ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) മൂന്നു കാറ്റഗറികളിലുമായി 1,74,864 അപേക്ഷകൾ പിഎസ്‌സി നിരസിച്ചു. നിശ്ചിത ദിവസത്തിനകം (ഡിസംബര്‍ 25) കൺഫർമേഷൻ നൽകാത്തവരുടെ  അപേക്ഷയാണ് നിരസിച്ചത്. നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നിൽ  3,75,993 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ.  സ്ട്രീം രണ്ടിൽ  23,804 പേരും  സ്ട്രീം മൂന്നിൽ 1582 പേരും കൺഫർമേഷൻ നൽകി. 

സ്ട്രീം രണ്ടിലും മൂന്നിലും കൺഫർമേഷൻ നൽകിയവരുടെ അപേക്ഷകൾ പിഎസ്‌സി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാകുമ്പോൾ ധാരാളം അപേക്ഷകൾ ഇനിയും നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളായ പിഎസ്‌സി, നിയമസഭ തുടങ്ങിയവയിൽ ജോലി ചെയ്യുന്നവർ കൺഫർമേഷൻ നൽകിയാലും അപേക്ഷകൾ നിരസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

നിശ്ചിത യോഗ്യതയില്ലാത്ത ധാരാളം പേർ കെഎഎസിന് അപേക്ഷിച്ചിരുന്നു. ഇങ്ങനെയുള്ളവർ കൺഫർമേഷൻ  നൽകിയാൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് പിഎസ്‌സി മുന്നറിയിപ്പു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ധാരാളം പേർ കൺഫർമേഷൻ നൽകുന്നതിൽ നിന്ന് വിട്ടു നിന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപേക്ഷകരുടെ എണ്ണം നാലു ലക്ഷത്തിൽ കുറഞ്ഞതെന്നു കണക്കാക്കുന്നു.

സ്ട്രീം 1 (നേരിട്ടുള്ള നിയമനം) 

അപേക്ഷ നൽകിയത്– 5,47,543

കൺഫർമേഷൻ നൽകിയത്–3,75,993 

നിരസിച്ച അപേക്ഷകൾ– 1,71,550

സ്ട്രീം 2 

അപേക്ഷ നൽകിയത്– 26,950

കൺഫർമേഷൻ നൽകിയത്– 23,804 

നിരസിച്ച അപേക്ഷകൾ–3146 

സ്ട്രീം 3

അപേക്ഷ നൽകിയത്–  1750

കൺഫർമേഷൻ നൽകിയത്– 1582 

നിരസിച്ച അപേക്ഷകൾ– 168 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com