ADVERTISEMENT

സർവകലാശാല അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ 71ഉം അതിൽ കൂടുതലും മാർക്ക് നേടിയവരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഒാഫ് മാർക്കിൽ ആവശ്യമായ കുറവ് വരുത്തി സപ്ലിമെന്ററി ലിസ്റ്റിലും ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1046 പേരെയാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 929 പേരെയും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 93 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവിധ സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 228, എസ്‌സി– 133, എസ്ടി– 133, മുസ്ലിം– 200, ലത്തീൻ കത്തോലിക്കർ– 67, ഒബിസി– 50, വിശ്വകർമ– 50, എസ്ഐയുസി നാടാർ– 17, എസ്‌സിസിസി– 17, ധീവര– 17, ഹിന്ദു നാടാർ– 17. 

ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 31, ഡഫ്– 31, ഒാർത്തോ– 31.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com