ADVERTISEMENT

2020ലെ ‘ഹോട്ട് ജോബ്സ്’ തൊഴിൽ അവസരങ്ങൾ എന്തൊക്കെ ? പ്രഫഷനൽ സോഷ്യൽ നെറ്റ്‍വർക്കിങ് സൈറ്റ് ലിങ്ക്ഡ്ഇന്നിന്റെ ‘2020 എമർജിങ് ജോബ്സ് റിപ്പോർട്ടി’ൽ പറയുന്ന 10ടെക് ജോലികൾ ഇവ: 

ബ്ലോക്ചെയ്ൻ ഡവലപ്പർ: ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ, ആർക്കിടെക്ചർ രൂപകൽപന.

∙ സ്കിൽ: ഹൈപ്പർലെഡ്ജർ, സോളിഡിറ്റി, നോഡ്.ജെഎസ്, സ്മാർട് കോൺട്രാക്റ്റ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷലിസ്റ്റ്: മനുഷ്യനെ പോലെ യന്ത്രങ്ങളെയും ചിന്തിക്കാനും പ്രവർത്തിക്കാനും പഠിപ്പിക്കുക. യുഎസിലെ ഹോട്ടസ്റ്റ് ജോബ്.

∙ സ്കിൽ: മെഷീൻ ലേണിങ്, ഡീപ് ലേണിങ്, ടെൻസർഫ്ലോ, പൈത്തൺ, നാച്വറൽ ലാംഗ്വിജ് പ്രോസസിങ്

ജാവാസ്ക്രിപ്റ്റ് ഡവലപ്പർ: വെബ്സൈറ്റ് നിർമാണത്തിൽ ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമിങ്, ഡവലപ്മെന്റ്

∙ സ്കിൽ: ആംഗുലർ ജെഎസ്, റിയാക്ട് ജെഎസ്, റിയാക്ട് നേറ്റീവ്, മോംഗോ ഡിബി

റൊബോട്ടിക് പ്രോസസ് ഓട്ടമേഷൻ കൺസൽറ്റന്റ്: ആവർത്തന വിരസ ജോലികൾ ചെയ്യാൻ സോഫ്റ്റ്‍വെയർ റോബട്ടുകളെ (ബോട്ട്) രൂപപ്പെടുത്തുക.

∙ സ്കിൽ: യുഐപാത്ത്, ഓട്ടമേഷൻ എനിവേർ, ബ്ലൂ പ്രിസം, പ്രോസസ് ഓട്ടമേഷൻ, എസ്ക്യുഎൽ

ബാക്ക് എൻഡ് ഡവലപ്പർ: വെബ് ആപ്ലിക്കേഷന്റെ അണിയറ സാങ്കേതികകാര്യങ്ങളുടെ വികസനം. 

∙ സ്കിൽ: നോഡ്.ജെഎസ്, മോംഗോ ഡിബി, ജാവാസ്ക്രിപ്റ്റ്;ഡിജാൻഗോ, മൈഎസ്ക്യുഎൽ

ഗ്രോത്ത് മാനേജർ: ഉൽപന്നത്തിന് പരമാവധി ഉപയോക്താക്കളെ കണ്ടെത്താൻ തന്ത്രങ്ങൾ മെനയുക.

∙ സ്കിൽ: ബിസിനസ് ഡവലപ്മെന്റ്, ടീം മാനേജ്മെന്റ്, മാർക്കറ്റ് റിസർച്, ഡിജിറ്റൽ മാർക്കറ്റിങ്

സൈറ്റ് റിലയബിലിറ്റി എൻജിനീയർ: കമ്പനികളുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ പരിപാലനം, മൈഗ്രേഷൻ എന്നിവ ഉൾപ്പെടും.

∙ സ്കിൽ: ആമസോൺ വെബ് സർവീസസ്, ആൻസിബൾ, ഡോക്കർ പ്രൊ‍‍ഡക്ട്സ്, കൂബർനെറ്റിസ്

കസ്റ്റമർ സക്സസ് സ്പെഷലിസ്റ്റ്: ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിറവേറ്റാൻ കമ്പനിയെ പ്രാപ്തമാക്കുക.

∙ സ്കിൽ: കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, ടീം മാനേജ്മെന്റ്, സോഫ്റ്റ്‍വെയർ ആസ് എ സർവീസ് (SaaS)

ഫുൾ സ്റ്റാക് എൻജിനീയർ: വെബ് ആപ്ലിക്കേഷൻ വികസിപ്പിക്കുമ്പോൾ ഫ്രണ്ട് എൻഡും ബാക്ക് എൻഡും ഒരുപോലെ കൈകാര്യം ചെയ്യാനാകണം.

∙ സ്കിൽ: ആംഗുലർ ജെഎസ്, നോഡ് ജെഎസ്, ജാവാസ്ക്രിപ്റ്റ്, റിയാക്ട് ജെഎസ്, മോംഗോഡിബി

റോബോട്ടിക്സ് എൻജിനീയർ: റോബോട്ടിക് സോഫ്റ്റ്‍വെയറുകളുടെ രൂപകൽപന, കോഡിങ്.

∙ സ്കിൽ: റൊബോട്ടിക് പ്രോസസ് ഓട്ടമേഷൻ, യുഐപാത്ത്, ബ്ലൂ പ്രിസം, റൊബോട്ടിക്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com