ADVERTISEMENT

സ്വയംതൊഴിൽ സംരംഭ മേഖലയെ പ്രോത്സാഹിപ്പിക്കാൻ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (KSMDFC) ഒട്ടേറെ വായ്പാപദ്ധതികൾ നടപ്പാക്കിവരുന്നു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ കേരളത്തിലെ നടത്തിപ്പ് KSMDFC യുടെ ചുമതലയിലാണ്. മൂന്നു വിഭാഗത്തിലായി സംരംഭകർക്കു വായ്പ നൽകിവരുന്നു. 

1. ക്രെഡിറ്റ് 1 (ദേശീയ കമ്മിഷൻ) 

∙പരമാവധി വായ്പ:   20 ലക്ഷം രൂപ 

∙പ്രായം:     18–56 വയസ്സ് 

∙കുടുംബ വാർഷിക വരുമാനം:  ഗ്രാമങ്ങളിൽ 81,000 രൂപ 

നഗരങ്ങളിൽ 1,03,000 രൂപ 

∙വാർഷിക പലിശ:  6% 

∙തിരിച്ചടവ്:    60 മാസം വരെ 

2. ക്രെഡിറ്റ് 2 (ദേശീയ കമ്മിഷൻ) 

∙പരമാവധി വായ്പ:   30 ലക്ഷം രൂപ 

∙പ്രായം:  18–55 വയസ്സ് 

∙കുടുംബ വാർഷിക വരുമാനം:  6 ലക്ഷം രൂപയിൽ താഴെ 

∙വാർഷിക പലിശ:  പുരുഷൻമാർക്ക് 8% 

സ്ത്രീകൾക്ക് 6% 

∙തിരിച്ചടവ്:   60 മാസം വരെ 

3. ക്രെഡിറ്റ് 3 (സംസ്ഥാന കമ്മിഷൻ) 

∙പരമാവധി വായ്പ:   20 ലക്ഷം രൂപ 

∙പ്രായം:  18–56 വയസ്സ് 

∙കുടുംബ വാർഷിക വരുമാനം:  6 ലക്ഷം രൂപയിൽ താഴെ 

∙വാർഷിക പലിശ:  8% 

∙തിരിച്ചടവ്:    96 മാസം വരെ 

∙വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ നിർബന്ധമാണ്. 

ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ട ഓഫിസുകൾ: 

∙ഹെഡ് ഓഫിസ്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, ചക്കോരത്തുകുളം, പിഒ വെസ്റ്റ്ഹിൽ, കോഴിക്കോട്–673 005. ഫോൺ: 0495–2769366, 2369366. വെബ്സൈറ്റ്: www.ksmdfc.org 

∙റീജനൽ ഓഫിസുകളുടെ നമ്പറുകൾ: തിരുവനന്തപുരം: 0471–2324232; എറണാകുളം: 0484–2532855; മലപ്പുറം: 0483–297017; കാസർകോട്: 04994–283061. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com