ADVERTISEMENT

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 16 അസിസ്റ്റന്റ് പ്രഫസർ ഇൻ എമർജൻസി മെഡിസിൻ, മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) തുടങ്ങി 6 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. കെൽപാമിൽ എൽഡി ടൈപ്പിസ്റ്റ്, ടെക്സ്റ്റൈൽ കോർപറേഷനിൽ പ്യൂൺ കം വാച്ചർ എന്നീ രണ്ടു തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുളള സ്പെഷൽ റിക്രൂട്മെന്റ്. ഭാരതീയ ചികിൽസാ വകുപ്പിൽ മെഡിക്കൽ ഒാഫിസർ (വിഷ) തസ്തികയിൽ രണ്ടു സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 15–01–2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 രാത്രി 12 വരെ.  വെബ്സൈറ്റിൽ (www.keralapsc.gov.in) 

ജനറൽ റിക്രൂട്‌മെന്റ് സംസ്ഥാനതലം

കാറ്റഗറി നമ്പർ 01/2020 

അസിസ്റ്റന്റ് പ്രഫസർ ഇൻ എമർജൻസി മെഡിസിൻ

മെഡിക്കൽ വിദ്യാഭ്യാസം 

ശമ്പളം: യുജിസി മാനദണ്ഡപ്രകാരം 

ഒഴിവുകളുടെ എണ്ണം: 16

നിയമന രീതി; നേരിട്ടുള്ള നിയമനം. 

പ്രായം: 21-45 ; ഉദ്യോഗാർഥികൾ 02/01/1975നും 01/01/1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ: എം.ഡി/ഡി.എൻ.ബി.(എമർജൻസി മെഡിസിൻ). മേൽ യോഗ്യതയുടെ അഭാവത്തിൽ എം.ഡി./ഡി.എൻ.ബി (ജനറൽ മെഡിസിൻ) / എം.എസ്/ഡി.എൻ.ബി. (ജനറൽ സർജറി) /എം.ഡി/ഡി.എൻ.ബി.(റെസ്പിറേറ്ററി മെഡിസിൻ)/ എം.ഡി/ഡി. എൻ.ബി.(അനസ്തീസിയ) എം.ഡി/ഡി.എൻ.ബി.(ഓർത്തോപീഡിക്സ്)

യോഗ്യതയോടൊപ്പം എമർജൻസി മെഡിസിനിൽ 2 വർഷത്തെ പരിശീലനം. ഒരു അംഗീകൃത മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷമോ റസിഡന്റ് റജിസ്ട്രാർ ഡെമോൺസ്ട്രേറ്റർ/ ട്യൂട്ടർ എന്ന നിലയിലേയ്ക്കുള്ള 3 വർഷത്തെ അധ്യാപന പരിചയം. ബിരുദാനന്തര ബിരുദ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഒരു സർക്കാർ മെഡിക്കൽ കോളജിൽ നിന്നുള്ള, ഒരു വർഷത്തെ സീനിയർ റെസിഡൻസി. 

∙ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ഡി.എൻ.ബി. യോഗ്യത നേടിയ ഉദ്യോഗാർഥികൾ, ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ഒരു സർക്കാർ മെഡിക്കൽ കോളജിൽ ഒരു വർഷത്തെ സീനിയർ റസിഡൻസി പ്രോഗ്രാം ചെയ്തിരിക്കണം.

∙ റസിഡൻസി പ്രോഗ്രാമിലൂടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികളുടെ പഠനകാലയളവ് അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ നിയമനത്തിനായുള്ള അധ്യാപന പരിചയമായി കണക്കാക്കും. റസിഡൻസി പ്രോഗ്രാം ഇല്ലാതെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ തങ്ങൾ പഠിച്ചിരുന്ന കോളജിലെ പ്രിൻസിപ്പാളിൽ നിന്നും അധ്യാപന/ക്ലിനിക്കൽ പരിചയം തങ്ങൾക്ക് ബിരുദാനന്തര ബിരുദ പഠന കാലയളവിൽ ലഭിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

∙ ഡി.എൻ.ബി യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല അംഗീകരിച്ച മെഡിക്കൽ കോളജിൽ നിന്നു നേടിയതായിരിക്കണം.

കാറ്റഗറി നമ്പർ 02/2020

മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II 

മെഡിക്കൽ വിദ്യാഭ്യാസം 

ശമ്പളം: 22,200 – 48,000 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

നിയമന രീതി : നേരിട്ടുള്ള നിയമനം. 

പ്രായം: 18-36; ഉദ്യോഗാർഥികൾ 02/01/1984നും 01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ ). പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ: എ) ഒരു അംഗീകൃത യൂണിവേഴ്സിറ്റിയോ ബോർഡോ നടത്തുന്ന പ്രീഡിഗ്രി (സയൻസ്) പാസ്സായിരിക്കണം.

അല്ലെങ്കിൽ.തത്തുല്യയോഗ്യത. 

ബി) കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത.

കാറ്റഗറി നമ്പർ 03/2020 

അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)  

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ് 

ശമ്പളം: 11910-19350  രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന് 

നിയമന രീതി : നേരിട്ടുള്ള നിയമനം 

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1984നും 01.01.2002 നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

∙ പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവർ ആദ്യത്തെ പ്രൊവിഷണൽ നിയമനക്കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ പ്രൊവിഷണൽ സർവീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. എന്നാൽ പരമാവധി അഞ്ചുവർഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ആ സ്ഥാപനത്തിൽ റഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണൽ സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അവർ റഗുലർ സർവീസിലല്ല ജോലി നോക്കിയിരുന്നതെന്നു സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.

യോഗ്യതകൾ : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ബിരുദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com