ADVERTISEMENT

ഐഐസിഎച്ച്ഇ– ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനീയേഴ്സ്. കെമിക്കൽ എൻജിനീയറിങ്ങിലെ കൊളോയ്ഡ്സ് ആൻഡ് ഇന്റർഫേസ് സയൻസ് രംഗത്തെ മികച്ച ഇന്ത്യൻ പിഎച്ച്ഡി തീസിസിനുള്ള അവരുടെ ഷാ– ഷൊൽമൻ(Shah-Schulman) പുരസ്കാരം (40,000 രൂപ) ഇക്കുറി തൊടുപുഴ സ്വദേശി ഡോ. കാർത്തിക സുരേഷിന്. യുഎസിലെ  മിനെസൊറ്റ (Minnesota) സർവകലാശാലയിൽ റിസർച് സയന്റിസ്റ്റായ കാർത്തിക പറയുന്നു, ആ പുരസ്കാരത്തിലേക്കെത്തിയ വഴി:

എംജി സർവകലാശാലയ്ക്കു കീഴിലുള്ള തൊടുപുഴ കോളജ് ഓഫ് എൻജിനീയറിങ്ങിൽ പോളിമർ എൻജിനീയറിങ് ബിടെക്കും കുസാറ്റിൽ എംടെക്കും കഴിഞ്ഞ് പുണെയിലെ സിഎസ്ഐആർ– നാഷനൽ കെമിക്കൽ ലബോറട്ടറിയിൽ പിഎച്ച്ഡി ചെയ്യുമ്പോഴാണ് രണ്ടു വർഷത്തിലൊരിക്കലുള്ള ഈ പുരസ്കാരത്തെക്കുറിച്ചു കേട്ടത്. പിഎച്ച്ഡി കഴിഞ്ഞപ്പോൾ അപേക്ഷിച്ചു. ‘സോഫ്റ്റ് മെറ്റീരിയൽസ്’ ആയിരുന്നു ഗവേഷണ വിഷയം. 

തൊടുപുഴ കാഞ്ഞിരമറ്റം കണിയാപറമ്പിൽ വീട്ടിൽ എൻ.എൻ.സുരേഷിന്റെയും സരസ്വതിയുടെയും മകളാണു കാർത്തിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com