ADVERTISEMENT

പ്രകൃതിയോടിണങ്ങിയ വസ്ത്രങ്ങൾക്കു ലോക കമ്പോളത്തിൽ ഇപ്പോൾ ഏറെ പ്രിയമുണ്ട്. കൈത്തറി വസ്ത്രനിർമാണവും വിൽപനയും ഏറെ സാധ്യതയുള്ള ലഘുസംരംഭങ്ങളാണ്. സ്വകാര്യ–പുതുസംരംഭകർക്കു കൈത്തറി മേഖലയിൽ വലിയ അവസരങ്ങളുണ്ട്. പുതിയകാല സംരംഭകരെ കണ്ടെത്തി കൈത്തറി മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനാണു ‘കൈത്തറി സ്വയംതൊഴിൽ പദ്ധതി’ എന്ന പേരിൽ സബ്സിഡി പദ്ധതിക്കു സർക്കാർ രൂപം നൽകിയിരിക്കുന്നത്. 

ആനുകൂല്യങ്ങൾ 

∙കൈത്തറി വസ്ത്രനിർമാണ സംരംഭത്തിന് ആവശ്യമായ സ്ഥിരനിക്ഷേപത്തിന്റെ 40% (പരമാവധി 4 ലക്ഷം രൂപ വരെ) ഗ്രാന്റ് അനുവദിക്കുന്നു. 

∙കൈത്തറി ചവിട്ടികൾ ഉണ്ടാക്കാനും ആനുകൂല്യം ലഭിക്കും. 

∙സ്ഥാപനത്തിന് ആവശ്യമായ പ്രവർത്തന മൂലധനത്തിനു 30% (പരമാവധി ഒന്നര ലക്ഷം രൂപ വരെ) ഗ്രാന്റ്. 

∙5 ആഴ്ച നീളുന്ന പരിശീലനവും ഇതിനു സ്റ്റൈപ്പന്റും. 

∙ഏതാനും വിപണിസഹായവും ലഭ്യമാക്കും. അച്ചടിമാധ്യമങ്ങൾ വഴി പരസ്യത്തിനു രണ്ടു ലക്ഷം രൂപയും ദൃശ്യമാധ്യമ പരസ്യത്തിന് 50,000 രൂപയും പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ 50,000 രൂപയും സബ്സിഡിയായി അനുവദിക്കും. 

അർഹത 

∙അപേക്ഷിക്കുന്നയാൾ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. 

∙ഉയർന്ന പ്രായപരിധിയില്ല. 

∙മുൻ പരിചയം, കൈത്തറി ടെക്നോളജി പരിശീലനം എന്നിവ ലഭിച്ചവർക്കു മുൻഗണന. 

∙വരുമാനം ബാധകമല്ല. 

∙വാടകയ്ക്കോ സ്വന്തമായോ സ്ഥലം, കെട്ടിടം എന്നിവ ഉണ്ടായിരിക്കണം. 

∙അഞ്ചു മുതൽ പത്തു വരെ തറികൾ സ്ഥാപിക്കുന്ന പദ്ധതിയാണു തിരഞ്ഞെടുക്കേണ്ടത്. 

∙സംരംഭകന്റെ വിഹിതമായി ബാങ്ക് വായ്പയോ സ്വന്തം ഫണ്ടോ ഉപയോഗിക്കാം. 

നടപടികൾ 

∙നിശ്ചിത ഫോമിൽ ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

∙തിരിച്ചറിയൽ രേഖകൾ, സ്കൂൾ സർട്ടിഫിക്കറ്റ്, കെട്ടിടത്തിന് ആനുകൂല്യം വേണമെങ്കിൽ അതിന്റെ പ്ലാൻ, എസ്റ്റിമേറ്റ്, തറികളുടെ ക്വട്ടേഷൻ, പ്രോജക്ട് റിപ്പോർട്ട് എന്നിവയും സമർപ്പിക്കണം. 

∙വായ്പ ആവശ്യമെങ്കിൽ ബാങ്കിനു ശുപാർശ ചെയ്യും. 

∙വായ്പയുടെ ആദ്യ ഗഡു വിതരണം കഴിഞ്ഞാൽ സബ്സിഡി വിതരണം നടത്തും. 

∙സ്വന്തം നിലയിൽ സംരംഭം തുടങ്ങുന്നവർ ഉൽപാദനം തുടങ്ങിയശേഷം ഗ്രാന്റിന് അപേക്ഷിച്ചാൽ മതി. 

∙കൈത്തറി ഇൻസ്പെക്ടർ, വ്യവസായ വികസന ഓഫിസർ എന്നിവരുടെ സഹായം ലഭ്യമാകും. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com