ADVERTISEMENT

പൗരത്വ നിയമം, പൗരപ്പട്ടിക, ജനസംഖ്യാ റജിസ്റ്റർ... വിവാദങ്ങൾ നീറിപ്പുകയുന്നു; ലോകശ്രദ്ധയിൽ വരെയെത്തുന്ന സംഭവവികാസങ്ങൾ. ഇതിനൊക്കെ വളരെ മുൻപേ തന്നെ, ജനസംഖ്യാ പഠനവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ സ്ഥാപനം രാജ്യാന്തരതലത്തിൽ വരെ അംഗീകാരം നേടിയിട്ടുണ്ടെന്ന് അറിയുമോ ? അതാണു മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻസ് സയൻസസ് (ഐഐപിഎസ്). 

ഇന്ത്യയുടെയും ഏഷ്യ-പസഫിക് മേഖലയിലെ മറ്റു വികസ്വര രാജ്യങ്ങളുടെയും ജനസംഖ്യാ നയരൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഗവേഷണ സ്ഥാപനം. 42 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇതുവരെ ഇവിടെ പഠിച്ചിട്ടുണ്ട് എന്നതിൽനിന്നു തന്നെ ഐഐപിഎസിന്റെ രാജ്യാന്തര പ്രസക്തി വ്യക്തം. 

ജനസംഖ്യശാസ്ത്രം, പൊതുജനാരോഗ്യം, കുടിയേറ്റം, നഗരവല്‍ക്കരണം, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ വിഷയങ്ങളിലാണ് ഇവിടെ പഠനവും ഗവേഷണവും നടക്കുന്നത്. ബയോസ്റ്റാറ്റിസ്റ്റിക്സ്, ഏജിങ്, ഹെല്‍ത്ത് ഇക്കണോമിക്സ്‌, ഡേറ്റ അനലിറ്റിക്സ്, സർവേ റിസർച് ആന്‍ഡ് ഡിസൈന്‍ എന്നീ പുതിയ സെന്ററുകളും അവയോടനുബന്ധിച്ച് പിജി കോഴ്സുകളും തുടങ്ങാൻ നടപടികള്‍ പുരോഗമിക്കുന്നു. പാലാ സ്വദേശി ഡോ. കെ.എസ്. ജയിംസാണ് ഇപ്പോഴത്തെ ഡയറക്ടർ. 

പുതിയ ബാച്ചിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3.

www.iipsindia.ac.in

ഫോൺ: 022 42372400

കോഴ്സുകള്‍

മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (എംപിഎസ്)

യോഗ്യത: ആന്ത്രപ്പോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഡവലപ്മെന്റ് സറ്റഡീസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്‌സ്, പോപ്പുലേഷൻ സ്റ്റഡീസ്, പൊളിറ്റിക്സ്, പോപ്പലേഷൻ എജ്യുക്കേഷൻ, സൈക്കോളജി, റൂറൽ ഡവലപ്മെന്റ്,, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ 55 % മാർക്കോടെ പിജി (സംവരണ വിദ്യാർഥികൾക്ക് 50 %)

എംഎ/ എംഎസ്‌സി (പോപ്പുലേഷൻ സ്റ്റഡീസ്)

യോഗ്യത: ബിരുദം.

എംഎസ്‌സി (ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡെമോഗ്രഫി)യോഗ്യത: മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ് / ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ബിരുദം.

എംഫില്‍ (പോപ്പുലേഷൻ സ്റ്റഡീസ് / ബയോസ്റ്റാറ്റിസ്റ്റിക്സ്)

യോഗ്യത: പോപ്പുലേഷൻ സ്റ്റഡീസ് / ബയോസ്റ്റാറ്റിസ്റ്റിക്സ് / എപ്പിഡെമോളജി പിജി

പിഎച്ച്ഡി (പോപ്പുലേഷൻ സ്റ്റഡീസ് / ബയോസ്റ്റാറ്റിസ്റ്റിക്സ്)

യോഗ്യത: പോപ്പുലേഷൻ സ്റ്റഡീസ് / ബയോസ്റ്റാറ്റിസ്റ്റിക്സ് / എപ്പിഡെമോളജി എംഫില്‍

പോസ്റ്റ്‌ ഡോക്ടറല്‍ ഫെലോഷിപ്പ്: ഒരു വർഷം 

യോഗ്യത: പോപ്പുലേഷൻ സ്റ്റഡീസിലോ മറ്റു സാമൂഹിക-മാനവിക വിഷയങ്ങളിലോ ഗവേഷണബിരുദം.

James

കേന്ദ്ര സർക്കാരിന്റെ ഫെലോഷിപ്പോടെയാണു പഠനം. 95 % പേർക്കും ജോലി ഉറപ്പ്. യുഎൻ, ലോകാരോഗ്യ സംഘടന, യുനിസെഫ് തുടങ്ങിയവയിലൊക്കെ ജോലിസാധ്യത. 

ഡോ. കെ.എസ്. ജയിംസ്, 

ഡയറക്ടർ, ഐഐപിഎസ്

Dileep

2001ൽ പിഎച്ച്ഡി പൂർത്തിയാക്കിയ ആളാണ് ഞാൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയം, സിഡിഎസ് എന്നിവയിലടക്കം ജോലി ചെയ്ത ശേഷം 2013ൽ ലോകാരോഗ്യ സംഘടനയിൽ ചേർന്നു. ഐഐപിഎസിലെ പരിശീലനം ഏറ്റവും മികച്ച രാജ്യാന്തര ഏജൻസികളിൽ വരെ അവസരം നേടിത്തരും.

ഡോ. ടി.ആർ. ദിലീപ്

കൺസൽറ്റന്റ്, 

ലോകാരോഗ്യ സംഘടന, ജനീവ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com