ADVERTISEMENT

അതിവേഗം വായ്പ ആവശ്യമായി വരുമ്പോൾ സംരംഭകർ ആശ്രയിക്കുന്നതാണു ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് അഥവാ ടിഎഫ്ആറിനെ. തുടങ്ങാൻ പോകുന്ന പദ്ധതി സംബന്ധിച്ചു വ്യക്തമായ രൂപരേഖ തയാറാക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. ഈ പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച് അതിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ സംബന്ധിച്ചു ധനകാര്യ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണു ചെയ്യുക. വ്യവസായ വകുപ്പ് ഓഫിസുകളിൽനിന്നാണ് ഇത്തരം ശുപാർശകൾ നൽകാറുള്ളത്. 

യോഗ്യത 
1. 2006 ലെ മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡവലപ്മെന്റ് ആക്ട് അനുസരിച്ച് മെമ്മോറാണ്ടം ഫയൽ ചെയ്ത് അംഗീകാരം വാങ്ങിയിട്ടുള്ള (പഴയ എസ്എസ്ഐ റജിസ്ട്രേഷൻ) ഏതു സംരംഭത്തിനും ഇതു പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം. 

2. വിദ്യാഭ്യാസ യോഗ്യത: നിബന്ധനയില്ല. 

3. നിർമാണ, സേവന സ്ഥാപനങ്ങൾക്കു മാത്രമാണു വായ്പ. 

4. പുതിയ സംരംഭം ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും വായ്പ ലഭിക്കും. 

5. പ്രവർത്തന മൂലധന വായ്പയോ സമയ വായ്പയോ ഒരുമിച്ചോ വാങ്ങാവുന്നതാണ്. 

ആനുകൂല്യം 

1. പദ്ധതിച്ചെലവ് സംബന്ധിച്ചു നിബന്ധനയൊന്നുമില്ല. സ്ഥിരനിക്ഷേപം ആരംഭിക്കാൻ ആവശ്യമായ ചെലവിന്റെ (വസ്തു ഒഴികെ) 80% വരെയും പ്രവർത്തന മൂലധനച്ചെലവിന്റെ 60% വരെയും വായ്പകൾ അനുവദിച്ചുവരുന്നു. 

2. കൊളാറ്ററൽ സെക്യൂരിറ്റിയില്ലാതെ പത്തു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 

3. ഒരു കോടി രൂപ വരെയുള്ള എംഎസ്എംഇ വായ്പയ്ക്ക് ക്രെഡിറ്റ് ഗ്യാരന്റി ടേസ്റ്റ് ഫണ്ട് പ്രകാരവും പ്രത്യേക സെക്യൂരിറ്റി ഇല്ലാതെയും വായ്പ അനുവദിക്കും. 

4. വായ്പ എടുക്കുന്നവർക്കു സംസ്ഥാന സർക്കാരിന്റെ ‘സ്റ്റാർടപ് സപ്പോർട്ട്’ ആനുകൂല്യത്തിന് അർഹതയുണ്ട്. 

പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക സാധ്യതകൾ പരിശോധിച്ച് വായ്പയ്ക്കായി ബാങ്കുകളിലേക്കു ശുപാർശ ചെയ്യുകയാണു ചെയ്യുന്നത്. ബാങ്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി പദ്ധതിക്കു വായ്പ അനുവദിക്കുന്നു. സ്ഥാപനം പ്രവർത്തനം ആരംഭിച്ചശേഷം സർക്കാർ ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാം.

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com