ADVERTISEMENT

ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ബിഎസ്‌സി പ്രോഗ്രാമിലേക്കുള്ള ദേശീയ പ്രവേശനപരീക്ഷ (എൻസിഎച്ച്എം– ജെഇഇ) ഏപ്രിൽ 25ന്. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കേറ്ററിങ് ടെക്‌നോളജിക്കു വേണ്ടി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആണു പരീക്ഷ നടത്തുന്നത്. അപേക്ഷ മാർച്ച് 20 വരെ.

വെബ്സൈറ്റ്: nchmjee.nta.nic.in

മൂന്നു വർഷമാണു കോഴ്സ്. സ്വകാര്യമേഖലയിലെ 24 ഉൾപ്പെടെ, ദേശീയ തലത്തിൽ 71 ഇൻസ്‌റ്റിറ്റ്യൂട്ടുകളിലായി ഉദ്ദേശം 11,500 സീറ്റുകളുണ്ട്.

ഈ പരീക്ഷ വഴി കേരളത്തിൽ നാലു സ്‌ഥാപനങ്ങൾ പ്രവേശനം നൽകുന്നുണ്ട്.

 1. കോവളത്തെ കേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് (298 സീറ്റ്; 0471 2480283)

 2. കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് (60 സീറ്റ്; 0495 2385861),

 3. മൂന്നാർ കേറ്ററിങ് കോളജ് (സ്വകാര്യം, 60 സീറ്റ്; 04868 249900)

 4. വയനാട് ലക്കിടി ഓറിയന്റൽ സ്‌കൂൾ (സ്വകാര്യം, 120 സീറ്റ്; 04936 – 255355)പ്ലസ്‌ടുവിന് ഏതു ശാഖയിൽ പഠിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.. 2020 ജൂലൈ ഒന്നിനു 25 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് 28 വരെയാകാം. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പട്ടിക ജാതി / പട്ടികവർഗ / പിന്നാക്ക / ഭിന്നശേഷി / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27, 5,10 ശതമാനം സീറ്റ് സംവരണമുണ്ട്. www.ncbc.nic.in എന്ന ‍സൈറ്റിലെ ലിസ്റ്റനുസരിച്ചാണ് പിന്നാക്കജാതിക്കാരെ പരിഗണിക്കുക.സർക്കാർ സ്ഥാപനങ്ങളിലെ ഫീസ് പ്രതിവർഷം ഒരു ലക്ഷം രൂപയോളം വരും. ഹോസ്റ്റൽചെലവു പുറമേ. പ്രവേശനം സംബന്ധിച്ച സംശയപരിഹാരത്തിനു ഫോൺ: 0120-6895200; ഇ–മെയിൽ: nchm-nta@nic.in.

പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതം

കപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ ഏപ്രിൽ 25ന് രാവിലെ 9.30 മുതൽ മൂന്നൂ മണിക്കൂർ.കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, കൊച്ചി, അങ്കമാലി, തൃശൂർ

Numerical Ability & Analytical Aptitude (30 ചോദ്യം), Reasoning & Logical Deduction (30), General Knowledge & Current Affairs (30), English Language (60), Aptitude for Service Sector (50) എന്നിവ പരിശോധിക്കും. തെറ്റിനു മാർക്ക് കുറയ്ക്കും. മുൻപരീക്ഷകളിലെ ചോദ്യക്കടലാസുകൾ നോക്കി, ചോദ്യശൈലിയും നിലവാരവും മനസ്സിലാക്കണം. കംപ്യൂട്ടർ ടെസ്റ്റ് പരിശീലനകേന്ദ്രങ്ങളുടെ വിവരങ്ങൾ www.nta.ac.in എന്ന സൈറ്റിലുണ്ട്. പരീക്ഷാഫലം മേയ് 15ന്.

English Summary: Hospitality Management Entrance on April 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com