ADVERTISEMENT

പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള മിനിമം പ്രായം വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷത്തെ ജനുവരി ഒന്നിനകം പൂർത്തിയാകണമെന്ന വ്യവസ്ഥയിൽ ഭേദഗതി പരിഗണിക്കണമെന്ന് ഹൈക്കോടതി. വിജ്ഞാപനത്തിന്റെ തീയതിയോ അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയോ നിശ്ചയിക്കുന്നതാകും ഉചിതം. 

പ്രായപരിധി  അവസാനിക്കാറായ ആളുകൾക്ക്  അവസരമൊരുക്കാൻ വർഷാവസാനം കൂട്ടത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അതുപോലെ മികച്ച യുവാക്കളെ ഉൾപ്പെടുത്താനും ശ്രമം വേണം. വിധിപകർപ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നൽകണമെന്നും അദ്ദേഹം നടപടി അറിയിക്കണമെന്നും ൈഹക്കോടതി നിർദേശിച്ചു. ഒാച്ചിറ സ്വദേശി ആർ. ചന്ദന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

40 ശതമാനം കാഴ്ചപ്രശ്നമുള്ള ഹർജിക്കാരിക്ക് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അപേക്ഷ അയയ്ക്കാനാകാതെ വന്നു. നിയമന വിജ്ഞാപനം വന്ന 2019 ഡിസംബർ 11നു മുൻപ് മേയിൽ തന്നെ 22 വയസ്സ് തികഞ്ഞെങ്കിലും ആ വർഷം ജനുവരി 1നു മുൻപ് മിനിമം പ്രായം തികയണമെന്ന വ്യവസ്ഥ തടസ്സമായി.  വെല്ലുവിളികളെ അതിജീവിച്ച് മിനിമം പ്രായത്തിനു മുൻപ് യോഗ്യത നേടിയ ഹർജിക്കാരിക്ക് ഇളവനുവദിക്കുന്നതു സർക്കാർ പരിഗണിക്കണമെന്നും ഇതിനനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികളിൽ പിഎസ്‌സി പങ്കെടുപ്പിക്കണമെന്നും കോടതി നിർദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com