ADVERTISEMENT

250 തസ്തികയിലേക്കുള്ള അപേക്ഷാ സമർപ്പണം ഫെബ്രുവരി 5ന് അവസാനിച്ചപ്പോൾ പ്രധാന തസ്തികകളിൽ കഴിഞ്ഞ തവണത്തേക്കാൾ അപേക്ഷകർ കുറഞ്ഞു. ലാസ്റ്റ് ഗ്രേഡ്, എൽപി/യുപി ടീച്ചർ, സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലെല്ലാം അപേക്ഷകരുടെ എണ്ണം കുറഞ്ഞപ്പോൾ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിൽ  അപേക്ഷകരുടെ എണ്ണം കൂടി.

ലാസ്റ്റ് ഗ്രേഡ്

∙ 1.56 ലക്ഷം അപേക്ഷകർ കുറഞ്ഞു 

∙ ആകെ അപേക്ഷകർ 6,98,797 

∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അപേക്ഷകർ കൂടി 

ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ 14 ജില്ലകളിലുമായി ഇത്തവണ 1,56,014 അപേക്ഷകരുടെ കുറവ്. കഴിഞ്ഞ തവണ ഈ തസ്തികയിൽ 8,54,811 പേരാണ് അപേക്ഷിച്ചത്.    കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ 3 ജില്ലകളൊഴികെ 11 ജില്ലകളിലും അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ടായി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യഥാക്രമം 652, 597, 3235 അപേക്ഷകർ വർധിച്ചു.  അപേക്ഷകർ ഏറ്റവും കൂടുതൽ കുറഞ്ഞത് തിരുവനന്തപുരം ജില്ലയിലാണ്– 49619. ഏറ്റവും കുറവ് കാസർകോട് ജില്ലയിൽ– 2543. ഇത്തവണ ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത് തിരുവനന്തപുരം ജില്ലയിലാണ്– 91409. ഏറ്റവും കുറവ് അപേക്ഷകർ വയനാട്ടിൽ– 24022. തിരുവനന്തപുരം കഴിഞ്ഞാൽ അൻപതിനായിരത്തിലധികം പേർ അപേക്ഷിച്ചിട്ടുള്ളത് കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രം. 

സിവിൽ പൊലീസ് ഒാഫിസർ

∙ 42,439 അപേക്ഷകർ കുറഞ്ഞു 

∙ആകെ അപേക്ഷകർ 3,17,017

∙കഴിഞ്ഞ തവണ ഏഴു ബറ്റാലിയനുകളായി  അപേക്ഷിച്ചത് 3,59,456 പേർ

എൽപി സ്കൂൾ ടീച്ചർ

∙ 17,315  അപേക്ഷകർ കുറഞ്ഞു 

∙ആകെ അപേക്ഷകർ 35,455

∙കാസർകോട് ജില്ല ഒഴികെ 13 ജില്ലകളിലും അപേക്ഷകർ കുറഞ്ഞു.

യുപി സ്കൂൾ ടീച്ചർ

∙ 32,969 അപേക്ഷകർ കുറഞ്ഞു 

∙ആകെ അപേക്ഷകർ 1,07,257

∙കാസർകോട് ജില്ലയിൽ 6878 അപേക്ഷകർ; കഴിഞ്ഞ തവണ  4922 

∙എൽപി ടീച്ചർ (516/2019) ∙യുപി ടീച്ചർ (517/2019)

 സ്റ്റാഫ് നഴ്സ്  

∙ 3560 അപേക്ഷകർ കൂടി

∙ആകെ അപേക്ഷകർ 72,872 

∙ ഇടുക്കി, എറണാകുളം, വയനാട്  ഒഴികെ 11 ജില്ലകളിലും അപേക്ഷകരുടെ എണ്ണം കൂടി.

അപേക്ഷ കുറച്ചത് പ്രൊഫൈൽ ബ്ലോക്കോ?
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ അപേക്ഷകരുടെ എണ്ണം കുറയാൻ കാരണം പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമോ എന്ന പേടി. ബിരുദധാരികൾക്കു വിലക്കുള്ള തസ്തികയിൽ കഴിഞ്ഞ തവണ ബിരുദം നേടിയ ധാരാളം പേർ അപേക്ഷ നൽകി പരീക്ഷയും എഴുതി. എന്നാൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തി അപേക്ഷിച്ച ശേഷം  പരീക്ഷയ്ക്കു ഹാജരാകുന്നവരുടെയും ഹാജരാകാത്തവരുടെയും പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന പിഎസ്‌സിയുടെ അറിയിപ്പ് ഇത്തരം അപേക്ഷകർക്കു വിനയായി. അതുകൊണ്ടുതന്നെ ബിരുദധാരികളായ ധാരാളം പേർ ഇത്തവണ അപേക്ഷിക്കുന്നതിൽ നിന്നു വിട്ടുനിന്നു. അപേക്ഷകരുടെ എണ്ണം കുറയാൻ ഇതാണ് പ്രധാന കാരണമെന്നു വിലയിരുത്തപ്പെടുന്നു. ബിരുദധാരികളുടെ എണ്ണം കൂടിയതും ലാസ്റ്റ് ഗ്രേഡ് അപേക്ഷകൾ കുറയാൻ കാരണമായി.  

മറ്റു പ്രധാന  തസ്തികകളിലെ  അപേക്ഷകരുടെ എണ്ണം ചുവടെ 
∙എസ്ഐ, എക്സൈസ് ഇൻസ്പെക്ടർ, ജയിലർ, ഫുഡ് സേഫ്റ്റി ഒാഫിസർ അപേക്ഷകർ

∙സബ് ഇൻസ്പെക്ടർ (388/2019)-272535

∙അസിസ്റ്റന്റ് ജയിലർ (494/2019)-121567

∙എക്സൈസ് ഇൻസ്പെക്ടർ (497/2019)-560471

∙ഫുഡ് സേഫ്റ്റി ഒാഫിസർ (499/2019)=28737

∙ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (421/2019)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com