ADVERTISEMENT

വിവിധ തസ്തികകളിൽ പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ എണ്ണത്തിലെ വർധന നിയമനത്തിൽ  പ്രതിഫലിക്കുന്നില്ല. കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച പ്രധാന വിജ്ഞാപനങ്ങളുടെയെല്ലാം മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം വൻതോതിൽ കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ്, സിവിൽ എക്സൈസ് ഒാഫിസർ, സ്റ്റാഫ് നഴ്സ്, എസ്ഐ ഉൾപ്പെടെയുള്ള പ്രധാന റാങ്ക് ലിസ്റ്റുകളിലെല്ലാം നിയമനം  വൻതോതിൽ കുറഞ്ഞിട്ടുണ്ട്.  ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന വാദം മുന്നോട്ടുവച്ചാൽ തീരുന്നതല്ല ഇപ്പോഴത്തെ പ്രതിസന്ധി. സർക്കാർ ഇക്കാര്യം പരിശോധിച്ച് അർഥവത്തായ രീതിയിൽ പരിഹാരം കണ്ടേതീരൂ.   

എൽഡിസി ഉൾപ്പെടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷകരായുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ കോടിക്കണക്കിനു രൂപയാണ് പിഎസ്‌സി ചെലവാക്കുന്നത്. ഇത്തരം തസ്തികകളിൽ കൃത്യമായ ഇടവേളകളിൽ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുമ്പോഴും നിയമനം കാര്യക്ഷമമാകുന്നില്ല. 

ലാസ്റ്റ് ഗ്രേഡ് പോലെയുള്ള തസ്തികകളിൽ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടു വർഷങ്ങളായി.  ആരോഗ്യ വകുപ്പിൽ തസ്തിക സൃഷ്ടിക്കുന്നതിനു നിയന്ത്രണമില്ലെങ്കിലും  സ്റ്റാഫ് നഴ്സ് പോലെയുള്ള അവശ്യ തസ്തികകൾ  സൃഷ്ടിക്കുന്നത് കുറവാണ്.  

വിജ്ഞാപനം പ്രസിദ്ധീകരിച്ച പ്രധാന തസ്തികകളുടെ മുൻ റാങ്ക് ലിസ്റ്റുകളുടെ നിയമന വിവരങ്ങൾ പലതും പരിതാപകരമാണ്. 

സിവിൽ പൊലീസ് ഒാഫിസർ

∙റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പൂർത്തിയാക്കി

∙ഇതുവരെ നിയമനശുപാർശ–  2964

∙റാങ്ക് ലിസ്റ്റുകളുടെ കാലാവധി– ജൂൺ 30 വരെ

∙പരീക്ഷാക്രമക്കേടിനെ തുടർന്ന്  ഉദ്യോഗാർഥികൾക്കു നഷ്ടം 4 മാസം

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പൂർത്തിയാക്കിയപ്പോൾ 2964 പേർക്കാണ് ഇതുവരെ നിയമനശുപാർശ  ലഭിച്ചത്. തിരുവനന്തപുരം  (എസ്എപി), പത്തനംതിട്ട (കെഎപി–3), തൃശൂർ (കെഎപി–1), മലപ്പുറം (എംഎസ്പി), കാസർകോട് (കെഎപി–4) ജില്ലകളിൽ പരാതികൾക്കിടയാക്കാത്ത രീതിയിൽ നിയമനം നടന്നിട്ടുണ്ടെങ്കിലും എറണാകുളം (കെഎപി–1), ഇടുക്കി (കെഎപി– 5), ജില്ലകളിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. ഇടുക്കി ജില്ലയിൽ വെറും രണ്ടു പേർക്കു മാത്രമാണ് ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളത് എറണാകുളം ജില്ലയിൽ 64 പേർക്കും.

പരീക്ഷയിൽ നടന്ന ക്രമക്കേടുകളെ തുടർന്ന് നാലു മാസത്തിനുശേഷമാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്നു പിഎസ്‌സി നിയമനശുപാർശ ആരംഭിച്ചത്. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിന്റെ  4 മാസത്തെ കാലാവധി  ഉദ്യോഗാർഥികൾക്കു നഷ്ടമായി. ഈ കാലാവധി തിരിച്ചു നൽകാൻ സർക്കാരും പിഎസ്‌സിയും തയാറാകണം. ലിസ്റ്റ് റദ്ദാകുന്ന ജൂൺ 30 നുള്ളിൽ  ഇതു സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നൂറു കണക്കിന് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാകും.  

