവരങ്ങൾ കൃത്യമായി നോക്കി മനസ്സിലാക്കുന്നതു പ്രധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com