PSC പരീക്ഷയ്ക്കിടെ ഏഴു തവണ ബെല്ലടി നിർബന്ധം
Mail This Article
ഒബ്ജക്ടീവ് പരീക്ഷയുടെ കൃത്യമായ ഇടവേളകളിൽ ബെല്ലടിക്കണമെന്നതു പിഎസ്‌സി നിർബന്ധമാക്കി. പരീക്ഷാസമയത്ത് 7 ബെൽ അടിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും പല കേന്ദ്രങ്ങളിലും പാലിച്ചിരുന്നില്ല. ഹാളിൽ വാച്ച് നിരോധിച്ചതിനാൽ ഉദ്യോഗാർഥികൾക്ക് സമയമറിയാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെല്ലടി കർശനമാക്കിയത്. ചീഫ് സൂപ്രണ്ടിന്റെ മുറിയിലെ ക്ലോക്കിലെ സമയം അടിസ്ഥാനത്തിലാണ് ബെല്ലടിക്കുക.
7 ബെല്ലുകൾ ഇങ്ങനെ: 1. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടുമാരും ഉദ്യോഗാർഥികളും ഹാളിൽ പ്രവേശിക്കാനുള്ള അറിയിപ്പ്) 2. പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് (ചോദ്യം വിതരണം ചെയ്യാനുള്ള അറിയിപ്പ്) 3. പരീക്ഷ തുടങ്ങാനുള്ള അറിയിപ്പ് 4. പരീക്ഷ അര മണിക്കൂർ പിന്നിടുമ്പോൾ 5. ഒരു മണിക്കൂർ പിന്നിടുമ്പോൾ 6. പരീക്ഷ അവസാനിക്കാൻ 5 മിനിറ്റ് അവശേഷിക്കുമ്പോൾ 7. പരീക്ഷ അവസാനിച്ചതായുള്ള അറിയിപ്പ്.