നിയമന വിവരങ്ങൾ

ജില്ല/ബറ്റാലിയൻ-നിയമനശുപാർശ

തിരുവനന്തപുരം(എസ്എപി)-700

പത്തനംതിട്ട (കെഎപി–3)-571

ഇടുക്കി (കെഎപി–5)-2

എറണാകുളം (കെഎപി–1)-64

തൃശൂർ (കെഎപി–2)-677

മലപ്പുറം (എംഎസ്പി)-562

കാസർകോട് (കെഎപി–4)-388

ആകെ-2964

എൽപിഎസ്എ

∙റാങ്ക് ലിസ്റ്റുകൾ ഒരു വർഷം കാലാവധി പൂർത്തിയാക്കി

∙ആകെ നിയമനശുപാർശ– 4681

∙ ലിസ്റ്റുകളുടെ കാലാവധി– 2021 ഡിസംബർ 27 വരെ(തൃശൂർ ഒഴികെ)

മുൻ റാങ്ക് ലിസ്റ്റ് റദ്ദായി വർഷങ്ങൾ കഴിഞ്ഞ് നിലവിൽ വന്നതുകൊണ്ടാവാം എൽപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ചില ജില്ലകളിൽ സാമാന്യം നന്നായി നിയമനങ്ങൾ നടന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 300ൽ അധികം പേർക്ക് നിയമനശുപാർശ ലഭിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ ലഭിച്ചത്–  1179. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ്. തൃശൂർ ഒഴികെയുള്ള ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ 28–12–2018ന് നിലവിൽ വന്നതാണ്. 2021 ഡിസംബർ 27 വരെ ഈ ലിസ്റ്റുകൾക്ക് കാലാവധിയുണ്ട്. തൃശൂർ ജില്ലയിലെ റാങ്ക് ലിസ്റ്റ് 06–09–2018ന് നിലവിൽ വന്നതിനാൽ 05–09–2021ന് മൂന്നു വർഷം പൂർത്തിയാക്കി അവസാനിക്കും.  

നിയമന വിവരങ്ങൾ 

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-345

കൊല്ലം-314

പത്തനംതിട്ട-227

ആലപ്പുഴ-251

കോട്ടയം-191

ഇടുക്കി-165

എറണാകുളം-247

തൃശൂർ-257

പാലക്കാട്-401

മലപ്പുറം-1179

കോഴിക്കോട്-390

വയനാട്-262

കണ്ണൂർ-283

കാസർകോട്-426

ആകെ-4681

യുപിഎസ്എ

∙റാങ്ക് ലിസ്റ്റുകൾ ഒരുവർഷം കാലാവധി പൂർത്തിയാക്കി

∙ആകെ നിയമനശുപാർശ– 2443

∙ലിസ്റ്റുകളുടെ കാലാവധി– 2021 ഡിസംബര്‍ 26 – 2022 ജനുവരി 17

പതിവുപോലെ ഇഴഞ്ഞിഴഞ്ഞാണ് യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ നിയമനശുപാർശകൾ മുന്നോട്ടു പോകുന്നത്. കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനശുപാർശ നല്ല രീതിയിൽ നടന്നിട്ടുണ്ട്.  എന്നാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ 100 പേർക്കുപോലും ഇതുവരെ നിയമനശുപാർശയായിട്ടില്ല. 27–12–2018 മുതൽ 18–01–2019 വരെയുള്ള വിവിധ തീയതികളിലായാണ് യുപിഎസ്എ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നിട്ടുള്ളത്. 2021 ഡിസംബര്‍ 26 മുതൽ 2022 ജനുവരി 17 വരെയുള്ള വിവിധ തീയതികളിലായി  മൂന്നു വർഷ കാലാവധി പൂർത്തിയാക്കി ലിസ്റ്റുകൾ അവസാനിക്കും. 

നിയമന വിവരങ്ങൾ 

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-144

കൊല്ലം-235

പത്തനംതിട്ട-70

ആലപ്പുഴ-56

കോട്ടയം-50

ഇടുക്കി-88

എറണാകുളം-155

തൃശൂർ-127

പാലക്കാട്-261

മലപ്പുറം-484

കോഴിക്കോട്-212

വയനാട്-144

കണ്ണൂർ-160

കാസർകോട്-257

ആകെ-2443

സിവിൽ എക്സൈസ് ഒാഫിസർ

∙ബാക്കിയുള്ളത് – മൂന്നുമാസം

∙ ഇതുവരെ നിയമനശുപാർശ–  331

∙ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനശുപാർശ– 1293 

∙ കാലാവധി –ഏപ്രിൽ 7 വരെ

ലിസ്റ്റ് അവസാനിക്കാൻ മൂന്നു മാസം മാത്രം ശേഷിക്കുമ്പോഴും സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം ആശാവഹമല്ല. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1293 പേർക്ക് നിയമനശുപാർശ ലഭിച്ചപ്പോൾ ഇത്തവണ വെറും 331 പേർക്കാണ് ഇതുവരെ നിയമനശുപാർശ നൽകിയിട്ടുള്ളത്. 

