sections
MORE

60 ദിവസത്തിനിടെ 358 വിജ്ഞാപനങ്ങൾ! 2020 ൽ സർക്കാർ ജോലിക്കായി അവസരമൊരുക്കി പിഎസ്‌സി

kerala-psc-jobs
SHARE

ഇസ്റോയുടെ റോക്കറ്റ് വിക്ഷേപണം പോലെയാകും ഈ വർഷം പിഎസ്‌സി പഠനം. ഒറ്റ വിക്ഷേപണത്തിൽ ഒട്ടേറെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന ഇസ്റോ ശൈലി പിന്തുടരുകയാണു പിഎസ്‌സി. 60 ദിവസത്തിനിടെ പ്രസിദ്ധീകരിച്ചത് 358 വിജ്ഞാപനങ്ങൾ. കെഎഎസ്, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി എൽഡി ക്ലാർക്കും ലാസ്റ്റ് ഗ്രേഡും വരെയുള്ള തസ്തികകൾ. 

ഏഴാം ക്ലാസ് മുതൽ പിജി ബിരുദം വരെ യോഗ്യതയായുള്ള തസ്തികകൾ. ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇരുപതോളം തസ്തികകളിൽ ഒരേ കാലയളവിൽ തിരഞ്ഞെടുപ്പ് നടത്തുന്നതും പിഎസ്‌സി ചരിത്രത്തിൽ ആദ്യം. ഫലത്തിൽ ഒറ്റ പഠനം മതി ഒന്നിലേറെ തസ്തികകളിൽ ലക്ഷ്യം കാണാൻ. 

ലക്ഷക്കണക്കുകൾ
ഏറ്റവും കൂടുതൽ അപേക്ഷകരുള്ള എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനങ്ങൾ ഒരേ സമയം വന്നതോടെ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തിൽ ഈ വർഷം പിഎസ്‌സി റെക്കോർഡ് സൃഷ്ടിക്കും. 

എൽഡിസി അപേക്ഷകർ ഇത്തവണ 17.53 ലക്ഷം. ലാസ്റ്റ് ഗ്രേഡ് അപേക്ഷകരുടെ എണ്ണവും 10 ലക്ഷം കടന്നേക്കും. കെഎഎസിന് കൺഫർമേഷൻ നൽകിയിരിക്കുന്നതു 4.1 ലക്ഷം പേർ. പൊലീസ്, എക്സൈസ് വിഭാഗം  തസ്തികകളും നഴ്സ്, അധ്യാപകർ തുടങ്ങിയ സ്പെഷലൈസ്ഡ് തസ്തികകളും ചേരുന്നതോടെ അപേക്ഷകരുടെ എണ്ണം 50 ലക്ഷം കടക്കും. പ്രധാന തസ്തികകളിൽ മാത്രം അര ലക്ഷത്തോളം പേർക്കു നിയമനവും പ്രതീക്ഷിക്കാം.

വൈകില്ല പരീക്ഷ; ജോലിയും
അടുത്ത മാസമാണു കെഎഎസ് പ്രിലിംസ്. തുടർന്ന് മെയിൻസ്, ഇന്റർവ്യൂ ഘട്ടങ്ങളും കഴിഞ്ഞ് കേരളപ്പിറവിക്കു റാങ്ക് ലിസ്റ്റ് എന്നാണു പിഎസ്‌സി പ്രഖ്യാപനം.സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ്, അസിസ്റ്റന്റ് ജയിലർ തുടങ്ങിയ യൂണിഫോം തസ്തികകളിൽ മേയ് – ജൂൺ കാലത്ത് എഴുത്തുപരീക്ഷയും വർഷാവസാനത്തോടെ കായികക്ഷമതാ പരീക്ഷകളും നടക്കും. അടുത്ത വർഷമാദ്യം നിയമനം പ്രതീക്ഷിക്കാം. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകളും ഈ വർഷം തന്നെ തുടങ്ങും. 2021 ഏപ്രിൽ ഒന്നു വരെയാണ് നിലവിലെ എൽഡിസി റാങ്ക് ലിസ്റ്റിന്റെ കാലാവധി. തൊട്ടടുത്ത ദിനം മുതൽ പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരുത്തുകയാണു ലക്ഷ്യം. ഇപ്പോഴത്തെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി തീരുന്നതോടെ (2021 ജൂൺ 29) പുതിയ റാങ്ക് ലിസ്റ്റും നിലവിൽവരും.

പ്രധാന തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകൾ 

എൽഡി ക്ലാർക്ക്: 8000

ലാസ്റ്റ് ഗ്രേഡ്: 8000

എൽപി സ്കൂൾ ടീച്ചർ: 4000

യുപി സ്കൂൾ ടീച്ചർ: 3000

ഹൈസ്കൂൾ ടീച്ചർ: 1000

അസിസ്റ്റന്റ് പ്രഫസർ: 1000

സ്റ്റാഫ് നഴ്സ്: 2500

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ: 500

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്: 300

ഹയർ സെക്കൻഡറി ടീച്ചർ: 800

പൊലീസ് കോൺസ്റ്റബിൾ: 8000

സബ് ഇൻസ്പെക്ടർ: 200

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ: 100

സിവിൽ എക്സൈസ് ഓഫിസർ: 500

ഐസിഡിഎസ് സൂപ്പർവൈസർ: 300

അസിസ്റ്റന്റ് ജയിലർ: 50

എക്സൈസ് ഇൻസ്പെക്ടർ: 50

കെഎഎസ്: 100 +

അറ്റൻഡന്റ് (സെക്രട്ടേറിയറ്റ്): 100 +

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA