ADVERTISEMENT

കരസേനയിൽ വനിതകൾക്കു ദീർഘകാല നിയമനം (പെർമനന്റ് കമ്മിഷൻ) നൽകാൻ കഴിഞ്ഞയാഴ്ച സുപ്രീം കോടതി വിധിച്ചതോടെ ഈ രംഗത്ത് അവസരം തേടിയെത്തുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുമെന്നു തീർച്ച. വ്യോമസേനയിൽ മൂന്നു വനിതാ പൈലറ്റുമാർ നിലവിൽ യുദ്ധവിമാനം പറപ്പിക്കുന്നുണ്ട്– ഫ്ലൈറ്റ് ലഫ്. ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിങ്. നാവികസേനയിൽ ആദ്യ വനിതാ പൈലറ്റ് കഴിഞ്ഞ ഡിസംബറിലെത്തി– സബ്. ലഫ്റ്റന്റ് ശിവാംഗി. പായ്‌വഞ്ചിയിൽ എട്ടു മാസത്തെ ലോകപ്രയാണം നടത്തിയ 6 വനിതകൾ നാവികസേനയിലുണ്ട്. ഇക്കുറി റിപ്പബ്ലിക് ദിന പരേഡിൽ കരസേനാ സംഘത്തെ നയിച്ചതു പഞ്ചാബ് സ്വദേശിനി ക്യാപ്റ്റൻ ടാനിയ ഷെർഗിലാണ്.

ഇതൊക്കെയാണെങ്കിലും ഇന്ത്യൻ സേനകളിൽ സ്ത്രീകൾ കുറവാണ്. മേൽപ്പറഞ്ഞവരുടെ പിന്തുടർച്ചക്കാരാകാൻ പെൺകുട്ടികൾക്കു മുന്നിൽ നിലവിലുള്ള സേനാ വഴികളിതാ... 

സിഡിഎസ്

ബിരുദധാരികൾക്കായി വർഷത്തിൽ രണ്ടു വട്ടം യുപിഎസ്‌സി കംബൈൻഡ് ഡിഫൻസ് സർവീസ് എക്സാം. ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (ഒടിഎ) പരിശീലനം. എൻസിസി കെഡറ്റുകളെങ്കിൽ സ്പെഷൽ എൻട്രി സ്കീമുമുണ്ട്. പ്രായം: 19–25

ജെഎജി എൻട്രി

നിയമ ബിരുദധാരികൾക്കു സേനയുടെ നിയമ വിഭാഗത്തിൽ നിയമനം. പ്രായം:  21–27 

www.upsc.gov.in

ഗ്രാജ്വേറ്റ് ടെക് എൻട്രി

എൻജിനീയറിങ് ബിരുദധാരികൾക്കു ഡയറക്ടറേറ്റ് ജനറൽ റിക്രൂട്ടിങ്ങിന്റെ നേതൃത്വത്തിൽ പ്രവേശനം. പ്രായം: 20–27

www.joinindianarmy.nic.in

വ്യോമസേന

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്ക്യാറ്റ്) വഴിയാണു കൂടുതൽ പ്രവേശനങ്ങളും. വർഷത്തിൽ 2 തവണ പരീക്ഷ. 12 വരെ ഫിസിക്സും കണക്കും പഠിച്ച് എതെങ്കിലും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ഫ്ലയിങ് ബ്രാഞ്ച്

ചരക്കു വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താം. 60 % മാർക്കോടെ ബിടെക് / ബിഇ വേണം.

പ്രായം: 19–23

ടെക്നിക്കൽ ബ്രാഞ്ച് 

എയ്റോനോട്ടിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) വിഭാഗങ്ങളുണ്ട്. 60 % മാർക്കോടെ ബിടെക് / ബിഇ വേണം. 

പ്രായം: 18–28

ഗ്രൗണ്ട് ഡ്യൂട്ടി

അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, എജ്യുക്കേഷൻ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ.

പ്രായം: ബിരുദധാരികൾക്ക് 20–23; പിജി 20–25, എൽഎൽബി 20–26, എംഎഡ്, പിഎച്ച്ഡി, സിഎ 20–27

മീറ്റിയറോളജി വിഭാഗം

എയർഫോഴ്സ് സിലക്‌ഷൻ ബോർഡ് വഴി പ്രത്യേകം എസ്എസ്ബി ഇന്റർവ്യൂ. 50 % മാർക്കോടെ ബിഎസ്‌സി വേണം.

www.joinindianairforce.nic.in

നാവികസേന

എയർ ട്രാഫിക് കൺട്രോളർ, ഒബ്സർവർ, ലോ, ലോജിസ്റ്റിക്സ്, എജ്യുക്കേഷൻ, നേവൽ ആർക്കിടെക്ചർ, പൈലറ്റ്, നേവൽ ആർമമെന്റ് ഇൻസ്പെക്ടർ വിഭാഗങ്ങളിൽ അവസരമുണ്ട്. എജ്യൂക്കേഷൻ, ലോ, നേവൽ ആർക്കിടെക്ചർ വിഭാഗങ്ങളിൽ പെർമനന്റ് കമ്മിഷനുണ്ട്.

നേവൽ ആർക്കിടെക്ചർ

മെക്കാനിക്കൽ, സിവിൽ, എയ്റോനോട്ടിക്കൽ, മെറ്റലർജി, നേവൽ ആർക്കിടെക്ചർ ബിടെക് / ബിഇ; 60 % വേണം. പ്രായം: 19 1/2 – 25

ഒബ്സർവർ

12–ാം ക്ലാസിൽ ഫിസിക്സും മാത്‌സും പഠിച്ച് ബിടെക് / ബിഇ. പ്രായം: 19–24

എജ്യുക്കേഷൻ

ഫിസിക്സ്, കണക്ക്, ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ രണ്ടാം ക്ലാസ് പിജി വേണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദധാരികൾക്കും അവസരം.

പ്രായം: 21–25

ലോജിസ്റ്റിക്സ്

60 % ബിടെക് / ബിഇ, അല്ലെങ്കിൽ എംബിഎ, അതുമല്ലെങ്കിൽ 60 % മാർക്കോടെ ബിഎസ്‍സി, ബികോം ജയിച്ച ഫിനാൻസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ് എന്നിവയിൽ പിജി ഡിപ്ലോമ, അതുമല്ലെങ്കിൽ എംസിഎ, എംഎസ്‍സി (ഐടി) 60 %. സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ ബിരുദമുള്ളവർക്കു വർക്സ് വിഭാഗത്തിലും എംഎസ്‌സി ഹോട്ടൽ മാനേജ്മെന്റ്, എംബിഎ, പിജി ഡിപ്ലോമ ബിരുദമുള്ളവർക്കു കേറ്ററിങ് വിഭാഗത്തിലും അവസരം. പ്രായം: 19 1/2 – 25

ലോ (22–27), 

എയർ ട്രാഫിക് കൺട്രോളർ (19 1/2 - 25) എന്നീ വിഭാഗങ്ങളിലും അപേക്ഷിക്കാം.

പൈലറ്റ് (ജനറൽ)

പന്ത്രണ്ടിൽ കണക്കും ഫിസിക്സും പഠിച്ച് ബിടെക് / ബിഇ; കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. പ്രായം: 19–25

നേവൽ ആർമമെന്റ് (ഇൻസ്പെക്ഷൻ)

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, പ്രൊഡക്‌ഷൻസ്, ഇൻസ്ട്രമെന്റൽ, ഐടി, കെമിക്കൽ, മെറ്റലർജി, എയ്റോസ്പേസ് ബിടെക്–ബിഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

www.joinindiannavy.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com