ഏപ്രിൽ 7ന് നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ റദ്ദാകും. ലിസ്റ്റിന്റെ കാലാവധി പഴയതുപോലെ മൂന്നു വർഷമാക്കണമെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും  അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 

നിയമന വിവരങ്ങൾ

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-50

കൊല്ലം-42

പത്തനംതിട്ട-27

ആലപ്പുഴ -13

കോട്ടയം-15

ഇടുക്കി-15

എറണാകുളം-29

തൃശൂർ-13

പാലക്കാട്-31

മലപ്പുറം-28

കോഴിക്കോട്-22

വയനാട് -16

കണ്ണൂർ-2

കാസർകോട്-8

ആകെ-331

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ

∙നിയമനശുപാർശ– 475

∙റദ്ദാകാത്ത ജില്ലകളിൽ ലിസ്റ്റിന്റെ കാലാവധി– ഫെബ്രുവരി 6 – ഏപ്രിൽ 18

ആരോഗ്യ വകുപ്പിലും മുനിസിപ്പൽ കോമൺ സർവീസിലുമായി പ്രസിദ്ധീകരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനവും ആരോഗ്യകരമല്ല.  കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഈ തസ്തികയ്ക്ക് നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ ഇതിനകം റദ്ദായി കഴിഞ്ഞു. ബാക്കി ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ ഫെബ്രുവരി 6 മുതൽ ഏപ്രിൽ 18 വരെയുള്ള വിവിധ തീയതികളിലായി റദ്ദാകും. 14 ജില്ലകളിലുമായി 475 പേർക്കു മാത്രമാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ തികച്ച് 10 പേർക്കുപോലും നിയമനം ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ആവശ്യത്തിനു തസ്തിക സൃഷ്ടിക്കാത്തതാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്. 

നിയമന വിവരങ്ങൾ      

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-42

കൊല്ലം-26

പത്തനംതിട്ട-7

ആലപ്പുഴ-5

കോട്ടയം-19

ഇടുക്കി-22

എറണാകുളം-10

തൃശൂർ-40

പാലക്കാട്-69

മലപ്പുറം-98

കോഴിക്കോട്-9

വയനാട്-25

കണ്ണൂർ-69

കാസർകോട്-34

ആകെ-475

എൽഡിസി

∙ റാങ്ക് ലിസ്റ്റുകൾ ഒരു വർഷവും 9 മാസവും കാലാവധി പൂർത്തിയാക്കി

∙ ആകെ നിയമനശുപാർശ– 4835 

∙ ലിസ്റ്റുകളുടെ കാലാവധി– 2021 ഏപ്രിൽ 1 വരെ

∙ മുൻ ലിസ്റ്റുകളിൽ നിന്നുള്ള നിയമനം– 10,000 നു മുകളിൽ

മുൻ ലിസ്റ്റുകളെ അപേക്ഷിച്ച് വളരെ കുറച്ചു നിയമനങ്ങളേ ഇത്തവണത്തെ എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്നു നടക്കുന്നുള്ളൂ എന്ന പരാതി വ്യാപകമാണ്. 2018 ഏപ്രിൽ 2നാണ് 14 ജില്ലകളിലെയും എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. എറണാകുളം, കണ്ണൂർ ജില്ലകളിൽ കേസ് നിലനിന്നിരുന്നതിനാൽ ലിസ്റ്റ് നിലവിൽ വന്ന് ആറു മാസം കഴിഞ്ഞാണ് നിയമനശുപാർശ തുടങ്ങിയത്. ഇതുവരെ 4835 പേർക്ക് നിയമനശുപാർശ ലഭിച്ചു.  മുൻ ലിസ്റ്റിനെ അപേക്ഷിച്ച് രണ്ടായിരത്തോളം നിയമനങ്ങളുടെ കുറവ് ഇപ്പോൾതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രിൽ 1 വരെയാണ് നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി. ഇതിനുള്ളിൽ പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് നിരാശരാകേണ്ടിവരും.  

