ADVERTISEMENT

∙കെമിസ്ട്രി എംഎസ്‌സി കഴിഞ്ഞ എനിക്ക് യുജിസി നെറ്റ് എഴുതി കിട്ടാവുന്ന അധ്യാപക ജോലിയല്ലാതെ മറ്റു സാധ്യതകൾ എന്തെല്ലാം?               

അഞ്ജലി ജയപ്രകാശ്

ധാരാളം ഗവേഷണ സാധ്യതകളുള്ള വിഷയമാണു കെമിസ്ട്രി. ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ, അനലിറ്റിക്കൽ, ഇലക്ട്രോ, റേഡിയോ, ഹിസ്റ്റോ, ജിയോ, ബയോ തുടങ്ങി എത്രയോ ശാഖകൾ. ഫെർട്ടിലൈസർ, ഫാർമസ്യൂട്ടിക്കൽ, മെറ്റൽ, സോപ്പ്, പേപ്പർ, പോളിമർ, ടെക്സ്റ്റൈൽ, ഫ്യൂവൽ, ഫുഡ്, പ്ലാസ്റ്റിക്സ്, പെയിന്റ്, വാർണിഷ്, പെസ്റ്റിസൈഡ് മുതലായ വ്യവസായങ്ങളിൽ കെമിസ്ട്രിക്കാരുടെ സേവനം ആവശ്യമാണ്. സർക്കാർ/സ്വകാര്യ മേഖലകളിൽ ഗവേഷകർക്ക് അവസരമുണ്ട്. പഠിക്കാൻ ചില സർക്കാർ സ്ഥാപനങ്ങൾ:

∙Central Drug Research Institute, Lucknow

∙Central Salt and Marine Chemical Research Institute, Bhavnagar

∙Indian Institute of Petroleum, Dehra Dun

∙Indian Institute of Chemical Technology, Hyderabad

∙National Chemical Laboratory, Pune

∙Central Electrochemical Research Institute, Karaikudi 

∙സിഎസ്ഐആർ, ഡിആർഡിഒ, ഐഐടികൾ, ഐസറുകൾ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുതലായ സ്ഥാപനങ്ങളിലും ഗവേഷണ സാധ്യതകളുണ്ട്.

∙പല സ്ഥാപനങ്ങളിലും റിസർച് അസിസ്റ്റന്റ്, കെമിസ്റ്റ്, ബയോകെമിസ്റ്റ്, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളുണ്ട്. Hindustan Lever, Meyer Organics Pvt. Ltd, Dr Reddy’s Labs, Ranbaxy, Meyer Organics, Dabur, Cipla തുടങ്ങിയ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും മനസ്സിൽ വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com