ADVERTISEMENT

ശാസ്ത്രഗവേഷണരംഗത്തെ വനിതകളുടെ കുറവ്, ഗാർഹിക ഉത്തരവാദിത്തങ്ങൾ മൂലം ഗവേഷണത്തിൽനിന്നു വിട്ടുനിൽക്കേണ്ടിവരുന്ന സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ, അവരെ ഗവേഷണകരിയറിലേക്കു മടങ്ങിയെത്താൻ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പല പദ്ധതികളുമുണ്ട്.

കേരളസർക്കാർ പദ്ധതികൾ

60 % മാർക്കോടെ ബേസിക്  / അപ്ലൈഡ് സയൻസ് അഥവാ പ്രഫഷനൽ പിജിയുള്ള കേരളീയ വനിതകൾക്ക് 3 വർഷത്തേക്ക് സഹായം. നിലവിൽ ജോലിയുണ്ടായിരിക്കരുത്. ജനുവരി 31ന് അകം അപേക്ഷിക്കണം.

1) ‘ബാക്ക് ടു ലാബ്’ റിസർച് പ്രോഗ്രാം: മാസം 22,000 രൂപ ഫെലോഷിപ്. മൂന്നാം വർഷം 10 %  വീട്ടുവാടകയും 20,000 രൂപ ഗ്രാന്റും. 45 വയസ്സു കവിയരുത്. കേരളത്തിലെ സ്ഥാപനത്തിൽ പിഎച്ച്ഡി റജിസ്ട്രേഷനുണ്ടായിരിക്കണം. കോഴ്സ് വർക്ക് പൂർത്തിയാക്കിയിരിക്കുകയും വേണം.

2) ‘ബാക്ക് ടു ലാബ്’ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാം: മാസം 32,000 രൂപ ഫെലോഷിപ്പും 10%  വീട്ടുവാടകയും, 50,000 രൂപ വാർഷിക ഗ്രാന്റും. 50 വയസ്സു കവിയരുത്. പ്രവർത്തനം മികച്ചതെങ്കിൽ സഹായം ഒന്നര വർഷത്തേക്കു നീട്ടും. ഗവേഷണം കേരളത്തിൽ വേണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും The Head, Women Scientists Division, Kerala State Council for Science, Technology and Environment (KSCSTE), Sasthra Bhavan, Pattom, Thiruvananthapuram–695 004

ഫോൺ: 0471 2548208; ഇ–മെയിൽ:  : womenscientist

kerala@gmail.com; 

വെബ്സൈറ്റ്: kscste.kerala.gov.in.

കേന്ദ്രസർക്കാർ പദ്ധതികൾ

കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന് മൂന്നു പ്രധാന രീതികളിൽ വിമൻ സയന്റിസ്റ്റ് സ്കീമുകളുണ്ട്.

എ) ബേസിക് അപ്ലൈഡ് സയൻസ് റിസർച്

ബി) ഇന്റർവെൻഷൻ ഫോർ സോഷ്യൽ ബെനിഫിറ്റ്

സി) ബൗദ്ധികസ്വത്തവകാശത്തിലെ ഇന്റേൺഷിപ്പിലൂടെ 

സ്വയംജോലി

27-57 വയസ്സുകാർക്ക് ഇവ പ്രയോജനപ്പെടുത്താം. www.dst.gov.in എന്ന സൈറ്റിലെ സയന്റിഫിക് പ്രോഗ്രാംസ് – വിമൻ സയന്റിസ്റ്റ്സ് പ്രോഗ്രാംസ് ലിങ്കുകൾ വഴി പോയി കൂടുതൽ വിവരങ്ങൾ ശേഖരിക്കാം. കേന്ദ്രസർക്കാർ യഥാസമയം വിജ്ഞാപനം പുറപ്പെടുവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com