നിയമന വിവരങ്ങൾ 

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-531

കൊല്ലം-335

പത്തനംതിട്ട-233

ആലപ്പുഴ -249

കോട്ടയം-404

ഇടുക്കി-240

എറണാകുളം-426

തൃശൂർ-452

പാലക്കാട്-396

മലപ്പുറം-419

കോഴിക്കോട്-407

വയനാട്-142

കണ്ണൂർ-399

കാസർകോട്-202

ആകെ-4835

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് 

∙റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിട്ടു

∙ഇതുവരെ നിയമനശുപാർശ– 3219

∙ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനശുപാർശ–11,455 

∙ കാലാവധി– 2021 ജൂൺ 29 വരെ

ഒഴിവുകൾ റിപ്പോർട്ട് െചയ്യാത്തത് ഏറ്റവും മോശമായി ബാധിച്ച ലിസ്റ്റാണ് ഇത്തവണത്തെ ലാസ്റ്റ് ഗ്രേഡിന്റേത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനൊപ്പം പുതിയ തസ്തിക സൃഷ്ടിക്കുമ്പോൾ  ഏറ്റവും കൂടുതൽ തഴയപ്പെടുന്നതും ലാസ്റ്റ് ഗ്രേഡ് തന്നെയാണ്. 3219 പേർക്കാണ് നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളത്.   മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി  2021 ജൂൺ 29ന് നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ അവസാനിക്കും. മുൻപ് പതിനായിരത്തോളം പേർക്ക് നിയമനം ലഭിക്കാറുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ നിന്ന്  ഇത്തവണ എത്ര പേർക്ക് നിയമനം ലഭിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതു തന്നെയാണ്. 

നിയമന വിവരങ്ങൾ 

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-374

കൊല്ലം-247

പത്തനംതിട്ട-146

ആലപ്പുഴ-187

കോട്ടയം-167

ഇടുക്കി-171

എറണാകുളം-286

തൃശൂർ-262

പാലക്കാട്-278

മലപ്പുറം-304

കോഴിക്കോട്-323

വയനാട്-113

കണ്ണൂർ-198

കാസർകോട്-163

ആകെ-3219

സ്റ്റാഫ് നഴ്സ്

∙റാങ്ക് ലിസ്റ്റുകൾ ഒന്നരവർഷം കാലാവധി പൂർത്തിയാക്കി

∙ഇതുവരെ നിയമനശുപാർശ– 857 

∙ റാങ്ക് ലിസ്റ്റിന്റെ കാലാവധി– 2021 ജൂലൈ 15 വരെ

3000 പേർക്ക് ഉറപ്പായും നിയമനം ലഭിക്കാവുന്ന തസ്തികയാണ് ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്റേത്. എന്നാൽ ലിസ്റ്റിന്റെ കാലാവധി ഒന്നര വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലുമായി  857 പേർക്കു മാത്രമാണ് നിയമനശുപാർശ ലഭിച്ചത്. എറണാകുളം, പാലക്കാട് ജില്ലകളിൽ  നിയമനശുപാർശ 100 കടന്നെങ്കിലും ബാക്കി 12 ജില്ലകളിലും നിയമനങ്ങൾ വൻതോതിൽ കുറഞ്ഞു. മുൻ ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ഉദ്യോഗാർഥികൾ നൽകിയ കേസ് സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഇതിൽ ഉദ്യോഗാർഥികൾക്ക് അനുകൂലമായി വിധി വന്നാൽ ചില ജില്ലകളിലെ കുറച്ച് ഒഴിവുകൾ അവർക്കു നൽകേണ്ടി വരും. ഇനി ഒന്നര വർഷംകൂടി മാത്രമേ ഈ റാങ്ക് ലിസ്റ്റുകൾക്ക് കാലാവധിയുള്ളൂ. 

നിയമന വിവരങ്ങൾ 

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-36

കൊല്ലം-50

പത്തനംതിട്ട-74

ആലപ്പുഴ-48

കോട്ടയം-80

ഇടുക്കി-46

എറണാകുളം-116

തൃശൂർ-57

പാലക്കാട്-112

മലപ്പുറം-60

കോഴിക്കോട്-32

വയനാട്-43

കണ്ണൂർ-74

കാസർകോട്-29

ആകെ-857

ഫീൽഡ് വർക്കർ

∙ ആകെ നിയമനശുപാർശ– 551 

∙ 7 ജില്ലകളിൽ ഇപ്പോൾ റാങ്ക് ലിസ്റ്റില്ല

മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്നു വലിയ തോതിൽ നിയമനം നടന്നിട്ടുള്ള തസ്തികയാണ് ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കറുടേത്. എന്നാൽ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനങ്ങൾ വളരെ കുറവാണ്. വിവിധ ജില്ലകളിലായി 551 പേർക്കു മാത്രമാണ് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇപ്പോൾ റാങ്ക് ലിസ്റ്റില്ല. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ  നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനവും കുറഞ്ഞു.  

നിയമന വിവരങ്ങൾ 

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-86

കൊല്ലം-15

പത്തനംതിട്ട-13

ആലപ്പുഴ-60

കോട്ടയം-35

ഇടുക്കി-27

എറണാകുളം-67

തൃശൂർ-49

പാലക്കാട്-61

മലപ്പുറം-14

കോഴിക്കോട് 35

വയനാട് 26

കണ്ണൂർ 63

കാസർകോട് ––

ആകെ-551

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com