ADVERTISEMENT

വില്ലേജ് എക്സ്റ്റെൻഷൻ ഒാഫിസർ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ഒക്ടോബര്‍ 26നു നടത്തിയ പരീക്ഷയിലെ 6 ചോദ്യങ്ങൾ പിഎസ്‌സി മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി. ചോദ്യബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം 2, 15, 23, 29, 35, 73 എന്നീ ചോദ്യങ്ങളാണ് അന്തിമ ഉത്തരസൂചികയിൽ ഒഴിവാക്കിയത്. ഇതോടെ ആകെ മാർക്ക് 94 ആയി കുറയും.  30, 37, 83 എന്നീ മൂന്നു ചോദ്യങ്ങളുടെ ഉത്തരം തിരുത്തിയിട്ടുമുണ്ട്.  30–ാം ചോദ്യത്തിന് പ്രഥമിക ഉത്തരസൂചികയിൽ എ ഒാപ്ഷനാണ് ശരിയുത്തരമായി നൽകിയിരുന്നത്. അന്തിമ ഉത്തരസൂചികയിൽ ഇത് ബി എന്നു തിരുത്തി. 37–ാം ചോദ്യത്തിന്റെ ഉത്തരം സി എന്നത് ഡി ആക്കിയും 83–ാം ചോദ്യത്തിന്റെ ഉത്തരം സി എന്നത് എ ആക്കിയുമാണ് തിരുത്തിയത്. 

∙ഒഴിവാക്കിയ ചോദ്യങ്ങൾ

2. 15 + (15 15)- (15 15)x 15= എത്ര? 

എ. 23  ബി. 13 സി. 17 ഡി. 7

15. ഒറ്റയാൻ ഏത്?

2, 5, 17, 27

എ. 2 ബി. 5 സി. 17 ഡി. 27

23. കോമൺവെൽത്ത് ഗയിംസിൽ ബോക്സിങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?

എ. പിങ്കിറാണി ബി. മേരികോം

സി. വികാസ് കൃഷ്ണ യാദവ് ഡി. അഖിൽ കുമാർ

29. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ഏതു മേഖലയിലെ ഏജൻസിയാണ്?

എ. ഭൗതികശാസ്ത്രം ബി. രസതന്ത്രം

സി. ആണവ ശാസ്ത്രം ഡി. ഉപഗ്രഹം വികസിപ്പിക്കുന്ന മേഖല

35. ഒരു സമ്പദ്ഘടനയുടെ പ്രവർത്തനത്തിലുള്ള സർക്കാർ നിയന്ത്രണങ്ങളും ഇടപെടലുകളും പരിമിതപ്പെടുത്തലാണ്:

എ. സ്വകാര്യവൽക്കരണം ബി. ആഗോളവൽക്കരണം

സി. കമ്പോളവൽക്കരണം ഡി. ഉദാരവൽക്കരണം

73. Antonym of 'abortive' is:

A. successful B. reproductive C. instantaneous D. fruitful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com