ADVERTISEMENT

വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ തസ്തികയ്ക്ക് ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 2019 നവംബർ 23നു നടത്തിയ പരീക്ഷയിലെ 3 ചോദ്യങ്ങൾ പിഎസ്‌സി മൂല്യനിർണയത്തിൽ നിന്നൊഴിവാക്കി. ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ്– എ പ്രകാരം 7, 30, 38 എന്നീ ചോദ്യങ്ങളാണ്  ഒഴിവാക്കിയത്. ഇതോടെ പരീക്ഷയിലെ ആകെ മാർക്ക് 97 ആയി കുറയും.  ഒരു ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തിയിട്ടുമുണ്ട്. പ്രത്യേക ഭരണഘടനാ പദവി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതെന്ന ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ എ ഒാപ്ഷനായ ജമ്മു കശ്മീർ ആയിരുന്നു ശരിയുത്തരം. അന്തിമ ഉത്തരസൂചികയിൽ ഇതു ബി ഒാപ്ഷൻ നാഗാലാൻഡ് എന്നു തിരുത്തി.  ഒഴിവാക്കിയ ചോദ്യങ്ങൾ ചുവടെ. 

7. മണിക്കൂറിൽ 72 കി.മീ വേഗത്തിൽ ഒാടുന്ന ട്രെയിൻ 300 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയമെടുക്കും?

എ. 40 സെക്കന്റ്  ബി. 20 സെക്കന്റ്

സി. 30 സെക്കന്റ് ഡി. ഇതൊന്നുമല്ല

30. ആഗോളതാപനവുമായി ബന്ധപ്പെട്ട വാതകം

എ. ഒാക്സിജൻ ബി. കാർബൺ

സി. ഹൈഡ്രജൻ ഡി. ഹീലിയം

38. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതി ഏതാണ്?

എ. വിൽപന നികുതി ബി. കമ്പനി ആദായ നികുതി

സി. ഭൂനികുതി ഡി. തൊഴിൽ നികുതി

എറണാകുളം,  പാലക്കാട്, വയനാട്, കാസർകോട് 2 ചോദ്യം ഒഴിവാക്കി

എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ 2019 ഡിസംബർ 14നു നടത്തിയ വിഇഒ പരീക്ഷയിലെ ഗണിതം, ഇംഗ്ലിഷ് വിഷയങ്ങളിൽ നിന്നുള്ള 2 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം  5, 88 എന്നീ ചോദ്യങ്ങളാണ്  അന്തിമ ഉത്തരസൂചികയിൽ ഒഴിവാക്കിയത്. ഇതോടെ ആകെ മാർക്ക് 98 ആയി കുറഞ്ഞു. ഒഴിവാക്കിയ ചോദ്യങ്ങൾ ചുവടെ.

5. 27:3 : : x : 4 ആയാൽ  x എത്ര?

എ. 16  ബി. 64

സി. 256  ഡി. 81

88. If a person is not very intelligent, you will call him a_______

A. clinch   B. frail 

C. bumpkin   D. pioneer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com