ADVERTISEMENT

കെഎസ്എഫ്ഇ /കെഎസ്ഇബി/ കെൽട്രോൺ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.  മെയിൻ ലിസ്റ്റിൽ 4911, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 2659, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 400, ഉൾപ്പെടെ 7970 പേരെയാണ്  ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റ് നിലവിൽ വന്ന തീയതി 31–12–2019 ആണെങ്കിലും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ജനുവരി 29നാണ്. 

വിവിധ സംവരണ സമുദായങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 652, എസ്‌സി– 389, എസ്ടി– 388, മുസ്ലിം– 582, ലത്തീൻ കത്തോലിക്കർ– 189, ഒബിസി– 136, വിശ്വകർമ– 137, എസ്ഐയുസി നാടാർ– 45, എസ്‌സിസിസി– 49, ധീവര– 48, ഹിന്ദു നാടാർ– 44. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 128, ഡഫ്– 126, ഒാർത്തോ– 146. 

പുനഃപരിശോധന, ഫോട്ടോകോപ്പി: അപേക്ഷ മാർച്ച് 13നകം 

കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ പോയവർക്ക് ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 13.  പിഎസ്‌സി വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം  ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം.  ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്ക് 85 രൂപയാണ് ഫീസ്. ഇത് സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ചതിനു ശേഷം ലഭിക്കുന്ന ഒറിജിനൽ ചെലാൻ രസീതും അപേക്ഷയോടൊപ്പം നൽകണം. 0051-PSC-105 State PSC- 99- Examination Fee എന്ന അക്കൗണ്ട് ഹെഡിലാണ് ഫീസ് അടയ്ക്കേണ്ടത്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിക്കാൻ 335 രൂപയാണ് ഫീസ്. ഇത് 0051-PSC-800-State PSC- 99- Other Receipts എന്ന അക്കൗണ്ട് ഹെഡിൽ ട്രഷറിയിൽ അടയ്ക്കണം. വിലാസം: Regional Officer, Kerala Public Service Commission Regional Office, Kollam- 691005.  

നിയമന ശുപാർശ ഒരു മാസത്തിനകം

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായി 847 അസിസ്റ്റന്റ് ഒഴിവുകൾ  ഇതിനകം പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കെഎസ്എഫ്ഇയിൽ നിന്നാണ്– 662. ഏറ്റവും കുറവ് ഒഴിവുകൾ കെഎംഎംഎൽ, തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന്– ഒന്നു വീതം. കെഎസ്എഫ്ഇ കഴിഞ്ഞാൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കെഎസ്ഇബിയാണ്– 133. മലബാർ സിമന്റ്സിൽ നിന്ന് 23 ഒഴിവും കെൽട്രോണിൽ നിന്ന് 11 ഒഴിവും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക്  ഒരു മാസത്തിനകം  നിയമനശുപാർശ തയാറാക്കും. 

മുൻ ലിസ്റ്റിൽ 3193 നിയമന ശുപാർശ

കെഎസ്എഫ്ഇ, കെഎസ്ഇബി, കെൽട്രോൺ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 3193 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. 22–09–2014ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി 21–09–2017ൽ അവസാനിച്ചു. കെഎസ്ഇബിയിലെ ഒഴിവുകൾ സംബന്ധിച്ച് ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നൽകിയ കേസിൽ അനുകൂല വിധി വന്നതിനാൽ അഞ്ഞൂറോളം  പേർക്ക് ലിസ്റ്റിന്റെ കാലാവധിക്കു ശേഷവും നിയമനശുപാർശ ലഭിച്ചു. 

റാങ്ക് ലിസ്റ്റിലെ അവസാന നിയമനനില ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 2502 വരെ, ഈഴവ– 2505 വരെ, എസ്‌സി– സപ്ലിമെന്ററി 128 വരെ, എസ്ടി– സപ്ലിമെന്ററി 58 വരെ, മുസ്ലിം– 4467 വരെ, ലത്തീൻ കത്തോലിക്കർ– 5045 വരെ, ഒബിസി– 2509 വരെ, വിശ്വകർമ– 2567 വരെ, എസ്ഐയുസി നാടാർ– 3489 വരെ, ഹിന്ദു നാടാർ– 3613 വരെ, എസ്‌സിസിസി– സപ്ലിമെന്ററി 10 വരെ, ധീവര– ഒാപ്പൺ മെറിറ്റിനുള്ളിൽ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 48 വരെ, ഡഫ്– 36 വരെ, ഒാർത്തോ– 40 വരെ.

എസ്എഫ്ഇ, കെഎസ്ഇബി, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളിൾ നിന്ന് റിപ്പോർട്ട് ചെയ്ത അസിസ്റ്റന്റ് ഒഴിവുകൾ (കാറ്റഗറി നമ്പർ 399/2017)

സ്ഥാപനം-ഒഴിവ്

കെഎസ്എഫ്ഇ-662

കെഎസ്ഇബി-133

മലബാർ സിമന്റ്സ്-23

കെൽട്രോൺ-11

ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ-7

കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ -7

അഗ്രോമെഷിനറി കോർപറേഷൻ-2

തൃശൂർ കോർപറേഷൻ-1

കെഎംഎംഎൽ-1

ആകെ-847

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com