ADVERTISEMENT

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, പ്രീ–പ്രൈമറി ടീച്ചർ, ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), ഡ്രോയിങ് ടീച്ചർ,  ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഫീൽഡ് വർക്കർ, ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ നഴ്സ് ഗ്രേഡ് രണ്ട് (ആയുർവേദം),  ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), അസിസ്റ്റന്റ് ജയിലർ, എക്സൈസ് ഇൻസ്പെക്ടർ, ഫുഡ് സേഫ്റ്റി ഒാഫിസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ,  സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ്, കെടിഡിസിയിൽ അക്കൗണ്ടന്റ്/ കാഷ്യർ, മൃഗസംരംക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, കേരള സിറാമിക്സ് ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ്,  അഗ്രോ മെഷിനറി കോർപറേഷനിൽ ഒാവർസിയർ, സഹകരണ അപ്പക്സ് സൊസൈറ്റികളിൽ ഡ്രൈവർ, പൊലീസ് വകുപ്പിൽ ബോട്ട് ലാസ്ക്കർ തുടങ്ങി 250 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 തസ്തികയിൽ ജനറൽ റിക്രൂട്െമന്റ്. ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ),  വാട്ടർ അതോറിറ്റിയിൽ എൽഡി ടൈപ്പിസ്റ്റ് തുടങ്ങി 28 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫ്രെബ്രുവരി 5 രാത്രി 12 വരെ.

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് തുടങ്ങി 11 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ) തുടങ്ങി 128 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 30–12–2019, 31–12–2019.  സ്പെഷൽ റിക്രൂട്മെന്റ് ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്  വെബ്സൈറ്റ്  (www.keralapsc.gov.in) കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com