sections
MORE

പിഎസ്‌സി സാമ്പത്തിക സംവരണം നടപ്പാക്കുന്നു

trivandrum-psc
SHARE

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ജോലി സംവരണം  സംസ്ഥാനത്ത് നടപ്പാകുന്നു. സംവരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.ശ്രീധരൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നിയമ വകുപ്പ് നിർദേശിച്ച ഭേദഗതികളോടെ സർക്കാർ അംഗീകരിച്ചു. 

സംവരണം എന്നു മുതൽ?
സംവരണം പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ തീരുമാനിക്കും. ഒാരോ മൂന്നു വർഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടേറിയറ്റിൽ പരിശോധനാ സെൽ ഉണ്ടാകും. 

സംവരണം ആർക്കൊക്കെ?
നിലവിലുള്ള സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്തവരുമായ എല്ലാവർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. പഞ്ചായത്തിൽ 2.5 ഏക്കറിലധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപറേഷനിൽ 50 സെന്ററിലധികവും ഭൂമിയുള്ളവർ സംവരണത്തിന്റെ പരിധിയിൽ വരില്ല. മുനിസിപ്പൽ പ്രദേശത്ത് 20 സെന്റിൽ അധികം വരുന്ന ഹൗസ്പ്ലോട്ട് ഉള്ളവരും കോർപറേഷൻ പ്രദേശത്ത് 15 സെന്റിലധികം വരുന്ന ഹൗസ്പ്ലോട്ട് ഉള്ളവരും സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. 

സംവരണം എവിടെല്ലാം?
സംസ്ഥാന സർക്കാർ സർവീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഒാഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA